ദുബായ് ∙ ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുൻപിൽ നിന്ന് ആശംസാ കാർഡോ വിഡിയോയോ സൗജന്യമായി തയാറാക്കാം. ഫെബ്രുവരി 28 വരെ എല്ലാ ദിവസവും രാത്രി 8.45 ന് 'ഹാപ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുൻപിൽ നിന്ന് ആശംസാ കാർഡോ വിഡിയോയോ സൗജന്യമായി തയാറാക്കാം.

ADVERTISEMENT

ഫെബ്രുവരി 28 വരെ എല്ലാ ദിവസവും രാത്രി 8.45 ന് 'ഹാപ്പി ബർത് ‍ഡേ ടു യു' സന്ദേശങ്ങളാൽ ബുർജ് ഖലീഫ പ്രകാശിക്കും. ദുബായ് മാൾ വാട്ടർഫ്രണ്ട് പ്രൊമെനേഡിലേക്ക് ചെന്ന് ബുർജ് ഖലീഫയ്ക്ക് മുൻപിൽ  അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഷോ ആരംഭിക്കുമ്പോൾ ജന്മദിന വ്യക്തിയുടെ സെൽഫികളോ ഫോട്ടോകളോ ക്ലിക്ക് ചെയ്യാനും ഹാപ്പി ബർത് ഡേ പാട്ടോടുകൂടിയ വിഡിയോ പകർത്താനുമുള്ള സുവർണാവസരം ലഭിക്കുന്നു. മൂന്ന് മിനിറ്റിലേറെ നേരമാണ് ബുർജ് ഖലീഫയിൽ ജന്മദിന സന്ദേശം പ്രകാശിക്കുക. 

ADVERTISEMENT

ഇൗ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ആർക്കും ഷോ ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും കഴിയും. ഒരു വിഡിയോയിൽ ജന്മദിന സന്ദേശങ്ങളും അലങ്കാരങ്ങളും കൊണ്ട്  ബുർജ് ഖലീഫ പ്രകാശിക്കുന്ന വിഡിയോ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. “നിങ്ങളുടെ സവിശേഷ ആഘോഷങ്ങൾ ഞങ്ങളുടേതു കൂടിയാണ്” എന്നാണ് അടിക്കുറിപ്പ്. അതേസമയം, ബുർജ് ഖലീഫയിലെ ലേസർ ഷോകൾ ഈ മാസം ആദ്യം മുതൽ വീണ്ടും അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ലേസർ രശ്മികൾ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ജനക്കൂട്ടത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. മാർച്ച് 31 വരെയാണ് ലേസർ ഷോകൾ.