ദോഹ∙ ലോകകപ്പ് പ്രാദേശിക സംഘാടകരായ ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ജനറേഷൻ അമേസിങ് വാർഷിക യൂത്ത് ഫെസ്റ്റിവൽ ശ്രദ്ധേയമായി. സാമൂഹിക, മാനുഷിക, പൈതൃക സംരംഭമായ ഫൗണ്ടേഷന്റെ നാലാമത് വാർഷിക യൂത്ത് ഫെസ്റ്റിവലും രണ്ടാമത് ഗോൾ 22 രാജ്യാന്തര സ്‌കൂൾ എക്സ്ചേഞ്ച് പ്രോഗ്രാമുമാണ് നടന്നത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ലോകകപ്പ് പ്രാദേശിക സംഘാടകരായ ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ജനറേഷൻ അമേസിങ് വാർഷിക യൂത്ത് ഫെസ്റ്റിവൽ ശ്രദ്ധേയമായി. സാമൂഹിക, മാനുഷിക, പൈതൃക സംരംഭമായ ഫൗണ്ടേഷന്റെ നാലാമത് വാർഷിക യൂത്ത് ഫെസ്റ്റിവലും രണ്ടാമത് ഗോൾ 22 രാജ്യാന്തര സ്‌കൂൾ എക്സ്ചേഞ്ച് പ്രോഗ്രാമുമാണ് നടന്നത്.

ADVERTISEMENT

300ലധികം യുവജനങ്ങൾക്ക് സുപ്രധാന ജീവിത നൈപുണ്യ പാഠങ്ങൾ മനസിലാക്കാനുള്ള അവസരമാണ്  സ്‌കൂൾ എക്സ്ചേഞ്ച് പ്രോഗ്രാം വഴി കൈവന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾ 22 പദ്ധതിയുടെ വ്യക്തിഗത ഘട്ടമാണ് യൂത്ത് ഫെസ്റ്റിവൽ. കായിക നയതന്ത്രം, സുസ്ഥിരത, വൈവിധ്യം, നേതൃത്വം, മാനസികാരോഗ്യം എന്നിവയടക്കമുള്ള വിഷയങ്ങളിലെ ശിൽപ ശാലകളിലും ഇവർ പങ്കാളികളായി.

ADVERTISEMENT

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബറിൽ വെർച്വൽ സെഷനുകളോടെ തുടങ്ങിയ ഗോൾ 22 അടുത്തവർഷവും തുടരും. ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങൾ അവർ നേടിയ അറിവുകൾ സ്‌കൂളുകളിലും സമൂഹങ്ങളിലും പങ്കുവയ്ക്കും. ലോകമെമ്പാടുമായി 10 ലക്ഷം പേരിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ ജനറേഷൻ അമേസിങ് പദ്ധതിക്ക് കഴിഞ്ഞു.

ADVERTISEMENT

സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലും ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ ചെയർമാനുമായ ഹസൻ അൽതവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ജനറേഷൻ അമേസിങ് എക്സിക്യുട്ടീവ് ഡയറക്ടർ നാസർ അൽഖോരി, ജനറേഷൻ അമേസിങ് അംബാസഡറും ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാം, ഹോളിവുഡ് താരവും റെക്സാം എഫ്സിയുടെ സഹ ഉടമയുമായ റയാൻ റെയ്നോൾഡ്സ് എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. പിയാനോസ് ഫോർ പീസ് സ്ഥാപകനും സിറിയൻ- അമേരിക്കൻ സംഗീതജ്ഞനുമായ മാലെക് ജൻദാലി മുഖ്യപ്രഭാഷണം നടത്തി. നവംബർ 17നാണ് യൂത്ത് ഫെസ്റ്റിവൽ തുടങ്ങിയത്.