റിയാദ്∙ ഗാർഹിക തൊഴിലാളികൾ പ്രോബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കുമെന്നും അവരെ നാടുകടത്താനുള്ള ഉത്തരവാദിത്തം റിക്രൂട്ട്മെന്റ്

റിയാദ്∙ ഗാർഹിക തൊഴിലാളികൾ പ്രോബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കുമെന്നും അവരെ നാടുകടത്താനുള്ള ഉത്തരവാദിത്തം റിക്രൂട്ട്മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ ഗാർഹിക തൊഴിലാളികൾ പ്രോബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചയക്കുമെന്നും അവരെ നാടുകടത്താനുള്ള ഉത്തരവാദിത്തം റിക്രൂട്ട്മെന്റ് ഓഫിസുകൾക്കാണെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്ഡി) കീഴിലുള്ള മുസാനദ് പ്ലാറ്റ്ഫോം വ്യകതമാക്കി.

ADVERTISEMENT

90 ദിവസമാണ് ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ്. ഈ കാലയളവിൽ തൊഴിലാളി നിർബന്ധമായും ജോലി ചെയ്തിരിക്കണം. ഇതിനു വിസമ്മതിക്കുന്ന പക്ഷം തിരിച്ചയയ്ക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. പ്രൊബേഷൻ കാലയളവിൽ, റിക്രൂട്ട്മെന്റ് ഓഫിസുകളും കമ്പനികളും തൊഴിലാളിയെ നാടുകടത്താനും റിക്രൂട്ട്മെന്റ് ചെലവ് തിരികെ നൽകാനും ബാധ്യസ്ഥരാണെന്നു മുസാനിദ് വ്യക്തമാക്കി. തൊഴിലാളി ജോലിയിൽ ചെലവഴിച്ച കാലയളവിനു തുല്യമായ തുക ഇതിൽ കുറച്ച് ബാക്കി വരുന്ന തുകയാണ് തിരികെ നൽകേണ്ടത്.

ADVERTISEMENT

റിക്രൂട്ട്മെന്റ് ഓഫിസുകൾ തൊഴിലാളിയെ നാടുകടത്താൻ വിസമ്മതിച്ചാൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ അഭ്യർത്ഥിച്ച പരാതിയുടെ തുടർനടപടികൾക്കായി വ്യക്തികൾ മുസാനെദ് പ്ലാറ്റ്ഫോം മുഖേന പരാതി സമർപ്പിക്കണം.

ADVERTISEMENT

90 ദിവസത്തെ കാലയളവ് അവസാനിച്ചതിനു ശേഷം കരാറിന്റെ നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് തൊഴിലാളിയുടെ ഉത്തരവാദിത്തം തൊഴിലുടമയായിരിക്കുമെന്ന് മുസാനെദ് ഓർമിപ്പിച്ചു. സൗദി അറേബ്യയിൽ എത്തി 90 ദിവസത്തിനകം തൊഴിലാളികൾ ഫൈനൽ എക്സിറ്റ് ആകുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് സർക്കാർ ഫീസില്ലാതെ ബദൽ വീസ നൽകാമെന്നും വ്യക്തമാക്കി.