ദോഹ∙ വേദിയായ മിന ഡിസ്ട്രിക്ടിൽ നടക്കുന്ന ഖത്തർ ടൂറിസത്തിന്റെ ബലൂൺ ഫെസ്റ്റിവലിൽ ആദ്യ 2 ദിനങ്ങളിലായി എത്തിയത് ആയിരങ്ങൾ.......

ദോഹ∙ വേദിയായ മിന ഡിസ്ട്രിക്ടിൽ നടക്കുന്ന ഖത്തർ ടൂറിസത്തിന്റെ ബലൂൺ ഫെസ്റ്റിവലിൽ ആദ്യ 2 ദിനങ്ങളിലായി എത്തിയത് ആയിരങ്ങൾ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വേദിയായ മിന ഡിസ്ട്രിക്ടിൽ നടക്കുന്ന ഖത്തർ  ടൂറിസത്തിന്റെ ബലൂൺ ഫെസ്റ്റിവലിൽ ആദ്യ 2 ദിനങ്ങളിലായി എത്തിയത് ആയിരങ്ങൾ. ഗ്രാൻഡ് ടെർമിനലിന്റെ ആകാശത്ത് രാത്രിയിൽ സംഗീതത്തിന്റെ അകമ്പടിയിൽ വിസ്മയം സൃഷ്ടിച്ച് ഉയരുന്ന പ്രകാശപൂരിതമായ ഭീമൻ ഹോട്ട് എയർ ബലൂണുകളാണ് സന്ദർശകരെ കൂടുതലും ആകർഷിക്കുന്നത്.

Read also: പന്താരവം ഒഴിഞ്ഞിട്ടും കുറയാതെ ആളാരവം

ADVERTISEMENT

മുൻവർഷത്തേക്കാൾ കൂടുതൽ ഹോട്ട് എയർ ബലൂണുകളാണ് ഇത്തവണ-50 എണ്ണം. 17 രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത പ്രമേയങ്ങളിലുള്ളവയാണിത്. തൽസമയ വിനോദ പരിപാടികൾ, ഡാൻസ്, പട്ടം പറത്തൽ, ഗെയിം സോൺ തുടങ്ങി അത്യാകർഷണങ്ങൾ ഏറെയുണ്ട്. വിവിധ രുചികളുമായി ഫുഡ് ട്രക്കുകളും ഉഷാറാണ്.

ലോകകപ്പിന് ശേഷം വീണ്ടുമൊരു ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുടുംബങ്ങളും.  ഖത്തർ ടൂറിസത്തിന്റെ ശൈത്യകാല ക്യാംപെയ്‌ന്റെ ഭാഗമായാണ് മൂന്നാമത് ബലൂൺ ഫെസ്റ്റിവൽ നടക്കുന്നത്. ഈ മാസം 28 വരെയാണ് മേള. ദിവസവും വൈകിട്ട് 4 മുതലാണ് പ്രവേശനം