റിയാദ് ∙ മുതിർന്നവർ പ്രതിദിനം 15 കപ്പിൽ കൂടുതൽസൗദി കാപ്പി ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) യുടെ മുന്നറിയിപ്പ്. ദേശീയ പോഷകാഹാര സമിതിയുടെ ശാസ്ത്രീയ തെളിവുകളുടെ അവലോകനം അനുസരിച്ചാണ് അതോറിറ്റിയുടെ പ്രസ്താവന. ഒരു കപ്പ് സൗദി കാപ്പിയിൽ 26മില്ലിഗ്രാം കഫീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ മുതിർന്നവർ  പ്രതിദിനം 15 കപ്പിൽ കൂടുതൽ സൗദി കാപ്പി ഉപയോഗിക്കരുതെന്ന്  സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) യുടെ മുന്നറിയിപ്പ്.  ഒരു കപ്പ് സൗദി കാപ്പിയിൽ 26 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ടെന്നും പ്രതിദിന ഉപഭോഗ നിരക്ക് 400 മില്ലിഗ്രാമിൽ കൂടാൻ പാടില്ലെന്നുമാണ് നിഗമനം. 

കാപ്പിയും അതിന്റെ ഘടകങ്ങളായ ഏലം, ഗ്രാമ്പൂ, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലോ സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടോ ഉണ്ടാക്കിയ പാത്രത്തിലോ സൂക്ഷിക്കണമെന്നും എസ്എഫ്ഡിഎ ശുപാർശ ചെയ്തു. കൂടാതെ ഫംഗസുകളുടെ വളർച്ച ഒഴിവാക്കാൻ ഉണങ്ങിയ സ്ഥലത്തോ ഫ്രീസറിലോ സൂക്ഷിക്കണം.

ADVERTISEMENT

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളോട് കഫീന്റെ  ഉള്ളടക്കമുള്ള ഉൽപ്പന്നങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താനും പ്രതിദിനം അതിന്റെ അളവ് (200 മില്ലിഗ്രാം) കവിയരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.