മസ്‌കത്ത്∙ ഒമാനില്‍ വീസ മെഡിക്കല്‍ നടപടികള്‍ ലളിതമാക്കിയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണു മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഭേദഗതികള്‍. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണു മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഭേദഗതികള്‍. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വീസയ്ക്കും വീസ പുതുക്കുമ്പോഴും മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സനദ് സെന്ററുകള്‍ വഴി സമര്‍പ്പിക്കണം. 30 റിയാലാണ് ഇതിന് അടയ്‌ക്കേണ്ടത്. 

അതിനു ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തി വീസാ മെഡിക്കല്‍ പരിശോധന നടത്താം. ഇവിടെ പ്രത്യേകം തുക അടയ്‌ക്കേണ്ടതില്ല. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കി. നവംബര്‍ ഒന്നു മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. നേരത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രത്യേകം നിരക്ക് ഈടാക്കിയിരുന്നു. പല സ്ഥാപനങ്ങളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിയിരുന്നത്.

ADVERTISEMENT

English Summary : Visa medical procedures simplified in Oman