അബുദാബി∙ അവസാന നിമിഷത്തിൽ തിരക്കുപിടിച്ചു വാഹനവുമായി ഇറങ്ങുന്നവർ സൂക്ഷിക്കുക. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ എങ്ങാനും മറികടന്നാൽ ഉടൻ പണി കിട്ടും. ചില്ലറയല്ല ഒന്നൊന്നര പണി......

അബുദാബി∙ അവസാന നിമിഷത്തിൽ തിരക്കുപിടിച്ചു വാഹനവുമായി ഇറങ്ങുന്നവർ സൂക്ഷിക്കുക. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ എങ്ങാനും മറികടന്നാൽ ഉടൻ പണി കിട്ടും. ചില്ലറയല്ല ഒന്നൊന്നര പണി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അവസാന നിമിഷത്തിൽ തിരക്കുപിടിച്ചു വാഹനവുമായി ഇറങ്ങുന്നവർ സൂക്ഷിക്കുക. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട സ്കൂൾ ബസിനെ എങ്ങാനും മറികടന്നാൽ ഉടൻ പണി കിട്ടും. ചില്ലറയല്ല ഒന്നൊന്നര പണി. 1000 ദിർഹം (22500 രൂപ) പിഴയും 10 ബ്ലാക് പോയിന്റും. ശൈത്യകാല അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ആദ്യ ദിനം പിഴ കിട്ടിയവരിൽ തൃശൂർ സ്വദേശി മുബാറകുമുണ്ട്.

ADVERTISEMENT

കുടുംബമൊക്കെ നാട്ടിലായതിനാൽ സ്കൂൾ തുറന്ന വിവരമൊന്നും മുബാറക് അറിഞ്ഞില്ല. മുസഫ വ്യവസായ മേഖലയിലെ ജോലി സ്ഥലത്ത് 8 മണിക്ക് എത്താൻ ഷാബിയ 12ൽ നിന്ന് മുബാറക് പതിവുപോലെ ഇറങ്ങിയതു 10 മിനിറ്റ് മുൻപ്. വിവിധ സ്കൂൾ ബസുകളുടെ നിരയിൽ കുടുങ്ങിയ മുബാറക് നിർത്തിയിട്ട ബസിനെ മറികടന്നു അൽപം മുന്നോട്ടു പോയപ്പോഴേക്കും പിഴ ചുമത്തിയ എസ്എംഎസ് സന്ദേശം  എത്തിയപ്പോൾ ഞെട്ടി.

ADVERTISEMENT

4000 ദിർഹത്തിന് ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന മുബാറക്കിന് ഏതാണ്ട് 8 ദിവസത്തെ ശമ്പളം നൽകണം പിഴ അടയ്ക്കാൻ. സ്റ്റോപ് അടയാളമിട്ടു സ്കൂൾ ബസ് നിർത്തിയിട്ടാൽ മറ്റു വാഹനങ്ങളും നിർത്തണമെന്നാണ് നിയമം. സ്റ്റോപ് അടയാളത്തിൽ ‍തന്നെ സ്ഥാപിച്ച ക്യാമറ നിയമലംഘനം പകർത്തും.

ADVERTISEMENT

കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച ക്യാമറ വിവരങ്ങൾ അനുസരിച്ച് അപ്പോൾ തന്നെ പിഴയും ചുമത്തും. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്ത് സ്റ്റോപ് അടയാളം ഇടാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയുണ്ട്.