അബുദാബി∙ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ മുസഫയിലെ സൗജന്യ പിസിആർ പരിശോധനാ ടെന്റുകളുടെ എണ്ണം നാലിൽ നിന്നു 2 ആക്കി കുറച്ചു. നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ മുസഫയിലെ സൗജന്യ പിസിആർ പരിശോധനാ ടെന്റുകളുടെ എണ്ണം നാലിൽ നിന്നു 2 ആക്കി കുറച്ചു. നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം.

ADVERTISEMENT

മുൻകാലങ്ങളിൽ ദിവസേന ശരാശരി 60,000 പേർ സൗജന്യ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ അത് 15,000 ആയി കുറഞ്ഞിട്ടുണ്ട്. സൗജന്യ പിസിആർ പരിശോധന കുറഞ്ഞ വരുമാനക്കാർക്ക് ഏറെആശ്വാസമായിരുന്നു.അബുദാബിയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു പിസിആർ നെഗറ്റീവ് ഫലം നിർബന്ധമായിരുന്നു.

അതുകൊണ്ടുതന്നെ ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും പിസിആർ പരിശോധന നടത്തിയിരുന്നു. 2019ൽ തുടങ്ങിയ സൗജന്യ പരിശോധനയിൽ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

ADVERTISEMENT

നിർത്തിയ ടെന്റുകൾ

മുസഫ എൽഎൽഎച്ച് ആശുപത്രിക്കു സമീപം എം–1ലെയും ഐകാഡ് സിറ്റി എം43ലെയും ടെന്റുകളാണ് നിർത്തിയത്.

ADVERTISEMENT

മുസഫയിൽ ഇനി 2 ടെന്റുകൾ മാത്രം

മുസഫ എം 32ൽ കെഎം ട്രേഡിങിനു സമീപവും എം 12ൽ നിസാൻ ഷോറൂമിന് സമീപവുമുള്ള ടെന്റുകളിൽ 24 മണിക്കൂറും പരിശോധനയുണ്ടാകും. കൂടാതെ അൽബാഹിയ, ഹമീം, മഫ്റഖ് എന്നിവിടങ്ങളിലെ ടെന്റുകളും തുടരും.അബുദാബിയിൽ ഗ്രീൻ പാസ് കാലാവധി 14ൽനിന്ന് 30 ദിവസമാക്കി വർധിപ്പിച്ചതും പരിശോധകരുടെ എണ്ണം കുറച്ചു. ഷോപ്പിങ് മാൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനു മാത്രമാണ് ഗ്രീൻപാസ് ചോദിക്കുന്നത്.

English Summary : Number of free PCR testing tents in Musafa has been reduced.