ദോഹ ∙ ഫിഫ ഖത്തര്‍ ലോകകപ്പിന് സ്വാഗതമേകി 1001 കലാകാരന്മാരെ അണിനിരത്തി ഖത്തറിലെ മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കേരളോത്സവം ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍, എ.എം. ആരിഫ് എംപി, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫിഫ ഖത്തര്‍ ലോകകപ്പിന് സ്വാഗതമേകി 1001 കലാകാരന്മാരെ അണിനിരത്തി ഖത്തറിലെ മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കേരളോത്സവം ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍, എ.എം. ആരിഫ് എംപി, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍  ഐ. എം. വിജയന്‍, ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡന്റ് പി. എന്‍. ബാബുരാജന്‍, റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സമാജം ഭാരവാഹികളായ റിയാസ് അഹമ്മദ്, രാജേശ്വര്‍ ഗോവിന്ദ്, പ്രേംജിത്,  ലത ആനന്ദ് നായര്‍, ആനന്ദ് നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഐ.എം. വിജയന്‍ പന്തുതട്ടി ഖത്തര്‍ മലയാളികള്‍ ലോകകപ്പിനെ സ്വാഗതം ചെയ്തു.

മലയാളി സമാജത്തിന്റെ പ്രതിഭാ പുരസ്‌കാരങ്ങള്‍ എ.എം. ആരിഫ് എംപിയും ഐ. എം വിജയനും ചേന്നു കൈമാറി. ലൈഫ്‌ടൈം അച്ചീവമെന്റ് അവാര്‍ഡിന് ദീര്‍ഘകാല പ്രവാസിയും വ്യവസായിയുമായ അല്‍ മുഫ്ത റെന്റ് എ കാര്‍ ഉടമ എ. കെ. ഉസ്മാന്‍, മറ്റ് വിവിധ മേഖലകളിലായി സഫീറുറഹ്‌മാന്‍, സുപ്രിയ ജഗദീപ്,  കെ. വി. അബ്ദു സലാം, നബീസക്കുട്ടി, മല്ലിക ബാബു, ലിന്‍ഷാ ആനി ജോര്‍ജ് എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

ADVERTISEMENT

ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടികള്‍, മലയാളി സമാജത്തിനു വേണ്ടി വിമല്‍ വാസുദേവ് എഴുതി കനല്‍ നാടന്‍പാട്ടു സംഘം ഖത്തര്‍ പാടിയ നാടന്‍പാട്ടിനു അഞ്ഞൂറില്‍പ്പരം കലാകാരന്മാരുടെ നൃത്തച്ചുവടോടെയാണ് സമാപനം കുറിച്ചത്. തിരുവാതിര, കേരള നടനം, ഒപ്പന, കുട്ടികളുടെ ഫുട്‌ബോള്‍ നൃത്തം, നാടോടി നൃത്തം, ഖത്തര്‍ മഞ്ഞപ്പടയുടെ ബാന്‍ഡ് മേളം, എന്നിങ്ങനെ ദോഹയിലെ വിവിധ കൂട്ടായ്മകളും സ്‌കൂളുകളും നൃത്ത വിദ്യാലയങ്ങളും ചേർന്നുഅവതരിപ്പിച്ച കലാവിരുന്ന് ആഘോഷങ്ങള്‍ക്ക് മാറ്റേകി. 

കഥകളി കലാകാരന്‍ കൃഷ്ണനുണ്ണി ഷോ ഡയറക്ടര്‍ ആയ പരിപാടിയില്‍ അരുണ്‍ പിള്ള പ്രവീണ്‍, മഞ്ജു മനോജ്, പ്രേമ ശരത് ചന്ദ്രന്‍, ജയശ്രീ സുരേഷ്, അക്കു അക്ബര്‍, രാജീവ്  ആനന്ദ്, ആയിഷ ഫാത്തിമ എന്നിവരായിരുന്നു അവതാരകര്‍. മിനി ബെന്നിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ യൂണിക് ആണ് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയത്.