ദോഹ∙ഖത്തറുമായി ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ നവീകരിച്ച സൽവ ലാൻഡ് പോർട്ടിന്റെ പരീക്ഷണ പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ട്. പഴയ പോർട്ടിനെക്കാൾ ആറിരട്ടി ശേഷിയുള്ളതാണ് പുതിയ പോർട്ട്......

ദോഹ∙ഖത്തറുമായി ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ നവീകരിച്ച സൽവ ലാൻഡ് പോർട്ടിന്റെ പരീക്ഷണ പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ട്. പഴയ പോർട്ടിനെക്കാൾ ആറിരട്ടി ശേഷിയുള്ളതാണ് പുതിയ പോർട്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറുമായി ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ പുതിയ സല്‍വ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിങ്ങിന്റെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. പഴയതിനേക്കാള്‍ ആറിരട്ടി ശേഷിയുള്ളതാണു പുതിയ ക്രോസിങ്. സൗദിയുടെ പഴയ ബോര്‍ഡര്‍ ക്രോസിങ്ങില്‍ പ്രതിദിനം 3,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു.  

‌ഖത്തറിന്റെ അബു സമ്ര ബോർഡർസ പോർട്ട്.

പുതിയതില്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി പ്രതിദിനം 24,800 വാഹനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. സൗദി അറേബ്യയില്‍ നിന്നു ഖത്തറിലേക്കു ഫിഫ ലോകകപ്പ് കാണാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതാണിത്. 

ADVERTISEMENT

ഖത്തറിന്റെ ഏക കര അതിര്‍ത്തി സൗദി അറേബ്യയുമായാണു പങ്കിടുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള ലോകകപ്പ് കാണികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിന്റെ കര അതിര്‍ത്തിയായ അബു സമ്ര ബോര്‍ഡര്‍ ക്രോസിങ്ങും.

പ്രവേശന നടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള നവീകരണങ്ങളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അബു സമ്ര ബോര്‍ഡര്‍ ക്രോസിങ്ങിലെ കസ്റ്റംസിന്റെ പുതിയ പരിശോധനാ കേന്ദ്രം (നമ്പര്‍-2) പ്രവര്‍ത്തനം തുടങ്ങിയത്. ലോകകപ്പ് കാണാന്‍ എത്തുന്ന കാണികള്‍ക്കു വേഗത്തിലും സുഗമവുമായ പ്രവേശന നടപടികള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണു കൂടുതല്‍ കസ്റ്റംസ് പരിശോധനാ യൂണിറ്റുകള്‍ തുറന്നത്.