ദുബായ്∙സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചു സർക്കാർ. പ്രതിവർഷം 6 ശതമാനത്തിലധികം സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികൾക്ക് ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചു സർക്കാർ. പ്രതിവർഷം ആറു ശതമാനത്തിലധികം സ്വദേശിവൽക്കരണം നടത്തുന്ന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. 50 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കേണ്ടത്.

വർഷം രണ്ടു ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം എന്നാണു സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ചെട്ടം. സ്വദേശികളെ നിയമിക്കാൻ വിമുഖത കാട്ടിയാൽ വൻതുക തൊഴിലുടമകളിൽ നിന്ന്  ഈടാക്കും. 50ൽ കൂടുതൽ തൊഴിലാളികളുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാൻ തയാറാകാത്ത സ്ഥാപനത്തിനു പ്രതിവർഷം 72000 ദുർഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശി നിർബന്ധമാണ്. 51 - 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 2 സ്വദേശികളെ നിയമിക്കണം. 101-150 വരെയാണ് ജീവനക്കാരെങ്കിൽ 3 സ്വദേശികൾക്ക് നിയമനം നൽകിയിരിക്കണം.

ADVERTISEMENT

ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും. അതേസമയം സ്വദേശിവൽക്കരണം 6 ശതമാനമാക്കുന്ന കമ്പനികളെ മന്ത്രാലയത്തിലെ പ്രഥമ പട്ടികയിൽ ഉൾപ്പെടുത്തുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫരീദ അൽ അലി അറിയിച്ചു. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലേക്കുള്ള സ്വദേശിവൽക്കരണം പൂർത്തിയാക്കുക. 2023 ജനുവരി മുതലാണ് പിഴ ഈടാക്കാൻ ഒരുങ്ങുന്നത്. 

സ്വദേശി നിയമന വ്യവസ്ഥകൾ

ADVERTISEMENT

∙ നിയമനം നൽകുന്ന സ്വദേശിക്ക് മന്ത്രാലയത്തിന്റെ വർക് പെർമിറ്റ് ഉണ്ടായിരിക്കണം

∙ വേതന സുരക്ഷ പദ്ധതിയായ ഡബ്ലിയുപിഎസ് വഴിയായിരിക്കണം വേതനം നൽകേണ്ടത്.

ADVERTISEMENT

∙ രാജ്യത്തെ അംഗീകൃത പെൻഷൻ പദ്ധതിയിൽ സ്വദേശി റജിസ്റ്റർ ചെയ്തിരിക്കണം

∙ സ്വദേശികളെ നിയമിക്കുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും വ്യക്തമാക്കിയ തൊഴിൽ കരാർ കമ്പനിയും ഉദ്യോഗാർഥിയും തമ്മിൽ രൂപപ്പെടുത്തിയിരിക്കണം.

English Summary : Dubai government has announced benefits for private companies promoting indigenization