ദോഹ∙ ദേശീയ ദിനാഘോഷ വേദിയായ ദർബ് അൽ സായിയിൽ കുട്ടികൾക്കായി പാവകളി പ്രദർശനങ്ങൾ, കരകൗശല ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലന ശിൽപശാലകൾ തുടങ്ങിയ വിനോദ, വിജ്ഞാന പരിപാടികൾ നടക്കുന്നു......

ദോഹ∙ ദേശീയ ദിനാഘോഷ വേദിയായ ദർബ് അൽ സായിയിൽ കുട്ടികൾക്കായി പാവകളി പ്രദർശനങ്ങൾ, കരകൗശല ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലന ശിൽപശാലകൾ തുടങ്ങിയ വിനോദ, വിജ്ഞാന പരിപാടികൾ നടക്കുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ദേശീയ ദിനാഘോഷ വേദിയായ ദർബ് അൽ സായിയിൽ കുട്ടികൾക്കായി പാവകളി പ്രദർശനങ്ങൾ, കരകൗശല ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലന ശിൽപശാലകൾ തുടങ്ങിയ വിനോദ, വിജ്ഞാന പരിപാടികൾ നടക്കുന്നു. സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നു നൽകാനും ദേശീയ സ്വത്വത്തെക്കുറിച്ച് അവബോധം വളർത്താനുമാണിത്.

ADVERTISEMENT

പാവ നിർമാണത്തിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനവും നടത്തുന്നു. ഫിഫ ലോകകപ്പ് പ്രമേയമാക്കിയ 2 സോണുകളിൽ കുട്ടികൾക്ക് കുടുംബത്തോടൊപ്പം തന്നെ ചെലവിടാം. അൽ ഹുഷ് പവിലിയനിൽ അൽ തില, അൽ സബ, അൽ കെരാം തുടങ്ങി പതിനൊന്നോളം പരമ്പരാഗത കായിക ഇനങ്ങളെക്കുറിച്ച് പഠിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സെഷനുണ്ട്. 28 വൊളന്റിയർമാരുടെ സേവനവും ലഭിക്കും.

ADVERTISEMENT

191 പ്രധാന ഇവന്റുകളുടെ കീഴിൽ 4,500ലധികം കലാ, സാംസ്‌കാരിക, പൈതൃക, വിനോദ, കായിക പരിപാടികൾ ആണ് ദേശീയ ദിനമായ ഡിസംബർ 18 വരെ ഇവിടെ നടക്കുക. ദിവസവും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം.