ദുബായ് ∙ സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. പാസ്പോർട്ടിൽ ഗിവൺ നെയിമോ സർ നെയിമോ മാത്രം ഒറ്റവാക്കിൽ ഉള്ളവരുടെ വീസയാണ് സാധുതയില്ലാത്തതാകുക. ഉദാഹരണത്തിന് ഒരാളുടെ പാസ്പോർ‌ട്ടിൽ ഗിവൺ മെയിം പ്രവീൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സിംഗിൾ നെയിം (ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. എംപ്ലോയ്മെന്റ്, റസിഡൻസ് വീസകൾക്ക് ഈ നിയമം ബാധകമല്ല. പാസ്പോർട്ടിൽ ഗിവൺ നെയിമോ സർ നെയിമോ മാത്രം ഒറ്റവാക്കിൽ ഉള്ളവരുടെ വീസയാണ് സാധുതയില്ലാത്തതാകുക. ഉദാഹരണത്തിന് ഒരാളുടെ പാസ്പോർ‌ട്ടിൽ ഗിവൺ മെയിം പ്രവീൺ എന്ന് മാത്രമാണെങ്കിലും സർ നെയിം സ്ഥാനത്ത് യാതൊന്നും എഴുതിയിട്ടില്ലെങ്കിലും അയാൾക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല. 

ഇതുപോലെ സർ നെയിം പ്രവീൺ എന്നു മാത്രവും ഗിവൺ നെയിം കാലിയാണെങ്കിലും സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻ‍ഡിഗോ വിമാന കമ്പനി അധികൃതർ പറഞ്ഞു. അതുപോലെ, ഒരാളുടെ പേര് ഗിവൺ നെയിമിലോ സർ നെയിമിലോ സുരേഷ് (സ്പെയിസ്) കുമാർ എന്നാണെങ്കിൽ അയാൾക്ക് പ്രശ്നമുണ്ടാകില്ല. അതേസമയം, സുരേഷ്കുമാർ എന്ന ഒറ്റ വാക്കാണെങ്കിൽ വീസ അനുവദിക്കില്ല.

ADVERTISEMENT

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതിനകം വീസ ഇഷ്യു ചെയ്ത പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവരെയും യുഎഇ എമിഗ്രേഷനുകൾ തടയും. കഴിഞ്ഞ രണ്ടു ദിവസമായി ഇൗ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ഇതിനകം വീസ ഇഷ്യു ചെയ്തവരെയെങ്കിലും ഇൗ നിയമത്തിൽ നിന്നു ഒഴിവാക്കാനുള്ള ശ്രമം എയർലൈൻസുകളുടെ ഭാഗത്തു നിന്നു ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരം വീസക്കാർ രണ്ടു ദിവസമെങ്കിലും കാത്തിരിക്കണമെന്നുമാണ് ചില ട്രാവൽ ഏജന്റുമാർ അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന നിർദേശം.

English Summary: Single name in passport? uae visit-Tourist Visa is not available