അബുദാബി∙ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന മേഖലകളിൽ ആഗോളതലത്തിൽ യുഎഇക്ക് ഒന്നാം സ്ഥാനം....

അബുദാബി∙ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന മേഖലകളിൽ ആഗോളതലത്തിൽ യുഎഇക്ക് ഒന്നാം സ്ഥാനം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന മേഖലകളിൽ ആഗോളതലത്തിൽ യുഎഇക്ക് ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സഭാ വികസന പരിപാടിയുടെ (യുഎൻഡിപി) ആഗോള വിജ്ഞാന സൂചികയിലാണ് യുഎഇ മികവു പുലർത്തിയത്.

ADVERTISEMENT

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമവും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന സംവിധാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമാണ് ഈ നേട്ടത്തിനു നിദാനം. വരും തലമുറകൾക്ക് സുസ്ഥിര ഭാവി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി സെന്റർ ഫോർ ടെക്‌നിക്കൽ ആൻഡ് വൊക്കേഷനൽ എജ്യുക്കേഷൻ ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറൽ ഡോ. മുബാറക് സഈദ് അൽ ഷംസി പറഞ്ഞു.

ADVERTISEMENT

തുടർച്ചയായ പരിശീലനം, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത പദ്ധതികളിൽ വനിതകൾ ഉൾപ്പെടെ ഉയർന്ന പങ്കാളിത്തം എന്നിവയും ഈ നേട്ടത്തിലേക്കു നയിച്ചു. ഉന്നത നിലവാരത്തോടെ രാജ്യാന്തര രീതികൾ നടപ്പിലാക്കി സാങ്കേതിക പരിശീലനത്തിൽ നൂതനത്വവും മികവും നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.