റിയാദ് ∙ സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മത്സ്യബന്ധന തൊഴിൽ പരിശീലിക്കുന്നതിന് 60 സൗദി യുവതികൾ യോഗ്യത നേടിയതായി സൗദി നാഷനൽ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി സിഇഒ മൂസ അൽ കിനാനി പറഞ്ഞു. മത്സ്യ ഉൽപന്നങ്ങളുടെ വിൽപനയിലും വിപണനത്തിലും ഈ മേഖലയിലെ വിദഗ്ധർ അവർക്ക് പരിശീലനം നൽകും. കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മത്സ്യബന്ധന തൊഴിൽ പരിശീലിക്കുന്നതിന് 60 സൗദി യുവതികൾ യോഗ്യത നേടിയതായി സൗദി നാഷനൽ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി സിഇഒ മൂസ അൽ കിനാനി പറഞ്ഞു. മത്സ്യ ഉൽപന്നങ്ങളുടെ വിൽപനയിലും വിപണനത്തിലും ഈ മേഖലയിലെ വിദഗ്ധർ പരിശീലനം നൽകും.

കൂടുതൽ തദ്ദേശിയരെ മത്സ്യബന്ധന തൊഴിലിൽ പരിശീലിപ്പിക്കാനും യോഗ്യത നേടിക്കൊടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ മന്ത്രാലയത്തിന് ഒ‌ട്ടേറെ തന്ത്രപരമായ പദ്ധതികളുണ്ട്. ഇത് നിരവധി സാങ്കേതിക, കരകൗശല മേഖലകളിൽ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു. തേനീച്ച വളർത്തൽ, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ, കൃഷി എന്നിവയ്‌ക്ക് പുറമേ നിരവധി തൊഴിലുകൾ പ്രാദേശികവൽക്കരിക്കുന്നതിനും യുവാക്കളെയും യുവതികളെയും പുനരധിവസിപ്പിക്കുന്നതിനും  പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

English Summary : Sixty young Saudi women join fishery training for first time