ജിദ്ദ∙ ആഴ്ചയിൽ മൂന്നു സര്‍വീസുകളുമായി ജനുവരി മൂന്നു മുതല്‍ തായിഫ് സര്‍വീസ് പുനരാരംഭിക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു

ജിദ്ദ∙ ആഴ്ചയിൽ മൂന്നു സര്‍വീസുകളുമായി ജനുവരി മൂന്നു മുതല്‍ തായിഫ് സര്‍വീസ് പുനരാരംഭിക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ആഴ്ചയിൽ മൂന്നു സര്‍വീസുകളുമായി ജനുവരി മൂന്നു മുതല്‍ തായിഫ് സര്‍വീസ് പുനരാരംഭിക്കുമെന്നു ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായാണു ദോഹക്കും തായിഫിനുമിടയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സർവീസ് നടത്തുക.

ADVERTISEMENT

രാവിലെ 7.40 ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം രാവിലെ 10.10 ന് തായിഫില്‍ ഇറങ്ങും. രാവിലെ 11.10 തായിഫില്‍ നിന്നു പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.20 ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ADVERTISEMENT

സൗദിയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്ന ആറാമത്തെ നഗരമാണു തായിഫ്. സൗദിയില്‍ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തായിഫ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പറഞ്ഞു. റിയാദ്, ജിദ്ദ, മദീന, ദമാം, അല്‍ഖസീം എന്നിവിടങ്ങളിലേക്ക് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.