ദോഹ ∙ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മത്സരടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ഇവര്‍ക്കായി രാജ്യത്തിന്റെ

ദോഹ ∙ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മത്സരടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ഇവര്‍ക്കായി രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മത്സരടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ഇവര്‍ക്കായി രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മത്സരടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ഇവര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണമുണ്ട്. എവിടെയൊക്കെയാണ് ഹയാ കാര്‍ഡില്ലാതെ ബിഗ്‌സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുക എന്നറിയാം.

നിങ്ങളിതു കാണുക..ഫിഫ ഫാന്‍ ഫെസ്റ്റിവലിലെ ബിഗ്  സ്‌ക്രീനിന് മുന്‍പിലിരുന്ന് മത്സരങ്ങള്‍ കാണുന്ന ആരാധകരുടെ ആവേശം. ചിത്രം: മനോരമ.

 

ADVERTISEMENT

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നാളെ അവസാനിക്കും. മുന്നോട്ടുള്ള ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. രാജ്യത്തുടനീളമായുള്ള ഫാന്‍സോണുകളും ലോകകപ്പ് വിനോദ കേന്ദ്രങ്ങളിലും എല്ലാ മത്സരങ്ങളുടെയും തല്‍സമയ സംപ്രേഷണമുണ്ട്. ചിലയിടങ്ങളില്‍ പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമെങ്കിലും ഹയാ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പ്രവേശനം നല്‍കുന്ന ഫാന്‍ സോണുകളുമുണ്ട്. ദോഹ നഗരത്തിനടുത്ത് എവിടെയൊക്കെയാണ് ബിഗ്‌സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുക എന്നറിയാം. 

 

ഫിഫ ഫാന്‍ ഫെസ്റ്റിവല്‍

 

ADVERTISEMENT

-അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ വലിയ സ്‌ക്രീനില്‍ മത്സരങ്ങളുടെ ലൈവ് കാണാം. പക്ഷേ ഇങ്ങോട്ടേയ്ക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവേശനം സൗജന്യമാണ്. 

 

ദോഹ കോര്‍ണിഷ്

 

ADVERTISEMENT

-നെഡ് ഹോട്ടലിന് എതിര്‍വശത്തായി ബിഗ്‌സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ഹയാ കാര്‍ഡും ആവശ്യമില്ല. 

 

സൗദി ഹൗസ്

 

-കോര്‍ണിഷിലെ അല്‍ ദഫ്‌ന പാര്‍ക്കിലെ സൗദി ഹൗസിലും പ്രവേശനത്തിന് ഹയാ കാര്‍ഡ് വേണ്ട. 

 

ദോഹ തുറമുഖം

 

-പഴയ ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ടില്‍ സ്ഥാപിച്ചിരിക്കുന്ന ബിഗ്‌സ്‌ക്രീനില്‍ വിശാലമായി തന്നെ മത്സരങ്ങള്‍ ആസ്വദിക്കാം. ഹയാ കാര്‍ഡും വേണ്ട. പ്രവേശനവും സൗജന്യമാണ്. 

 

ഏഷ്യന്‍ ടൗണ്‍

 

-ഏഷ്യന്‍ ടൗണിലെ ഫാന്‍ സോണിലും മത്സരങ്ങളുടെ ലൈവ് കാണാം. ഹയാ കാര്‍ഡും ആവശ്യമില്ല. സൗജന്യമായി പ്രവേശിക്കുകയും ചെയ്യാം.

 

 

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ

 

-ഇവിടുത്തെ സ്ട്രീറ്റ് നമ്പര്‍ 55 ലാണ് ഫാന്‍ സോണ്‍. വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. ബിഗ്‌സ്‌ക്രീനില്‍ മത്സരം കാണാം. സൗജന്യമായി ഹയാ കാര്‍ഡ് ഇല്ലാതെ തന്നെ പ്രവേശിക്കാം. കുടുംബങ്ങള്‍ക്കായി പ്രത്യേക പ്രവേശനവും ഉണ്ട്. സൗജന്യമായി വൈ-ഫൈ സേവനവും ലഭിക്കും. 

 

ഏഷ്യന്‍ ടൗണ്‍

 

-ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണ്‍ ആയി പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ ക്രിക്കറ്റ് സ്‌റ്റേഡിയമാണ്.  ഹയാ കാര്‍ഡും വേണ്ട. പ്രവേശനവും സൗജന്യം. വൈ-ഫൈ സേവനവും സൗജന്യമായി ലഭിക്കും. 

 

കത്താറ കള്‍ചറല്‍ വില്ലേജ്

 

-ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജിലും ബിഗ്‌സ്‌ക്രിനീല്‍ മത്സരങ്ങള്‍ കാണാം. സൗജന്യമായി പ്രവേശിക്കാം. ഹയാ കാര്‍ഡില്ലാതെ തന്നെ.

 

ഓക്‌സിജന്‍ പാര്‍ക്ക്, എജ്യൂക്കേഷന്‍ സിറ്റി

 

-അല്‍ റയാനിലെ ലോകകപ്പ് വേദികളിലൊന്നായ എജ്യൂക്കേഷന്‍ സിറ്റിയോടു ചേര്‍ന്നാണ് പാര്‍ക്ക്. ഇവിടെയും വലിയ സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാം. പ്രവേശനം സൗജന്യം. ഹയാ കാര്‍ഡും വേണ്ട.

 

പേള്‍ ഖത്തര്‍

 

-ഇവിടുത്തെ പോര്‍ട്ടോ അറേബ്യയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ സ്‌ക്രീനില്‍ മത്സരങ്ങള്‍ ആസ്വദിക്കാം. സൗജന്യമായി തന്നെ. ഹയാ കാര്‍ഡും ആവശ്യമില്ല. 

 

ലുസെയ്ല്‍ ബൗലെവാര്‍ഡ്

 

-സന്ദര്‍ശക തിരക്കേറിയ ലോകകപ്പ് വിനോദകേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെയും ബിഗ്‌സ്‌ക്രീനില്‍ മത്സരം കാണാം. ഹയാ കാര്‍ഡും ആവശ്യമില്ല.

 

അല്‍ഖോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ

 

-അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഭാഗത്തെ ഫാന്‍ സോണ്‍ ആണിത്. ഇവിടെയും ബിഗ്‌സ്‌ക്രീനുകളില്‍ മത്സരങ്ങളുടെ ലൈവ് ആസ്വദിക്കാം. പ്രവേശനം സൗജന്യമാണ്. ഹയാ കാര്‍ഡും ആവശ്യമില്ല. കുടുംബങ്ങള്‍ക്ക് പ്രത്യേക എന്‍ട്രി ആണുള്ളത്. വൈ-ഫൈയും സൗജന്യമാണ്.