അബുദാബി∙ വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ അബുദാബിയിലെ സിവിൽ വിവാഹ സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്യാംപെയിൻ നടത്തുന്നു. ഇതുസംബന്ധിച്ച് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) സാംസ്കാരിക വിനോദ സഞ്ചാര വകുപ്പുമായി (ഡിസിടി) ധാരണയിലെത്തി. അബുദാബി സിവിൽ ഫാമിലി കോടതിയുടെ അധികാരങ്ങൾ, വിദേശികൾക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ അബുദാബിയിലെ സിവിൽ വിവാഹ സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്യാംപെയിൻ നടത്തുന്നു. ഇതുസംബന്ധിച്ച് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) സാംസ്കാരിക വിനോദ സഞ്ചാര വകുപ്പുമായി (ഡിസിടി) ധാരണയിലെത്തി. അബുദാബി സിവിൽ ഫാമിലി കോടതിയുടെ അധികാരങ്ങൾ, വിദേശികൾക്കുള്ള സിവിൽ വിവാഹ, വിവാഹ മോചന സേവനങ്ങൾ എന്നിവ വിദേശ വിനോദ സഞ്ചാരികൾക്കു ഡിസിടി വിവരിച്ചു കൊടുക്കും.  അറബ് മേഖലയിൽ സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്ന ഏക നഗരമാണ് അബുദാബി.  

വിവാഹം കഴിക്കേണ്ട വിദേശികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഡിസിടി ചെയ്തുകൊടുക്കും. യുഎഇ സന്ദർശനത്തിനിടെ വിവാഹ മോചനം ആഗ്രഹിക്കുന്നവർക്കും അബുദാബി ഫാമിലി കോർട്ടിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. 

ADVERTISEMENT

അമുസ്ലിംകളുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതയിൽ സിവിൽ മാര്യേജ് കരാർ പ്രകാരമായിരിക്കും പരസ്പര സമ്മതത്തോടെയുള്ള വിവാഹം.

 ഇതിന് വധുവിന്റെ പിതാവിന്റെ അനുവാദം ആവശ്യമില്ല. അതുകൊണ്ടുതന്നെ അബുദാബി കോടതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാനായി എത്തുന്ന വിദേശികളുടെ എണ്ണം വർധിച്ചുവരികയാണ്. യുകെ, യുഎസ്, ന്യൂസിലൻഡ്, സ്പെയിൻ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യക്കാരാണ് കൂടുതലായി എത്തുന്നത്. 

ADVERTISEMENT

വിവാഹിതരാകാൻ

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ നോൺ-മുസ്‌ലിം ഫാമിലി കോർട്ട് വെബ്‌സൈറ്റിൽ വിവാഹം എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് അപേക്ഷിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോറം, പാസ്‌പോർട് പകർപ്പ് എന്നിവ സഹിതം nonmuslimfamilycourt@adjd.gov.ae എന്ന വിലാസത്തിലേക്ക് അയയ്ക്കണം. ഉടൻ അപേക്ഷകന് ലഭിക്കുന്ന എസ്എംഎസ് ലിങ്കിൽ പ്രവേശിച്ച് 800 ദിർഹം ഫീസ് അടച്ചാൽ വെർച്വലായോ നേരിട്ടോ പങ്കെടുക്കേണ്ട സമയം ഇമെയിലിൽ ലഭിക്കും. ഈ ദിവസമെത്തി രേഖകളിൽ ഒപ്പുവയ്ക്കുന്നതോടെ 15 മിനിറ്റിനകം വിവാഹ സർട്ടിഫിക്കറ്റ് നൽകും.

ADVERTISEMENT

വിവാഹമോചനത്തിന്

വിവാഹ സർട്ടിഫിക്കറ്റും എമിറേറ്റ്സ് ഐഡിയുമായി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഹാപ്പിനസ് സെന്ററിലൂടെ  വിവാഹമോചനത്തിന് അപേക്ഷ നൽകി നിശ്ചിത ഫീസടച്ച് റജിസ്റ്റർ ചെയ്യണം.

നിശ്ചയിച്ച തീയതിയിൽ ഹാജരാകുന്ന ഇരുവരോടും വിവാഹമോചനത്തിനു സമ്മതമാണോ എന്ന് കോടതി ആരായും.

10 മിനിറ്റിനകം നടപടി പൂർത്തിയാക്കി വിവാഹമോചനം അനുവദിച്ച സന്ദേശം ഇരുവർക്കും ലഭിക്കും. കുട്ടികളുടെ സംരക്ഷണത്തിനു ഇരുവർക്കും തുല്യാവകാശമുണ്ട്. സ്വത്ത്, പണം തുടങ്ങിയ കാര്യങ്ങളിൽ ഇരുവർക്കും പിന്നീട് കേസ് കൊടുക്കാം.

English Summary :ADJD, DCT discuss plans to promote civil marriage services for foreigners in Abu Dhabi