ദോഹ∙ ഗാലറിയിലെ ആരവങ്ങൾക്കും ആവേശത്തിനും വലുപ്പച്ചെറുപ്പമില്ലെന്ന് അടിവരയിടുകയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ഗാലറിയിൽ അമീർ എത്തുന്നത് കാണികൾക്കും സന്തോഷം പകരുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഗാലറിയിലെ ആരവങ്ങൾക്കും ആവേശത്തിനും വലുപ്പച്ചെറുപ്പമില്ലെന്ന് അടിവരയിടുകയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ഗാലറിയിൽ അമീർ എത്തുന്നത് കാണികൾക്കും സന്തോഷം പകരുന്നു.

അമീർ മാത്രമല്ല പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും ഷെയ്ഖ മോസ ബിൻത് നാസറും ഉൾപ്പെടെയുള്ള രാജ കുടുംബാംഗങ്ങളും ഗാലറികളിൽ സജീവമാണ്. സൗദി അറേബ്യ, മൊറോക്കോ ടീമുകൾക്ക് പിന്തുണ നൽകാൻ അമീർ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ADVERTISEMENT

ലുസെയ്ൽ സ്‌റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിനിടെ ഗാലറിയിൽ നിന്ന് സൗദിയുടെ പതാക ഉയർത്തി കാണിച്ച ശേഷം കഴുത്തിലണിഞ്ഞാണ് അദ്ദേഹം പിന്തുണ പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം മൊറോക്കോ ടീമിന് പ്രോത്സാഹനം നൽകാൻ മൊറോക്കോയുടെ പതാകയുമായും അമീർ ഗാലറിയിൽ എത്തിയിരുന്നു.

മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ലോകകപ്പിന്റെ ആതിഥേയത്വത്തിലൂടെ ലോകത്തെ മുഴുവൻ ഖത്തറിലേക്ക് സ്വാഗതം ചെയ്തതിനൊപ്പം ആരാധകരുടെ ആവേശത്തിലും പങ്കാളിയാകുന്ന അമീറിന്റെയും രാജ കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും വിഡിയോകളും ലോകശ്രദ്ധ നേടി കഴിഞ്ഞു.