ദുബായ്∙ കേരളത്തിലെ ബിസിന‍സ് സംരംഭങ്ങളിലേക്കു നിക്ഷേപ വാതായനങ്ങൾ തുറക്കുകയാണ് മലയാള മനോരമ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ്......

ദുബായ്∙ കേരളത്തിലെ ബിസിന‍സ് സംരംഭങ്ങളിലേക്കു നിക്ഷേപ വാതായനങ്ങൾ തുറക്കുകയാണ് മലയാള മനോരമ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കേരളത്തിലെ ബിസിന‍സ് സംരംഭങ്ങളിലേക്കു നിക്ഷേപ വാതായനങ്ങൾ തുറക്കുകയാണ് മലയാള മനോരമ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കേരളത്തിലെ ബിസിന‍സ് സംരംഭങ്ങളിലേക്കു നിക്ഷേപ വാതായനങ്ങൾ തുറക്കുകയാണ് മലയാള മനോരമ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമിറ്റ്. യുഎഇയിലും കേരളത്തിലും ബിസിനസ് വിപുലീകരണം ആഗ്രഹിക്കുന്നവരെ ഇൻവെസ്റ്റ് സമ്മിറ്റ് കൂട്ടിയിണക്കും. 9,10 തീയതികളിൽ ഷെയ്ഖ് സായിദ് റോഡിലെ ഹോട്ടൽ ഷാൻഗ്രിലയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിൽ പരസ്പര നിക്ഷേപ സാഹചര്യങ്ങൾ തേടാം.

 

ADVERTISEMENT

സാമ്പത്തിക,  വ്യാവസായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സമിറ്റിൽ കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർക്ക്‌ ആശയങ്ങൾ പങ്കുവയ്ക്കാനും നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരമുണ്ട്.  

വിവിധ സേവന വ്യവസായ രംഗത്തു പ്രവർത്തിക്കുന്നവർക്കു സ്വന്തം സ്റ്റാളുകൾ തുടങ്ങാനുള്ള അവസരവും ലഭിക്കും. ബിസിനസ് രംഗത്ത് പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുക,  കേരളത്തിലേക്കു കൂടുതൽ നിക്ഷേപങ്ങൾ  കൊണ്ടുവരിക എന്നീ  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  ഫിനാൻഷ്യൽ സമിറ്റിൽ നിങ്ങൾക്കും പങ്കാളികളാകാം.

 

ബാങ്കിങ്, റിയൽ എസ്റ്റേറ്റ് , ഐടി മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കും. പ്രവേശനം പൂർണമായും സൗജന്യമാണ്. എജ്യുടെക്, ഇലക്ട്രിക് ചാർജിങ്, ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആപ് തുടങ്ങിയ സ്റ്റാർട്ടപ് സംരംഭങ്ങൾ അവരുടെ ഉൽപനങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. 

ADVERTISEMENT

 

ഐഫോർ ടെക്

 

ഫിൻലൻഡ് ആസ്ഥാനമായ ഐഫോർ ടെക്‌നോയാണ് ഈ നിക്ഷേപ സംഗമത്തിന്റെ പ്രധാന സ്പോൺസർ. അടുത്ത തലമുറയിലെ ഇലക്ട്രോണിക് ഉൽപന്നങ്ങളെ അവതരിപ്പിക്കുന്ന ഐഫോർ ടെക് പ്രതിരോധം, ആഭ്യന്തരം, മെഡിക്കൽ, മീഡിയ, ഓട്ടമൊബീൽ, ഊർജോൽപാദനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യയിലൂടെ കൊണ്ടുവരുന്ന മാറ്റങ്ങൾ സംഗമത്തിൽ നേരിട്ടറിയാം. ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പുതിയ ഉപകരണങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന വ്യവസായികളും നിക്ഷേപകരും സംഗമത്തിൽ പരസ്പരം ആശയങ്ങൾ കൈമാറും. സംരംഭത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചർച്ചകളിൽ പങ്കെടുക്കാം.

ADVERTISEMENT

 

ശോഭ  റിയൽറ്റി 

 

ഇന്ത്യയിലെ പ്രമുഖ റിയൽറ്റി ഗ്രൂപ്പായ ശോഭ ദുബായിൽ പുതിയതായി നിർമാണം ആരംഭിച്ച ബഹുനില കെട്ടിട സമൂച്ചയമായ ശോഭ വണ്ണിൽ നിക്ഷേപിക്കാൻ അവസരം ലഭിക്കും. കമ്പനി പ്രതിനിധികളുമായി നേരിട്ട് ചർച്ച നടത്താം. ഇതിന് ആവശ്യമായ സാമ്പത്തിക സഹായവും ഇവിടെ ലഭിക്കും. 

 

അസറ്റ് ഹോം

 

അപ്പാർട്മെന്റ്, ഫ്ലാറ്റ്, വില്ലാ നിർമാതാക്കളായ അസറ്റ് ഹോമും നിക്ഷേപ അവസരം ഒരുക്കി സമിറ്റിൽ പങ്കെടുക്കും. കമ്പനി പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്തി നിക്ഷേപ സാധ്യതകൾ മനസ്സിലാക്കാം. ‌

 

ഐഎൻഒഎ പ്രോപ്പർട്ടീസ് ആൻഡ് ഡവലപ്പേഴ്സ് 

 

ഐഎൻഒഎ പെരിന്തൽമണ്ണ ലുലു ഗ്രൂപ്പുമായി ചേർന്ന് തുടങ്ങുന്ന പദ്ധതിയുടെ വിശദാംശങ്ങൾ സംഗമത്തിൽ അവതരിപ്പിക്കും. 

 

എൻടിസി ഫിനാൻസ്

 

പ്രശ്സ്ത എൻബിഎഫ്സി ആയ എൻടിസി ഫിനാൻസ്  100 ശാഖകളും 2000 കോടിയിലേറെ വിറ്റുവരവും ലക്ഷ്യമിട്ട് ബിസിനസ്സ്‎ ലോൺ, പഴ്സനൽ ലോൺ, വെഹിക്കിൾ ലോൺ, ഇൻഷുറൻസ്, ഡിബൻചേഴ്സ്, ചിട്ടികൾ, ഗോൾഡ് ലോൺ, ഡിപ്പോസിറ്റ് തുടങ്ങിയവയുടെ ബിസിനസ്സ്‎ വിപുലീകരണത്തിന് അവസരം തേടുന്നു.

 

‌സ്റ്റാർട്ടപ് മിഷൻ കേരള

 

ഗൾഫിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികളിൽ നിക്ഷേപങ്ങൾ എളുപ്പത്തിൽ നടത്താൻ കേരള സർക്കാരിന്റെ കീഴിൽ ഉള്ള കേരള സ്റ്റാർട്ടപ് മിഷൻ അവസരം ഒരുക്കും. കേരള സ്റ്റാർട്ടപ് മിഷനോടൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ സമ്മിറ്റിന്റെ ഭാഗമാകും.

 

ഇവരിൽ മത്സര പരീക്ഷ കോച്ചിങ് ഓൺലൈൻ ആയി നടത്തിവരുന്ന പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ കോംപറ്റീറ്റീവ് ക്രാക്കേഴ്സ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. കേരളത്തിന്റെ സ്വന്തം സൗജന്യ ക്യാഷ് ബാക്ക് റിവാർഡുകൾ തരുന്ന പേയ്‌മെന്റ് അപ്ലിക്കേഷൻ എക്സ്പേ ബാക്ക് സംഗമത്തിൽ പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് ആകർഷണീയമായ കാഷ് ബാക്ക് വൗച്ചറുകൾ നേടാനും അവസരമുണ്ട്.

 

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം വർധിക്കുന്നതു കണക്കെടുത്തു ചാർജിങ് സ്റ്റേഷനുകളുടെ സ്റ്റാർട്ടപ്പായ ചാർജ്മോഡ് നിക്ഷേപകരെ തേടി സംഗമത്തിൽ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്കു +971 507028687 , +91 9995143981എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സൗജന്യമായി സന്ദർശിക്കാൻ റജിസ്റ്റർ ചെയ്യുക https://specials.manoramaonline.com/NRI/2022/Financial-and-Investment-Summit/index.html. 9,10 തീയതികളിൽ രാവിലെ 11 മുതൽ സ്റ്റാളുകൾ സന്ദർശിക്കാം. വൈകുന്നേരം 6 മുതൽ വ്യവസായ രംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകൾ നടക്കും.