ദോഹ∙ സെൻട്രൽ ദോഹയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വെള്ളിയാഴ്ചകളിൽ ജനറൽ, ബ്ലാക്ക് പ്രൈവറ്റ് നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്ക് നിയന്ത്രണം...

ദോഹ∙ സെൻട്രൽ ദോഹയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വെള്ളിയാഴ്ചകളിൽ ജനറൽ, ബ്ലാക്ക് പ്രൈവറ്റ് നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്ക് നിയന്ത്രണം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ സെൻട്രൽ ദോഹയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വെള്ളിയാഴ്ചകളിൽ ജനറൽ, ബ്ലാക്ക് പ്രൈവറ്റ് നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്ക് നിയന്ത്രണം.

ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണിത്. കോർണിഷ് സ്ട്രീറ്റ് അടയ്ക്കുന്നത് നടപ്പാക്കുന്ന കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ഇന്നു മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം. പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് ഈ സമയങ്ങളിൽ സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. 

ADVERTISEMENT

കോർണിഷിന്റെ വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ്, സി-റിങ് റോഡിൽ പടിഞ്ഞാറ്-തെക്ക് ഭാഗങ്ങൾ, കിഴക്കേ കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ബാധകമാണ്. ഇന്നു മുതൽ എല്ലാ വെള്ളിയാഴ്ചകളിലും മാത്രം നടപ്പാക്കുന്ന നിയന്ത്രണം നവംബർ ഒന്നു മുതൽ എല്ലാ ദിവസവും നടപ്പാക്കും.  ജനറൽ ട്രാൻസ്‌പോർട്ട് നമ്പർ അല്ലെങ്കിൽ പ്രൈവറ്റ് ബ്ലാക്ക് നമ്പർ പ്ലേറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു വാഹനം മാത്രമുള്ളവർ, മൊവസലാത്ത്, ഖത്തർ റെയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ, അടിയന്തരാവശ്യത്തിന് പോകുന്ന വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. നിയന്ത്രണം ബാധകമായ വാഹനങ്ങൾ നിർദേശം ലംഘിച്ച് പ്രവേശിച്ചാൽ ആർട്ടിക്കിൾ 49 പ്രകാരം  പിഴ അടയ്‌ക്കേണ്ടി വരും. 

ഫിഫ ലോകകപ്പിനായുള്ള യാത്രാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. റോഡിലെ ഗതാഗത തിരക്ക് കുറച്ച് സുഗമ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. അടുത്തിടെ നടന്ന ലുസൈൽ സൂപ്പർ കപ്പിനിടെയും സെൻട്രൽ ദോഹയിൽ സമാന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് വിജയകരമായിരുന്നു. 

ADVERTISEMENT

English Summary : General and black private transport number plate vehicle movements to be regulated every Friday