ദോഹ ∙ കത്താറ കൾചറൽ വില്ലേജിന്റെ ആറാമത് രാജ്യാന്തര വേട്ട- ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) നാളെ തുടങ്ങും. 5 ദിവസത്തെ പ്രദർശനത്തിൽ 18 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവരും പങ്കെടുക്കുന്നുണ്ട്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കത്താറ കൾചറൽ വില്ലേജിന്റെ ആറാമത് രാജ്യാന്തര വേട്ട- ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) നാളെ തുടങ്ങും. 5 ദിവസത്തെ പ്രദർശനത്തിൽ 18 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT

പ്രദർശനത്തിന്റെ ഭാഗമായി മത്സരങ്ങളുമുണ്ട്. മികച്ച പവിലിയൻ, മികച്ച ഫാൽക്കൺ ഹുഡ് എന്നിവയ്ക്ക് നല്ലൊരു തുക സമ്മാനമായും ലഭിക്കും. 3 സോണുകളിലായി വിപുലമായാണ് ഇത്തവണത്തെ പ്രദർശനം. സോൺ എയിൽ ക്യാംപിങ് ഉപകരണങ്ങളുടെ വിപണി, ഫാൽക്കൺ ലേലത്തിനുള്ള ഹാൾ എന്നിവയാണുള്ളത്. സോൺ ബിയിൽ ഫാൽക്കണറി ആയുധങ്ങൾ, സോൺ സിയിൽ ഫാൽക്കൺ പ്രദർശനം എന്നിവയുമുണ്ട്.

ADVERTISEMENT

സോൺ സിയിൽ ആണ് പ്രധാന എക്‌സിറ്റ്. കാരവനുകൾക്കായും പ്രത്യേക ഏരിയ ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിന്റെ വലതു വശത്തായി റസ്റ്ററന്റുകളും സജീവമാകും. ഫാൽക്കണറി ഉൽപന്നങ്ങൾക്കുള്ള ഓൺലൈൻ സ്‌റ്റോറും ഇത്തവണത്തെ സുഹെയ്‌ലിൽ അവതരിപ്പിക്കുന്നുണ്ട്. ഫാൽക്കണറി മേഖലയിലെ കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനുള്ള വേദിയാണിത്. 1,000 റിയാൽ ആണ് റജിസ്ട്രേഷൻ ഫീസ്.

ADVERTISEMENT

കത്താറയിലെ ഹികാം സ്‌ക്വയറിലാണ് പ്രദർശനം. ഡ്രാമ തിയറ്ററിന് സമീപം 16-ാം നമ്പർ കെട്ടിടത്തിന് അടുത്താണിത്. പ്രദർശനത്തിൽ പങ്കെടുക്കാൻ  https://s-hail.qa/ എന്ന വെബ്‌സൈറ്റിൽ നിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം. സുഹെയ്ൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ടിക്കറ്റെടുക്കാം. പ്രദർശനം 10ന് സമാപിക്കും.