അബുദാബി∙ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം 27നു മുസഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 8ന് വിശുദ്ധ കുർബാന.

അബുദാബി∙ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം 27നു മുസഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 8ന് വിശുദ്ധ കുർബാന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം 27നു മുസഫയിലെ മാർത്തോമ്മാ  ദേവാലയ അങ്കണത്തിൽ നടക്കും. രാവിലെ 8ന് വിശുദ്ധ കുർബാന. തുടർന്ന് ഉത്സവത്തിലേക്കുള്ള ആദ്യഫലപ്പെരുന്നാൾ വിഭവങ്ങൾ വിശ്വാസികൾ  ദേവാലയത്തിൽ സമർപ്പിക്കും. 

ADVERTISEMENT

വൈകിട്ട് 3നു വിളംബര ഘോഷയാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു തുടക്കം കുറിക്കും. ‘ജീവന്റെ പുതുക്കവും രക്ഷയുടെ സന്തോഷവും എന്ന പ്രമേയത്തിലായിരിക്കും പരിപാടികൾ. യുഎഇ ദേശീയ ദിനത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും ഷോഷയാത്രയിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  

ADVERTISEMENT

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ  ഇടവക വികാരി റവ. ജിജു ജോസഫ് അധ്യക്ഷത വഹിക്കും. സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ  തോമസ് എൻ എബ്രഹാം എന്നിവർ പ്രസംഗിക്കും.കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന  ഉത്സവനഗരിയിൽ  കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 40 സ്റ്റാളുകളുണ്ടാകും. 

ADVERTISEMENT

യുവജന സഖ്യത്തിന്റെ തനി നാടൻ തട്ടുകട, അലങ്കാരച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളുണ്ട്. ഇടവകയിലെ വിവിധ സംഘടനകൾ ഒരുക്കുന്ന സംഗീത-നൃത്ത പരിപാടികൾ, ലഘു ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.

കൊയ്ത്തുത്സവത്തിലൂടെ  ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കുമെന്ന്  വികാരി റവ. ജിജു ജോസഫ് പറഞ്ഞു. സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ എബ്രഹാം, ട്രസ്റ്റി  പ്രവീൺ കുര്യൻ, സെക്രട്ടറി  അജിത് എ. ചെറിയാൻ, പബ്ലിസിറ്റി കൺവീനർ പ്രവീൺ ഈപ്പൻ, ജോയിന്റ് കൺവീനർ ഡെന്നി ജോർജ്, ബിജു വർഗീസ്, മനോജ് സക്കറിയ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.