ദുബായ് ∙ നാദ് അല്‍ ഹമര്‍ മാള്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി യൂണിന്‍ കോപ് അറിയിച്ചു. ഇൗ മാസം 29നു മാള്‍ തുറന്നു നല്‍കും. മികച്ച ഷോപ്പിങ് അനുഭവം ലക്ഷ്യമിട്ടു തുടങ്ങുന്ന മാളില്‍ ഇതിനകം 100 ശതമാനം സ്ഥലവും വാടകയ്ക്ക് നല്‍കി. ഇതോടെ പുതിയ മാളും ദുബായിലെ മുന്‍നിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നാദ് അല്‍ ഹമര്‍ മാള്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി യൂണിന്‍ കോപ് അറിയിച്ചു. ഇൗ മാസം 29നു മാള്‍ തുറന്നു നല്‍കും. മികച്ച ഷോപ്പിങ് അനുഭവം ലക്ഷ്യമിട്ടു തുടങ്ങുന്ന മാളില്‍ ഇതിനകം 100 ശതമാനം സ്ഥലവും വാടകയ്ക്ക് നല്‍കി. ഇതോടെ പുതിയ മാളും ദുബായിലെ മുന്‍നിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനുമുള്ള കോഓപറേറ്റീവിന്റെ പദ്ധതികളുടെ ഭാഗമാണിതെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ മദിയ അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 

ADVERTISEMENT

169,007 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഇരുനില കെട്ടിടം 117,349 ചതുരശ്ര അടി സ്ഥലത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ 26 കടകളും മൂന്ന് കിയോസ്‌കുകളും ഉണ്ട്. ഒന്നാം നിലയില്‍ 17 കടകൾ. ആകെ 21,331 ചതുരശ്ര അടി കൊമേഴ്‌സ്യല്‍ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 42,943 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന യൂണിയന്‍ കോപ് ഹൈപ്പര്‍മാര്‍ക്കറ്റും ഒന്നാം നിലയിലുണ്ട്. ഔട്ട്‌ഡോര്‍ പാര്‍ക്കിങ് സ്‌പേസിന്പുറമെ 157 പാര്‍ക്കിങ് സ്‌പേസുകളും മാളിലുണ്ട്.  

ADVERTISEMENT

നാദ് അല്‍ ഹമറിലെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. നിക്ഷേപകരും വാടകക്കാരും വളരെയധികം താല്‍പര്യം പ്രകടിപ്പിച്ച മാളില്‍ റെക്കോര്‍ഡ് സമയത്തിലാണ് എല്ലാ സ്ഥലങ്ങളും വാടകയ്ക്ക് കൊടുത്തത്. ഫാര്‍മസികള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, ജുവലറികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, സലൂണുകള്‍, ഫാബ്രിക്‌സ്, അബായകള്‍, തയ്യല്‍ക്കടകള്‍ എന്നിവയുള്‍പ്പെടെയുള്ള കടകളാണ് മാളിലുള്ളത്. പ്രശസ്തമായ പ്രാദേശിക, രാജ്യാന്തര ബ്രാന്‍ഡുകളും ഉള്ളതിനാല്‍ ഇതൊരു മികച്ച ഷോപ്പിങ് സ്ഥലമായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.