റിയാദ് ∙ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി സൗദി മാറുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. കഴിഞ്ഞ വർഷം മൊത്തം 65 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു. 'വിഷൻ 2030 സംരംഭങ്ങളുടെ സ്വാധീനം സൗദി നഗരങ്ങളിൽ' എന്ന പരിപാടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി സൗദി മാറുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. കഴിഞ്ഞ വർഷം മൊത്തം 65 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

 'വിഷൻ 2030 സംരംഭങ്ങളുടെ സ്വാധീനം സൗദി നഗരങ്ങളിൽ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 1,700 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചെങ്കടൽ പദ്ധതി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തിച്ചതിനാൽ ടൂറിസം മന്ത്രാലയത്തിന് രാജ്യത്തിന്റെ  വികസനത്തിന് തന്ത്രപരമായ പദ്ധതികൾ തയാറാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

2030 നകം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അതിൽ 50 ശതമാനവും തലസ്ഥാന നഗരമായ റിയാദിലായിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. തന്ത്രപരവും ഭരണപരവുമായ പദ്ധതികൾ വികസിപ്പിക്കുന്നതിലും രാജ്യത്തിന്റെ ടൂറിസം ഉയർച്ചയിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചു. മാനവ വിഭവശേഷി പുനരധിവസിപ്പിക്കുന്നതിനായി റിയാദിൽ പരിശീലന ആസ്ഥാനം നിർമിക്കുന്നതിനുള്ള കരാറിൽ മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിഷൻ 2030 കൈവരിക്കുന്നതിനായി ടൂറിസം മേഖലയിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ  50,000 ത്തിലേറെ പൗരന്മാരെ മന്ത്രാലയം ഇതിനകം പരിശീലിപ്പിച്ചു വരുന്നു.

ADVERTISEMENT

വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ വിദേശ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും സൗദി അറേബ്യ ആസൂത്രിതമായ പരിപാടി ആരംഭിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.