ദോഹ∙ പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മികച്ച കാഴ്ചാനുഭവം നൽകുന്നു ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ.......

ദോഹ∙ പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മികച്ച കാഴ്ചാനുഭവം നൽകുന്നു ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മികച്ച കാഴ്ചാനുഭവം നൽകുന്നു ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മികച്ച കാഴ്ചാനുഭവം നൽകുന്നു ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ. ഇവർക്ക് തിക്കും തിരക്കുമില്ലാതെ മത്സരം കാണാൻ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെൻസറി മുറികൾ സജ്ജമാക്കിയത് ഖത്തറാണ്.

8 സ്റ്റേഡിയങ്ങളിൽ. സൗകര്യങ്ങൾ മിക്കതും ആദ്യമായി നടപ്പാക്കുന്നതും ഈ ലോകകപ്പിൽ തന്നെ. എല്ലാ മത്സരങ്ങളുടെയും ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി അറബിക് ഭാഷയിൽ ലഭ്യമാക്കുന്നുണ്ട്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ, ഫിഫ ലോകകപ്പ് ഖത്തർ 2022 കമ്മിറ്റി എന്നിവ ചേർന്നാണ് അൽബെയ്ത്ത്, ലുസെയ്ൽ, എജ്യുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളിൽ പ്രത്യേക പരിചരണം വേണ്ടവർക്കായി സെൻസറി മുറികൾ ഒരുക്കിയത്.

ADVERTISEMENT

അസിസ്റ്റീവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്ന മുറികളിൽ ഉച്ചത്തിലുള്ള ശബ്ദമോ ബഹളമോ ഇല്ലാതെ ശാന്തമായിരുന്ന് മത്സരങ്ങൾ ആസ്വദിക്കാം. വിദഗ്ധരായ ജീവനക്കാരാണ് ഇവിടെയുള്ളത്. തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി മൊബൈൽ സെൻസറി മുറികളും രാജ്യത്തുടനീളം സജ്ജമാക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ ലോകകപ്പ് സാംസ്‌കാരിക പരിപാടികൾ നടക്കുന്ന കോർണിഷ്, അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മൊബൈൽ സെൻസറി മുറികളുണ്ട്.

‘നൽകുന്നത് ആത്മവിശ്വാസം’

ADVERTISEMENT

ദോഹ∙ ഓട്ടിസം ബാധിച്ച 13  വയസുള്ള സഹോദരൻ ഇബ്രാഹിമിന് ലോകകപ്പ് മത്സരങ്ങൾ സൗകര്യ പ്രദമായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആദെൽ അൽഅവാദ് എന്ന ഫുട്ബോൾ പ്രേമി. ഇബ്രാഹിമിന് ഫുട്ബോൾ മത്സരങ്ങൾ ഇഷ്ടമാണ്. സ്റ്റേഡിയത്തിൽ പോകാനും വലിയ താൽപര്യമാണ്.

സ്റ്റേഡിയത്തിലെ കാഴ്ചകളും ശബ്ദങ്ങളുമെല്ലാം ഇഷ്ടമാണെങ്കിലും അമിതമാകുമ്പോൾ ചിലപ്പോൾ അസ്വസ്ഥനാകും. പക്ഷേ സെൻസറി മുറികൾ  പൊതു സമൂഹവുമായി ഇടപെടാനും വലിയ പരിപാടികൾ നേരിട്ടാസ്വദിക്കാനും ഇബ്രാഹിമിനെപ്പോലുള്ളവർക്ക് അവസരം നൽകുന്നുവെന്നത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ആദെൽ അൽഅവാദ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

ബുഡാപെസ്റ്റിൽനിന്ന് സുഹൃത്ത് ബദ്രെ ബെദ്രികിച്ചിനൊപ്പം ശാരീരിക വെല്ലുവിളികൾ നേരിടുന്ന യാസീൻ ലോകകപ്പ് മത്സരങ്ങൾ ആസ്വദിച്ചതും ഈ സെൻസറി മുറികളിലിരുന്നാണ്. സെൻസറി മുറികളുടെ സവിശേഷത കേട്ടറിഞ്ഞാണ് മത്സരടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാസീൻ വ്യക്തമാക്കി.

എല്ലാവരെയും ഉൾക്കൊള്ളാനും ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കാനുമുള്ള പ്രതിബദ്ധതയോടെയാണ് സുപ്രീംകമ്മിറ്റി തുടക്കംമുതൽ പ്രവർത്തിക്കുന്നതെന്ന് കമ്യൂണിറ്റി എൻഗേജ്മെന്റ് ആന്റ് കൊമേഴ്സ്യൽ ഡെവലപ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഖാലിദ് അൽനാമ പറഞ്ഞു. ഫിഫയുടെ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും പ്രവേശന ക്ഷമതയുള്ള പതിപ്പായി ഖത്തർ ലോകകപ്പ് മാറിക്കഴിഞ്ഞു.

Ennglish Summary: Sensory rooms at World Cup stadiums help create memorable experience for fans with special needs.