അബുദാബി∙ ദാവൂദി ബോഹ്‌റ സമുദായത്തിന്റെ ആത്മീയ നേതാവ് സയ്യിദിന മുഫദ്ദൽ സൈഫുദ്ദീന് ഊഷ്മള സ്വീകരണം നൽകി അബുദാബി. വിവിധ പരിപാടികൾക്കായി കൊളൊംബൊയിൽ നിന്ന് ദുബായിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ദുബായ് പ്രോട്ടോക്കോൾ അധികൃതരും ഇന്ത്യൻ കോൺസുൽ ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. തുടർന്ന് അബുദാബി മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ദാവൂദി ബോഹ്‌റ സമുദായത്തിന്റെ ആത്മീയ നേതാവ് സയ്യിദിന മുഫദ്ദൽ സൈഫുദ്ദീന് ഊഷ്മള സ്വീകരണം നൽകി അബുദാബി. വിവിധ പരിപാടികൾക്കായി കൊളൊംബൊയിൽ നിന്ന് ദുബായിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ  ദുബായ് പ്രോട്ടോക്കോൾ അധികൃതരും ഇന്ത്യൻ കോൺസുൽ ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. തുടർന്ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മുഹമ്മദ് ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിലെത്തിയ അദ്ദേഹത്തെ വരവേൽക്കാൻ ആയിരക്കണക്കിന് അനുയായികളാണ് എത്തിച്ചേർന്നത്. 

ADVERTISEMENT

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ പ്രസിഡൻഷ്യൽ മതകാര്യ ഉപദേശകൻ ഷെയ്ഖ് അലി അൽ ഹാഷ്മി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ എന്നിവരും സംബന്ധിച്ചു. 

യുഎഇയിലെ ബോഹ്റ സമുദായവും സമുദായ അംഗങ്ങളും ഏറെ സന്തോഷത്തോടെയാണ് നീണ്ട ഇടവേളക്ക് ശേഷം അബുദാബിയിലെത്തിയ സമുദായ നേതാവിനെ വരവേൽക്കുന്നതെന്ന് യുഎഇ ബോഹ്റ കമ്മ്യൂണിറ്റി പ്രസിഡന്റ് കിയാന ജമാലുദ്ദീൻ പറഞ്ഞു. സന്ദർശനത്തിനോടനുബന്ധിച്ച് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്ത് തങ്ങളുടെതായ പങ്കാളിത്തമാണ് ബോഹ്റ സമുദായ അംഗങ്ങൾ വഹിക്കുന്നത്. അതോടൊപ്പം മെഡിക്കൽ, വിദ്യാഭ്യാസം, അക്കൗണ്ടിങ്, എൻജിനീയറിങ് എന്നി മേഖലകളിലും പ്രമുഖമായ സ്ഥാനങ്ങൾ ബോഹ്റ സമുദായംഗങ്ങൾ വഹിച്ചുവരുന്നു.