അബുദാബി/ദുബായ്∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഈ മാസം 28ന് യുഎഇ സമയം ഉച്ചയ്ക്ക് 12.46ന് ഫ്ലോറി‍ഡയിലെ കേപ് കനാവറൽ സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപിക്കുക.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി/ദുബായ്∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഈ മാസം 28ന് യുഎഇ സമയം ഉച്ചയ്ക്ക് 12.46ന് ഫ്ലോറി‍ഡയിലെ കേപ് കനാവറൽ സ്പേസ് പോർട്ടിൽ നിന്നാണ് വിക്ഷേപിക്കുക. ഈ മാസം 22ന് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും ഫ്ലോറിഡയിലെ ചുഴലിക്കാറ്റിന്റെ അലയൊഴികൾ അടങ്ങാത്തതിനാൽ 28ലേക്കു മാറ്റുകയായിരുന്നു.

ADVERTISEMENT

കൗണ്ട് ഡൗണിന്റെ ഭാഗമായി മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലോറിഡയിലെത്തി വിക്ഷേപണ കാര്യങ്ങൾക്കു നേതൃത്വം നൽകും. അടുത്ത വർഷം സുൽത്താൻ അൽ നെയാദിയെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണു രാജ്യമെന്നും സാലിം അൽ മർറി പറഞ്ഞു.ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണു വിക്ഷേപണം.

ADVERTISEMENT

ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1 റാഷിദ് റോവർ വിക്ഷേപിച്ചാൽ ചന്ദ്രോപരിതലത്തിൽ എത്താൻ ഏകദേശം 3 മാസം എടുക്കും. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണു ലക്ഷ്യം.

ADVERTISEMENT

ഒരു ചാന്ദ്ര ദിനം (14 ഭൗമദിനം) ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കി ചിത്രങ്ങളും ഡേറ്റകളും ഭൂമിയിലേക്കു കൈമാറും.