ദുബായ്∙ ലോകത്തെ മുഴുവൻ രാജ്യത്തേക്കു സ്വാഗതം ചെയ്ത് യുഎഇ. പ്രതിഭ തെളിയിക്കാനും സംരംഭം വളർത്താനും വരുമാനം ഉയർത്താനും യുഎഇ നിലമൊരുക്കും. ഫ്രീ ഹോൾഡിൽ സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കാം. ഒപ്പം ദീർഘകാല വീസ നൽകിയും വിദേശികൾക്ക് പരവതാനി വിരിക്കുകയാണ്.....

ദുബായ്∙ ലോകത്തെ മുഴുവൻ രാജ്യത്തേക്കു സ്വാഗതം ചെയ്ത് യുഎഇ. പ്രതിഭ തെളിയിക്കാനും സംരംഭം വളർത്താനും വരുമാനം ഉയർത്താനും യുഎഇ നിലമൊരുക്കും. ഫ്രീ ഹോൾഡിൽ സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കാം. ഒപ്പം ദീർഘകാല വീസ നൽകിയും വിദേശികൾക്ക് പരവതാനി വിരിക്കുകയാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോകത്തെ മുഴുവൻ രാജ്യത്തേക്കു സ്വാഗതം ചെയ്ത് യുഎഇ. പ്രതിഭ തെളിയിക്കാനും സംരംഭം വളർത്താനും വരുമാനം ഉയർത്താനും യുഎഇ നിലമൊരുക്കും. ഫ്രീ ഹോൾഡിൽ സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കാം. ഒപ്പം ദീർഘകാല വീസ നൽകിയും വിദേശികൾക്ക് പരവതാനി വിരിക്കുകയാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ലോകത്തെ മുഴുവൻ രാജ്യത്തേക്കു സ്വാഗതം ചെയ്ത് യുഎഇ. പ്രതിഭ തെളിയിക്കാനും സംരംഭം വളർത്താനും വരുമാനം ഉയർത്താനും യുഎഇ നിലമൊരുക്കും. ഫ്രീ ഹോൾഡിൽ സ്വന്തമായി വീടും സ്ഥലവും സ്വന്തമാക്കാം. ഒപ്പം ദീർഘകാല വീസ നൽകിയും വിദേശികൾക്ക് പരവതാനി വിരിക്കുകയാണ്.

 

ADVERTISEMENT

വിദേശികൾക്കായി രാജ്യത്തിന്റെ വീസ നിയമം അടിമുടി മാറ്റിയിട്ടുണ്ട്. ഗോൾഡൻ വീസയ്ക്കു പുറമേ ഗ്രീൻവീസയും എൻട്രി പെർമിറ്റും ഏർപ്പെടുത്തി അടിമുടി വിദേശ സൗഹൃദമായിരിക്കുന്നു യുഎഇ. അതേസമയം, മറുവശത്ത് സ്വദേശിവൽക്കരണവും വിദേശികൾക്കു പുതിയ നികുതി നിർദേശങ്ങളും നടപ്പാക്കുകയും ചെയ്യുന്നു. എന്നാൽ, മറ്റുവിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്.

Photo credit : Casezy idea/ Shutterstock.com

 

വാറ്റ് നികുതി നടപ്പാക്കിയതിനു പുറമേ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ലാഭത്തിൽ നികുതി ഏർപ്പെടുത്താനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് വീസ നടപടികൾ കൂടുതൽ ഉദാരവൽക്കരിക്കുന്നത്. ഒരുവശത്ത് എല്ലാം അയച്ചു വിടുമ്പോൾ മറുഭാഗത്ത് കാര്യങ്ങൾ കടുപ്പമാക്കുകയാണെന്ന വസ്തുതയുമുണ്ട്. 

Representative Image. Photo credit : Joyseulay/ Shutterstock.com

 

ADVERTISEMENT

ടൂറിസ്റ്റ് വീസ 

 

വിനോദ സഞ്ചാര വീസയിൽ വരുന്നവർ ഒരു തവണ മാത്രമായിരുന്നു നേരത്തെ പ്രവേശനം. 3 മാസത്തിനകം തിരികെ പോകണം. പുതിയ വീസ 5 വർഷത്തേക്കാണ് അനുവദിക്കുന്നത്. ഇതിനിടെ പല തവണ വന്നു പോകാം. ഒരു തവണ രാജ്യത്തു പ്രവേശിച്ചാൽ 90 ദിവസം താമസിക്കാം, ആവശ്യമെങ്കിൽ 90 ദിവസം കൂടി താമസം നീട്ടാം. ഒറ്റയടിക്കു പരമാവധി 180 ദിവസം തങ്ങാൻ കഴിയും. എന്നാൽ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കണമെങ്കിൽ 6 മാസം കുറഞ്ഞത് 3.20 ലക്ഷം രൂപ ബാങ്ക് ബാലൻസ് കാണിക്കണം. ഡോളറായോ, ദിർഹമായോ, മറ്റു വിദേശ കറൻസിയിലോ ബാങ്ക് ബാലൻസ് കാണിക്കാം. അപേക്ഷിക്കുന്ന സമയത്തു മാത്രം ബാങ്ക് ബാലൻസ് കാണിച്ചാൽ പോരാ. 

Repraprastave Image. Photo Credit : Deklofenak/ iStock

 

ADVERTISEMENT

താൽക്കാലിക തൊഴിൽ വീസ  

Photo credit :Mercigod / Shutterstock.com

 

താൽക്കാലിക ജോലി, തൊഴിൽപരമായ താൽക്കാലിക ആവശ്യങ്ങൾ, പ്രോജക്ട് വർക്ക് തുടങ്ങിയ കാര്യങ്ങൾക്ക് യുഎഇയിൽ വരുന്നവർക്ക് ടെപററി വർക്ക് വീസ എടുക്കാം. തൊഴിൽ കരാറോ തൊഴിലുടമയുടെ കത്തോ ഇതിനായി നൽകണം. പഠനത്തിനും പരിശീലനത്തിനുമുള്ള വീസ – പരിശീലനം, പഠനം, ഇന്റേൺഷിപ് തുടങ്ങിയവയ്ക്കു വരുന്നവർക്ക് ഈ വീസ ഉപയോഗിക്കാം. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ വീസ സ്പോൺസർ ചെയ്യാം. പരിശീലനത്തിന്റെ കാലാവധി സംബന്ധിച്ചു വിശദീകരിക്കുന്ന കത്ത് ഹാജരാക്കണം. 

Representative Image. Photo Credit : NIKCOA / Shutterstock.com

 

ഗോൾഡൻ വീസ 

 

10 വർഷത്തേക്കുള്ളതാണു വീസ. മികച്ച പ്രഫഷനലുകൾക്കും നിക്ഷേപകർക്കും വിദ്യാർഥികൾക്കും കൂടുതൽ കാലം രാജ്യത്ത് നിൽക്കാൻ അവസരം നൽകുന്നു. രാജ്യത്ത് 20 ലക്ഷം ദിർഹം (4.32കോടി രൂപ) റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളവർക്കു ഗോൾഡൻ വീസ ലഭിക്കും. വസ്തുവകകൾ ജാമ്യത്തിൽ എടുത്ത് ബിസിനസ് നടത്തുന്നവർക്കും നിർമാണത്തിന് ഉപയോഗിക്കാവുന്ന ഭൂമി ഉള്ളവർക്കും ആസ്തിയായി ഈ ഭൂമി കാണിക്കാം. യുഎഇയിൽ റജിസ്റ്റർ ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ ഉടമകൾക്കും ചെറുകിട സംരംഭത്തിന്റെ പരിധിയിൽ വരുന്ന സ്റ്റാർട്ടപ്പുകളുടെ ഉടമകൾക്കും വീസ ലഭിക്കും. ഇവർക്ക് വാർഷിക വരുമാനം 10 ലക്ഷം ദിർഹം (2.1 കോടി രൂപ) ഉണ്ടായിരിക്കണം. ജീവശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിങ് എന്നിവയിൽ ലോകത്തെ മികച്ച സർവകലാശാലകളിൽ നിന്ന് ഗവേഷണ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള ശാസ്ത്രജ്ഞർക്ക് വീസ ലഭിക്കും. എമിറേറ്റ്സ് സയൻസ് കൗൺസിലിന്റെ ശുപാർശയുള്ള സയന്റിസ്റ്റുകൾക്കു ഗോൾഡൻ വീസ ലഭിക്കും. കല, സംസ്കാരം, ഡിജിറ്റൽ സാങ്കേതിക വിദ്യ, കായികം, കണ്ടുപിടിത്തങ്ങൾ, വൈദ്യശാസ്ത്രം, നിയമം തുടങ്ങിയ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരും ഗോൾഡൻ വീസയ്ക്ക് അർഹരാണ്. വിദഗ്ധ തൊഴിലാളികൾക്കും ഗോൾഡൻ വീസ ലഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. തൊഴിൽ കരാർ വേണം. മാസം 30000 ദിർഹം ശമ്പളമായി ലഭിക്കണം. രാജ്യത്തെ സെക്കൻഡറി, സർവകലാശാല പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുന്നവർക്കെല്ലാം ഗോൾഡൻ വീസ ലഭിക്കും. നഴ്സുമാർക്കും ഗോൾഡൻ വീസ ലഭിക്കും.

 

ഫാമിലി വീസ

 

18 വയസ്സുവരെയുള്ള കുട്ടികൾക്കു രക്ഷിതാക്കളുടെ സ്പോൺസർഷിപിൽ വീസ നൽകിയിരുന്നതിന്റെ കാലാവധി ഉയർത്തി. ആൺകുട്ടികൾക്കു 25 വയസ്സുവരെ മാതാപിതാക്കളുടെ വീസയിൽ നിൽക്കാം. ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിവാഹം കഴിക്കാത്ത പെൺകുട്ടികളാണെങ്കിൽ എത്ര കാലം വരെ വേണമെങ്കിൽ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ കഴിയാം. 

 

തൊഴിൽ വീസ 

 

തൊഴിൽ അന്വേഷിച്ച് എത്തുന്നവർക്ക് സ്പോൺസർ ഇല്ലാതെ വീസ എടുക്കാം. ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടെങ്കിൽ നേരിട്ടു വീസയ്ക്കു നൽകാം. മികച്ച സർവകലാശാലകളിൽ നിന്നു പുറത്തു വരുന്ന ബിരുദധാരികൾക്ക് പഠനം കഴിഞ്ഞുടൻ വീസ ലഭിക്കും. ഗ്രീൻവീസ – 5 വർഷത്തേക്കാണ് ഈ വീസ നൽകുന്നത്. വീസ ലഭിക്കുന്നവർക്ക് കുടുംബത്തെയും കൊണ്ടുവരാം. ഇവിടെ സ്പോൺസർഷിപ് ആവശ്യമില്ല. വിദഗ്ധ തൊഴിലാളികൾ, സ്വയം തൊഴിൽ സംരംഭകർ, ഫ്രീലാൻസർമാർ എന്നിവർക്ക് അപേക്ഷിക്കാം. ബിരുദമോ തത്തുല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറ‍ഞ്ഞത് 15000 ദിർഹം ശമ്പളമായി ലഭിക്കണം. 

 

ബിസിനസ് വീസ 

 

സ്പോൺസർ ഇല്ലാതെ നിക്ഷേപകർക്കും സംരംഭകർക്കും ബിസിനസ് വീസ നേടാം. പുതിയ സംരംഭം തുടങ്ങുന്നവരായിരിക്കണം അപേക്ഷകർ. നിലവിലെ സംരംഭത്തിന് യുഎഇയിൽ ഓഫിസ് തുറക്കുന്നവർക്കും അപേക്ഷിക്കാം. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാനുള്ള വീസ – യുഎഇയിൽ റസിഡന്റ് വീസയുള്ളവരെ കാണാൻ അവരുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഈ വീസയ്ക്ക് അപേക്ഷിക്കാം. മറ്റു സ്പോൺസർമാർ വേണ്ട.