ദുബായ്∙ മലയാളത്തിൽ കൂടുതൽ സെലക്ടീവാകുവാനാണു തീരുമാനമെന്നു നടി െഎശ്വര്യ ലക്ഷ്മി. അതു വർഷത്തിൽ ഒന്നുപോലും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. കിങ് ഒാഫ് കൊത്ത, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് നിലവിൽ റിലീസാകാനുള്ളത്.

ദുബായ്∙ മലയാളത്തിൽ കൂടുതൽ സെലക്ടീവാകുവാനാണു തീരുമാനമെന്നു നടി െഎശ്വര്യ ലക്ഷ്മി. അതു വർഷത്തിൽ ഒന്നുപോലും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. കിങ് ഒാഫ് കൊത്ത, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് നിലവിൽ റിലീസാകാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മലയാളത്തിൽ കൂടുതൽ സെലക്ടീവാകുവാനാണു തീരുമാനമെന്നു നടി െഎശ്വര്യ ലക്ഷ്മി. അതു വർഷത്തിൽ ഒന്നുപോലും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. കിങ് ഒാഫ് കൊത്ത, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് നിലവിൽ റിലീസാകാനുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മലയാളത്തിൽ കൂടുതൽ സെലക്ടീവാകുവാനാണു തീരുമാനമെന്നു നടി  െഎശ്വര്യ ലക്ഷ്മി. അതു വർഷത്തിൽ ഒന്നുപോലും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. കിങ് ഒാഫ് കൊത്ത, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് നിലവിൽ റിലീസാകാനുള്ളത്. മറ്റൊരു ചിത്രത്തിലും പിന്നീട് കരാറായിട്ടില്ല. ചെറുപ്പം തൊട്ടേ മമ്മുക്കയെ വളരെയേറെ ഇഷ്ടമാണ്. മമ്മുക്കയുടെ കൂടെ അഭിനയിക്കണമെന്നത്  വലിയ ആഗ്രഹമായിരുന്നു.  അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴും അല്ലാത്തപ്പോഴും കുറേ കാര്യങ്ങൾ പഠിക്കാനുണ്ടെന്നു മനസിലാക്കി അതിനായി മാത്രമാണ് ചെറിയ റോളായിട്ടും ആ ചിത്രത്തിൽ അഭിനയിച്ചതെന്നും നടി പറഞ്ഞു. എശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന വിഷ്ണുവിശാലിന്റെ ഗട്ടാ കുസ്തി നാളെ റിലീസാകുന്നതിന് മുന്നോടിയായി ദുബായിൽ എത്തിയ താരം മനോരമ ഒാൺലൈനിനോട് സംസാരിക്കുകയായിരുന്നു.

 

ADVERTISEMENT

ഭാഷാ വ്യത്യാസം തോന്നാത്തതിനാലാണ് മറ്റു ഭാഷകളിലും അഭിനയിക്കാൻ തയ്യാറാകുന്നത്. കേരളത്തിൽ ജനിച്ചു വളർന്നതുകൊണ്ട് ആ ഭാഷ നമുക്ക് ഏറെ  എളുപ്പമാകുന്നു. എന്നാൽ, തമിഴ്, തെലുങ്ക് ഭാഷകൾ ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് അതിനോട് അടുത്തപ്പോൾ എളുപ്പമാണെന്ന് മനസിലായി. ഏതു ഭാഷയിലായാലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കാനാണു തീരുമാനം. പ്രേക്ഷകരും ഇപ്പോൾ ഭാഷാ വിത്യാസമില്ലാതെയാണു സിനിമകളെ സമീപിക്കുന്നത്. ഗട്ടാ കുസ്തിയുടെ ടൈറ്റിൽ ആദ്യം കേട്ടപ്പോൾ എന്താണെന്ന് മനസിലായില്ല. അറിഞ്ഞപ്പോൾ വളരെ ഇന്ററസ്റ്റിങ്ങായ ടൈറ്റിലാണെന്നു തോന്നി. മണ്ണിൽ നടത്തുന്ന ഗുസ്തിയാണ് ഗാട്ടാ കുസ്തി. കേരളത്തിലാണ് ഇൗ കായികയിനം പ്രധാനമായും നടന്നിരുന്നത്. ഒരു മലയാളി പെൺകുട്ടിയായാണ് ഞാനീ ചിത്രത്തിൽ അഭിനയിക്കുന്നത്. ഭാര്യാ–ഭർതൃ ബന്ധമാണ് പ്രധാന പ്രമേയം. ഒത്തിരി പുതുമകളൊന്നും പറയാനില്ലാത്ത ഒരു സിനിമ. പക്ഷേ, പ്രേക്ഷകന് രസിക്കാവുന്ന ഒട്ടേറെ രംഗങ്ങളുള്ള നല്ലൊരു വിനോദചിത്രമാണിത്. കഥ ആദ്യം കേട്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ, ഇൗ കഥാപാത്രം ചെയ്യാൻ എനിക്കാവില്ലെന്ന് തോന്നി 3 വര്‍ഷം മുൻപ് ഞാൻ നോ പറഞ്ഞതാണ്. ഞാൻ ചെയ്താൽ കഥാപാത്രം പാളിപ്പോകുമെന്ന് തോന്നി. പിന്നീട് ഒരുപാട് സിനിമകൾ ചെയ്ത് ആത്മിവിശ്വാസമായപ്പോൾ  ഇൗ സിനിമ വീണ്ടും എന്നിലേക്കു വരികയും ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. നായകനും നിർമാതാവുമായ വിഷ്ണു വിശാൽ ആണ് ഇൗ ചിത്രത്തിലെ യഥാർഥ സൂപ്പർ ഹീറോ. 

 

ADVERTISEMENT

ഇനിമുതൽ സിനിമയെടുക്കുക മലയാളം പ്രേക്ഷകരെ കൂടി മനസിൽ കണ്ടുകൊണ്ടായിരിക്കുമെന്ന് നടൻ വിഷ്ണുവിശാൽ പറഞ്ഞു. രാക്ഷസൻ എന്ന ചിത്രത്തിന് ശേഷം മലയാളം പ്രേക്ഷകർക്ക് എന്നെ വലിയ ഇഷ്ടമാണ്. അതിനാൽ, കഥയിലും അഭിനേതാക്കളിലും മലയാളി ബന്ധമുള്ള ചിത്രം എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇൗ ചിത്രത്തിൽ നായിക െഎശ്വര്യ ലക്ഷ്മിയാണ്. അടുത്ത ചിത്രത്തിൽ മലയാള നടൻ ഇന്ദ്രജിത് അഭിനയിക്കുന്നു. സമയം കിട്ടിയാൽ മലയാള ചിത്രത്തിൽ അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണ്.

 

ADVERTISEMENT

ട്രെയിലറിലില്ലാത്ത ഒട്ടേറെ പുതുമകൾ ഉള്ള ചിത്രമാണ് നാളെ റിലീസാകുന്ന ഗട്ടാ കുസ്തി എന്ന തമിഴ്, തെലുങ്ക് ചിത്രമെന്ന് ചിത്രത്തിൻ്റെ നിർമാതാക്കളിലൊരാള്‍ കൂടിയായ വിഷ്ണുവിശാൽ പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിൽ നടത്തുന്ന ഗുസ്തിയാണ് ചിത്രത്തിൻ്റെ പ്രമേയം. സ്പോർട്സ്–ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുത്താവുന്ന ചിത്രം. എൻ്റെ കരിയറിലെ  ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും ഇത്. പ്രേക്ഷകർ എപ്പോഴും എന്തെങ്കിലും പുതുമ സിനിമയിൽ ആഗ്രഹിക്കുന്നു. ഗട്ടാ കുസ്തിയിൽ അങ്ങനെ കുറേ പുതുമകളുണ്ട്. 

 

തന്റെ ചിത്രങ്ങളിൽ മിക്കതും സ്പോർട്സുമായി ബന്ധപ്പെട്ട പ്രമേയമാണെന്നതെന്നതിനോടു യോജിക്കുന്നില്ല. വെണ്ണിലാ കബഡി കുഴു, ജീവ എന്നീ ചിത്രങ്ങൾ മാത്രമേ സ്പോർട്സ് കഥ പറഞ്ഞുള്ളൂ. ടൈം ട്രാവൽ, ഫാൻ്റസി കോമഡി തുടങ്ങിയ ചിത്രങ്ങളിലും ഞാൻ അഭിനയിച്ചു. നീരു പർവേയിൽ മത്സ്യത്തൊഴിലാളിയിടെ വേഷമായിരുന്നു. ഞാനൊരു കായിക താരമായതിനാൽ തന്നെ സ്പോർട്സ് ഇഷ്ടമാണെന്നും നേരത്തെ ക്രിക്കറ്റ് താരമായിരുന്ന നടൻ പറഞ്ഞു. രജനീകാന്തിന്റെ കൂടെ ലാൽസലാം എന്ന ചിത്രമാണ് അടുത്തത്. അതിൽ ക്രിക്കറ്ററായി അഭിനയിക്കുന്നു. കൂടാതെ, സൂര്യ എന്ന ചിത്രവും പ്രധാനപ്പെട്ടതാണ്. 

 

English Summary: Acting with Mammotty is like dream come true says actress Aiswarya lakshmi