കുവൈത്ത് സിറ്റി∙ കുവൈത്തിൽനിന്ന് നാടുകടത്തിയ 530 വിദേശികൾ 2022ൽ വ്യാജ പാസ്പോർട്ടിൽ തിരിച്ചെത്തി പിടിയിലായി. 120 വനിതകൾ ഉൾപ്പെടെ പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യക്കാരാണ്. വിരലടയാള പരിശോധനയിലാണ് പേരു മാറ്റി വ്യാജ പാസ്പോർട്ടുകളിലാണ് ഇവർ തിരിച്ചെത്തിയതെന്ന് ബോധ്യമായത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിൽനിന്ന് നാടുകടത്തിയ 530 വിദേശികൾ 2022ൽ വ്യാജ പാസ്പോർട്ടിൽ തിരിച്ചെത്തി പിടിയിലായി. 120 വനിതകൾ ഉൾപ്പെടെ പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യക്കാരാണ്. വിരലടയാള പരിശോധനയിലാണ് പേരു മാറ്റി വ്യാജ പാസ്പോർട്ടുകളിലാണ് ഇവർ തിരിച്ചെത്തിയതെന്ന്  ബോധ്യമായത്.

Also read: ദുബായിൽ ഇനി 24 മണിക്കൂറും ഡിജിറ്റൽ ‘കാവൽ’

ADVERTISEMENT

2011ന് മുൻപ് ഇത്തരത്തിൽ കുവൈത്തിൽ എത്തിയാലും പിടിക്കപ്പെട്ടിരുന്നില്ല. വിരലടയാളം ഉൾപ്പെടെ ശേഖരിച്ച് സുരക്ഷാ നിയമം കർശനമാക്കിയതോടെ നിയമലംഘകരായ നൂറുകണക്കിന് ആളുകൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാടുകടത്തപ്പെട്ടവർ മറ്റു ജിസിസി രാജ്യങ്ങളിലേക്കു പ്രവേശിക്കുന്നതു കണ്ടെത്താനുള്ള സംവിധാനവും സജ്ജമാക്കിവരുന്നു.

ഗൾഫ് ക്രിമിനൽ എവിഡൻസ് ടീമിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ജിസിസി രാജ്യങ്ങൾക്ക് ലഭ്യമാകുംവിധം ശേഖരിച്ചുവയ്ക്കും. അതാതു രാജ്യത്തെ അതിർത്തി കവാടത്തിലെ ഉദ്യോഗസ്ഥർക്ക് വിവരം ഒത്തുനോക്കി നിയമലംഘകരെ കണ്ടെത്താം. പിടികിട്ടാപ്പുള്ളികളെയും യാത്രാവിലക്കു നേരിടുന്നവരെയും ഇങ്ങനെ അറിയാനാകും. നിയമലംഘകരെ 3 സെക്കന്റിനകം തിരിച്ചറിയാൻ പുതിയ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.