ദോഹ∙ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്വദേശി വനിതകളുടെ അൽ നഹ്ദ ഗ്രൂപ്പ് ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു

ദോഹ∙ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്വദേശി വനിതകളുടെ അൽ നഹ്ദ ഗ്രൂപ്പ് ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്വദേശി വനിതകളുടെ അൽ നഹ്ദ ഗ്രൂപ്പ് ലോകകപ്പ് ആരാധകരുടെ ശ്രദ്ധ നേടുന്നു. സ്റ്റേഡിയങ്ങളുടെ ചുറ്റും ആരാധകർക്കായി നടക്കുന്ന  കലാ പ്രകടനങ്ങളിൽ അവതരണത്തിലും ശൈലിയിലും വേഷവിധാനത്തിലും വേറിട്ടു നിൽക്കുന്നവയിൽ സ്വദേശി വനിതകളുടെ അൽ നഹ്ദ ലേഡീസ് ഗ്രൂപ്പുമുണ്ട്. 24 പേരാണ് ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരം നടന്ന അൽഖോറിലെ അൽബെയ്ത് സ്‌റ്റേഡിയത്തിൽ ലോകകപ്പിനായി സംഘം ആദ്യ അവതരണം നടത്തി. 

ADVERTISEMENT

കൾചറൽ ആക്ടിവേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് 8 സ്‌റ്റേഡിയങ്ങൾക്കും ചുറ്റുമായി മത്സരദിനങ്ങളിൽ കലാപരിപാടികൾ നടക്കുന്നത്. 

അൽ ഖമാരി, അൽ സമ്രി, അൽ ദസ, വീറ്റ് ഗ്രൈൻഡിങ് തുടങ്ങി വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. ഖത്തറിന്റെ നാടോടിനൃത്തങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് മിക്കതുമെന്ന് ഗ്രൂപ്പ് ലീഡൽ ലുൽവ അൽ മുഹന്നദി വ്യക്തമാക്കി. പാരമ്പര്യ ശൈലിയിലുള്ള വസ്ത്രമണിഞ്ഞാണ് അവതരണം. 

ADVERTISEMENT

 5 വർഷം മുൻപാണ് അൽ നഹ്ദ ലേഡീസ് ഗ്രൂപ്പിന് ആരംഭിച്ചത്. ആദ്യ അവതരണം സൂഖ് വാഖിഫിൽ ആയിരുന്നു. ഈദ്, ഫിഫ ട്രോഫി ടൂർ ഉൾപ്പെടെ വിവിധ ഇവന്റുകളിൽ  പാട്ടും നൃത്തവും അവതരിപ്പിച്ചതിലൂടെ സ്വദേശി, പ്രവാസി സമൂഹത്തിനിടയിൽ അൽ നഹ്ദ ശ്രദ്ധ നേടി കഴിഞ്ഞു. സ്വന്തം രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ആഗോളതലത്തിൽ നിന്നെത്തിയ ഫുട്‌ബോൾ സ്‌നേഹികൾക്കു മുൻപിൽ തുറന്നു കാട്ടാൻ കഴിയുന്നതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഈ വനിതാ സംഘം.

ADVERTISEMENT

English Summary: Women group caught attenstion of worldcup fans