മനാമ∙ ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ 74-ാംറിപ്പബ്ലിക് ദിനം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ അടയാളപ്പെടുത്തുന്ന ദേശഭക്തി നിറഞ്ഞ പരിപാടികൾ ആകർഷകമായിരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ഇന്ത്യൻ സ്‌കൂൾ  രാജ്യത്തിന്റെ 74-ാംറിപ്പബ്ലിക് ദിനം വ്യാഴാഴ്ച വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ അടയാളപ്പെടുത്തുന്ന ദേശഭക്തി നിറഞ്ഞ പരിപാടികൾ  ആകർഷകമായിരുന്നു.  സ്‌കൂൾ ചെയർമാൻ  പ്രിൻസ് എസ്.നടരാജൻ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.

സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ ക്യാംപസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്‌റ്റാഫ് പ്രതിനിധി ജോൺസൺ  കെ ദേവസി എന്നിവരും  വൈസ് പ്രിൻസിപ്പൽമാരും അധ്യാപകരും  വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

ബാൻഡ്‌മാസ്റ്റർ റുഷികേശ് മുകുന്ദറാവു ലാഖെയുടെയും ബാൻഡ് ക്യാപ്റ്റൻ റിബിൻ തോമസിന്റെയും  നേതൃത്വത്തിൽ സ്‌കൂൾ ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ജഷൻമാൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. സ്‌കൂൾ ബാൻഡിന്റെ ദേശഭക്തി ഗാനവും നടന്നു. അഞ്ചാം ക്ലാസ് വിദ്യാർഥികൾ ഇൻവോക്കേഷൻ നൃത്തം അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസ് എസ് നടരാജൻ  റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭരണഘടനാ നിർവഹണത്തെക്കുറിച്ചും വിദ്യാർഥികളെ ബോധവൽക്കരിച്ചു.  ബഹ്‌റൈൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗങ്ങൾക്കും സ്‌കൂൾ  ബാൻഡ് അംഗങ്ങൾക്കും മികവിനുള്ള  സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.  

റിഫ ക്യാംപസിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ കാണികളുടെ മനം കവർന്നു. പ്രധാന അധ്യാപകൻ ജോസ് തോമസ് റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. വിദ്യാർഥികളായ ബ്ലെസ്വിൻ ബ്രാവിൻ, സെറ കിഷോർ, കൃഷ്ണ രാജീവൻ നായർ, ശ്രേയ വിനേഷ്  എന്നിവരും റിപ്പബ്ലിക് ദിനത്തിന്റെ  പ്രാധാന്യം എടുത്തുകാട്ടുന്ന പ്രഭാഷണങ്ങൾ നടത്തി. ദേശഭക്തി ഗാനങ്ങളും നൃത്തവും പഞ്ചാബി നൃത്തവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിച്ചു.

ADVERTISEMENT

റിപ്പബ്ലിക് ദിനം മികവുറ്റ രീതിയിൽ  സംഘടിപ്പിക്കുന്നതിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും  ചെയർമാൻ  പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽമാരായ വി.ആർ. പളനിസ്വാമി, പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു. വിദ്യാർഥികളായ രുദ്ര രൂപേഷ് അയ്യർ,  ജനനി മുത്തുരാമൻ  എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു