അബുദാബി ∙ ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി നടത്തുന്ന തട്ടിപ്പിൽ വീഴാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. '@embassy_help' എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും 'ind_embassy.mea' എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി നടത്തുന്ന തട്ടിപ്പിൽ വീഴാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്.  '@embassy_help' എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും 'ind_embassy.mea' എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ക്രമീകരിക്കുന്നടക്കമുളള കാര്യങ്ങൾക്ക് പണം ആവശ്യപ്പെട്ട് പലരെയും കബളിപ്പിക്കാൻ ശ്രമിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.  '@embassy_help' എന്ന ട്വിറ്റർ ഹാൻഡിലുമായും 'ind_embassy.mea.gov@protonmail.com' എന്ന ഇമെയിൽ ഐഡിയുമായും അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന്  അധികൃതർ പറഞ്ഞു.

ADVERTISEMENT

ഔദ്യോഗിക ഇമെയിൽ ഐഡികൾ, ട്വിറ്റർ ഹാൻഡിൽ, ഫെയ്സ്ബുക്ക് ഐഡി, ടെലിഫോൺ നമ്പറുകൾ തുടങ്ങിയവ തങ്ങളുടെ വെബ്സൈറ്റിൽ https://www.indembassyuae.gov.in/ ൽ കൃത്യമായി പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. തെറ്റായ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വീഴാതിരിക്കാൻ ഇന്ത്യൻ പ്രവാസികൾ ഏറെ ശ്രദ്ധിക്കണം. ഇതിനായി എംബസിയുടെ ഇ-മെയിൽ ഐഡികളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും സാധുത അറിയാൻ ഇവ വിശദാമായി പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യൻ മിഷനുകളുടെയും/പോസ്റ്റുകളുടെയും ഇമെയിൽ ഐഡികൾ @mea.gov.in എന്ന ഡൊമെയ്‌നിലാണ് അവസാനിക്കുന്നത്.