ദോഹ ∙ ഗതാഗതം സുഗമമാക്കി ദോഹ വ്യവസായിക മേഖല റോഡ് ശൃംഖലയിലെ 40 കിലോമീറ്ററും ഗതാഗതത്തിന് തുറന്നു. ദോഹ വ്യവസായിക ഏരിയ പാക്കേജ് മൂന്നിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ റോഡുകൾ എന്നിവയാണ് തുറന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഗതാഗതം സുഗമമാക്കി ദോഹ വ്യവസായിക മേഖല റോഡ് ശൃംഖലയിലെ 40 കിലോമീറ്ററും ഗതാഗതത്തിന് തുറന്നു. ദോഹ വ്യവസായിക ഏരിയ പാക്കേജ് മൂന്നിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ റോഡുകൾ എന്നിവയാണ് തുറന്നത്. പാക്കേജ് 1, 2, 4, 6 എന്നിവ നേരത്തെ തന്നെ പൂർത്തിയാക്കി പദ്ധതികളിലെ 85 കിലോമീറ്റർ റോഡുകളും തുറന്നിരുന്നു.

ADVERTISEMENT

വടക്കോട്ടുള്ള സ്ട്രീറ്റ് നമ്പർ 33 മുതൽ തെക്കോട്ടുള്ള ജി റിങ് റോഡ് വരെയും ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ (ഹമദ് തുറമുഖ റോഡ്) മുതൽ കിഴക്ക് നിന്ന് പടിഞ്ഞാറ് അൽ കസ്സറാത്ത് സ്ട്രീറ്റ് വരെയുമുള്ള 40 കിലോമീറ്റർ റോഡ് ആണ് നവീകരിച്ച് ഗതാഗതത്തിന് തുറന്നത്. റോഡുകൾക്ക് പുറമെ അടിസ്ഥാന സൗകര്യ ശൃംഖലകളും നവീകരിച്ചു. പ്രാദേശിക സ്ട്രീറ്റുകൾ, ഇന്റർസെക്‌ഷനുകൾ, ഉൾ റോഡുകൾ എന്നിങ്ങനെ മൊത്തം 4.57 ചതുരശ്ര കിലോമീറ്റർ ആണ് തുറന്നത്.

ADVERTISEMENT

പാക്കേജ് മൂന്നിലെ 816 പ്ലോട്ടുകളിൽ കടകൾ, ഫാക്ടറികൾ, സംഭരണശാലകൾ, വർക്ക് ഷോപ്പുകൾ, ഇവിടങ്ങളിലേക്കുള്ള റോഡുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. നവീകരിച്ച 40 കിലോമീറ്റർ റോഡിൽ അൽ വക്കലാത്, അൽ കസ്സറാത്ത്, അൽ മനാജെർ, അൽ ബിനാ സ്ട്രീറ്റുകൾ, സ്ട്രീറ്റ് നമ്പർ 37, 41, 47, 52 എന്നിവ ഉൾപ്പെടുന്നു. 4,200 വാഹന പാർക്കിങ് ബേകളാണ് ഇവിടെയുള്ളത്.

ADVERTISEMENT

റോഡ് അടയാള ബോർഡുകളും വെളിച്ച സംവിധാനങ്ങളും സ്ഥാപിച്ചു. 1,573 വിളക്കു തൂണുകളാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പുറമെ അൽ വക്കലാത്ത്, അൽ കറാജത്, അൽ മനാജെർ എന്നീ സ്ട്രീറ്റുകളിലും സ്ട്രീറ്റ് നമ്പർ 52, 41, 47 എന്നിവിടങ്ങളിലും പുതിയ സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകളും നിർമിച്ചു.