ഷാർജ/കരിപ്പൂർ ∙ ഷാർജയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നത്തെത്തുടർന്നു ഷാർജയിൽ തിരിച്ചിറക്കിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ സർവീസുകളെ ബാധിച്ചു.....

ഷാർജ/കരിപ്പൂർ ∙ ഷാർജയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നത്തെത്തുടർന്നു ഷാർജയിൽ തിരിച്ചിറക്കിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ സർവീസുകളെ ബാധിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ/കരിപ്പൂർ ∙ ഷാർജയിൽനിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക പ്രശ്നത്തെത്തുടർന്നു ഷാർജയിൽ തിരിച്ചിറക്കിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ സർവീസുകളെ ബാധിച്ചു.

ADVERTISEMENT

കരിപ്പൂരിൽ റീ കാർപറ്റിങ്ങിനായി റൺവേ, പകൽസമയത്ത് അടച്ചിടുന്നതിനാൽ തുടർ സർവീസുകൾ സാധ്യമാകാത്തതും യാത്രക്കാരെ കൂടുതൽ വലച്ചു.

ഷാർജയിൽനിന്നു രാവിലെ 6.25നു കോഴിക്കോട് എത്തേണ്ടതായിരുന്നു വിമാനം.

ADVERTISEMENT

ഈ വിമാനത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രക്കാരും അവരെ സ്വീകരിക്കാനെത്തിയവരും തുടർസർവീസിൽ ഈ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാരും അവരെ യാത്രയാക്കാൻ എത്തിയവരും കരിപ്പൂരിൽ മണിക്കൂറുകളോളം പ്രയാസത്തിലായി. റീ കാർപറ്റിങ് ജോലിക്കായി കരിപ്പൂരിൽ പകൽ 10 മുതൽ വൈകിട്ട് 6 വരെയാണ് റൺവേ അടച്ചിടുന്നത്. ഇതോടെ പകരം സംവിധാനം ഏർപ്പെടുത്തലും പ്രയാസമായി.

ADVERTISEMENT

കോഴിക്കോട്ടുനിന്നു മുംബൈ, ദുബായ്, ഷാർജ എന്നീ സെക്ടറുകളിലെ വിമാന സർവീസുകളാണു താളംതെറ്റിയത്. അതേസമയം ദുബായിൽനിന്ന്  കോഴിക്കോട്ടേക്ക് ഇന്നലെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (എഐ 938) വിമാനം രാത്രിയിലേക്ക് പുനഃക്രമീകരിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.