ദുബായ് ∙ ഇന്ന് (വ്യാഴം) രാവിലെ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റാഷിദിയ പാലത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രണ്ട് ലോറികളും നാല് ചെറിയ വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ന് (വ്യാഴം) രാവിലെ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രണ്ട് ലോറികളും നാല് ചെറിയ വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു വാഹനത്തിലെ ഡ്രൈവറാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. അഞ്ചു പേരുടെ പരുക്ക് നിസാരമാണെന്ന് ദുബായ് പൊലീസ് തലവൻ മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു. എന്നാൽ മരിച്ചയാളെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ ഡ്രൈവർമാർ പരാജയപ്പെട്ടതിനാൽ പിന്നിൽ നിന്ന് വന്ന ലോറി ബസിൽ ഇടിക്കുകയും തുടർന്ന് സിമന്റും ഇഷ്ടികയും നിറച്ച മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു. പിന്നാലെ വന്ന മറ്റു മൂന്നു വാഹനങ്ങളും കൂട്ടിയിടിച്ചു.

സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനമോടിച്ചതിന് 400 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളുമാണ് പിഴയെന്ന് അൽ മസ്റൂയി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇൗ വർഷം തുടക്കം മുതൽ, സുരക്ഷിത അകലം പാലിക്കാത്തതിനെതുടർന്ന് 538 അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 10 പേരുടെ മരണത്തിനും 367 പേർക്കു പരുക്കേൽക്കുന്നതിനും കാരണമായി.  

ADVERTISEMENT

English Summary: one dead, five injured in Dubai road accident