ദുബായ്∙കൂട്ടം കൂടിയിരുന്നു ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി മെലീഹ ആർക്കിയോളജി സെന്റർ. ഇവിടെ സജ്ജീകരിച്ച 'വേൾഡ് കപ്പ് ലോഞ്ച്' സന്ദർശകർക്ക് നവ്യാനുഭവമാകുന്നു.

ദുബായ്∙കൂട്ടം കൂടിയിരുന്നു ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി മെലീഹ ആർക്കിയോളജി സെന്റർ. ഇവിടെ സജ്ജീകരിച്ച 'വേൾഡ് കപ്പ് ലോഞ്ച്' സന്ദർശകർക്ക് നവ്യാനുഭവമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙കൂട്ടം കൂടിയിരുന്നു ലോകകപ്പ് കാണാനുള്ള സൗകര്യമൊരുക്കി മെലീഹ ആർക്കിയോളജി സെന്റർ. ഇവിടെ സജ്ജീകരിച്ച 'വേൾഡ് കപ്പ് ലോഞ്ച്' സന്ദർശകർക്ക് നവ്യാനുഭവമാകുന്നു. മെലീഹ മലനിരകളുടെ മനോഹരപഞ്ചാത്തലത്തിൽ മരുഭൂമിയുടെ ശാന്തതയിൽ അലിഞ്ഞുചേരും വിധമാണ് മെലീഹയിൽ ലോകകപ്പ് കാണാനുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. നഗരത്തിരക്കുകളിൽനിന്ന് ദൂരെ, പ്രകൃതി കാഴ്ചകളാസ്വദിച്ചറിഞ്ഞ് കൊണ്ടു തന്നെ കളിയുടെ ആവേശത്തിന്റെ ഭാഗമാവാം. പത്ത് അതിഥികളെ വീതം ഉൾക്കൊള്ളുന്ന രണ്ട് ലോഞ്ചുകളാണ് ലോകകപ്പിനായി പ്രത്യേകം തയാറാക്കിയിട്ടുള്ളത്. മരുഭൂമിയിലേക്ക് ഇറങ്ങിനിൽക്കും വിധമുള്ള ഈ കേന്ദ്രങ്ങളിൽ വലിയ പ്രൊജക്ടർസ്ക്രീനും സോഫകളും കൂടെ ഭക്ഷണ പാനീയങ്ങളുമുണ്ടാവും.

ADVERTISEMENT

തനത് എമിറാത്തി ആതിഥേയത്വം ആസ്വദിച്ച്, പ്രിയപ്പെട്ട ടീമിന്റെ കളിയാവേശം പങ്കിടാനുള്ള അവസരമാണ് ലീഹയിലൊരുക്കിയിരിക്കുന്നത്. സാഹസികതയും പൈതൃകവുമെല്ലാം ഒരുമിക്കുന്ന വിനോദങ്ങളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം  ഈ തണുപ്പ് കാലത്ത് ചെലവഴിക്കാവുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങളാവുമിതെന്ന് ഷാർജ നിക്ഷേപവികസന അതോറിറ്റിയിലെ (ഷുറൂഖ്) വിനോദസഞ്ചാര വികസനവകുപ്പ് ഡയറക്ടർ മഹ്മൂദ് റാഷിദ് ദീമാസ് പറഞ്ഞു.  

ADVERTISEMENT

വൈകിട്ട് ആരംഭിക്കുന്ന രണ്ടു കളികളാണ് മെലീഹയിലെ ലോഞ്ചിൽ പ്രദർശിപ്പിക്കുക. സന്ദർശകർക്ക് സൗകര്യാനുസരണം ഒരു കളിയോ രണ്ടുകളികളോ തിരഞ്ഞെടുക്കാം. 150 ദിർഹമാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ടാമത്തെ കളിക്ക് 100 ദിർഹം. ചുരുങ്ങിയത് ആറ് പേരെങ്കിലുമുണ്ടെങ്കിൽ ഒരു ലോഞ്ച് ബുക്ക് ചെയ്യാനാവും.  വിവരങ്ങൾക്കും ബുക്കിങ്ങിനും: 068021111, 0501032780, info@discovermleiha.ae 

ഷാർജ, ദുബായ് നഗരങ്ങളിൽ നിന്ന് 50 മിനിറ്റ് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മെലീഹ ആർക്കിയോളജി സെന്റർ മനോഹരമായ മരുഭൂ അനുഭവങ്ങൾക്കും സാഹസികത നിറഞ്ഞ വിനോദങ്ങൾക്കും ചരിത്രകാഴ്ചകൾക്കുംപ്രശസ്തമാണ്. നവമ്പർ 20ന് ആരംഭിച്ച ഖത്തർ ലോകകപ്പിന്റെ കളിയാവേശം പ്രദർശിപ്പിക്കുന്ന ഷാർജയിലെ മറ്റൊരിടം നഗരമധ്യത്തിലുള്ള ഫ്ലാഗ് ഐലൻഡാണ്. ഇവിടുത്ത ജോൺസ് ദ് ഗ്രോസർ കഫേയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.