ദോഹ ∙ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയാകുന്ന അൽബിദ പാർക്കിന്റെ ഒരു ഭാഗം അടച്ചു. അൽ ബിദ പാർക്കിന്റെ വാദി അൽ സെയ്ൽ ഏരിയ

ദോഹ ∙ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയാകുന്ന അൽബിദ പാർക്കിന്റെ ഒരു ഭാഗം അടച്ചു. അൽ ബിദ പാർക്കിന്റെ വാദി അൽ സെയ്ൽ ഏരിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയാകുന്ന അൽബിദ പാർക്കിന്റെ ഒരു ഭാഗം അടച്ചു.   അൽ ബിദ പാർക്കിന്റെ വാദി അൽ സെയ്ൽ ഏരിയ ആണ് അടച്ചത്. ഇനി നവംബറിൽ ഫിഫ ലോകകപ്പ് തുടങ്ങുമ്പോൾ മാത്രമേ പാർക്ക് തുറക്കുകയുള്ളു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടേതാണ് പ്രഖ്യാപനം. ലോകകപ്പിലെ വേറിട്ട ആഘോഷങ്ങളുടെ വേദിയാണ് ദോഹ കോർണിഷിലെ അൽബിദ പാർക്ക്.

ADVERTISEMENT

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണു ഫിഫ ലോകകപ്പ് നടക്കുന്നത്. ടൂർണമെന്റിനിടെ അൽ ബിദ പാർക്കിൽ ഭീമൻ എൽഇഡി സ്‌ക്രീനുകളിൽ മത്സരത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടാകും. തൽസമയ വിനോദ, സാംസ്‌കാരിക പരിപാടികളും ഭക്ഷണ-പാനീയ ശാലകളും സജീവമാകും. 40,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണു ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി.

English Summary: Albida Park closed partially for world cup preparations