ദുബായ്∙വീസാ അപേക്ഷകളിൻമേലുള്ള നടപടിയിലെ കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു.......

ദുബായ്∙വീസാ അപേക്ഷകളിൻമേലുള്ള നടപടിയിലെ കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙വീസാ അപേക്ഷകളിൻമേലുള്ള നടപടിയിലെ കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙വീസാ അപേക്ഷകളിൻമേലുള്ള  നടപടിയിലെ കാലതാമസം ഒഴിവാക്കാൻ  വീഡിയോ കോൾ  സേവനം പ്രയോജനപ്പെടുത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു. നിലവിൽ അതിവേഗമാണ് ദുബായിലെ വീസാ സേവനങ്ങൾ ലഭ്യമായിട്ടുള്ളത്. എന്നാൽ ചില സമയങ്ങളിൽ ഉപയോക്താക്കളുടെ അപേക്ഷാ ഫോമുകളിന്മേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്. അതിനു പരിഹാരമായി ഓഫിസുകളിൽ പോകാതെ തന്നെ വിഡിയോ കോൾ വഴി തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വകുപ്പ് പുതിയതായി ആരംഭിച്ച വീഡിയോ കോൾ സർവീസ്.

ഇതിലൂടെ  അപേക്ഷകളുടെ മേലുള്ള കാലതാമസം എന്താണെന്ന് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും ആവശ്യമായ  രേഖകൾ സമർപ്പിച്ചു  നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബായുടെ വെബ്സൈറ്റ് മുഖേനയാണ്  ഇതു സാധ്യമാകുന്നതെന്നു തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

ADVERTISEMENT

ടോൾ ഫ്രീ നമ്പർ 8005111-ൽ വിളിക്കാം

ദുബായിലെ വീസാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കാവുന്നതാണ്. എന്നാൽ വീഡിയോ കോൾ സേവനം എന്നത്  ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികൾ പൂർത്തികരിക്കാനുള്ളതാണെന്ന് അമർ ഹാപ്പിനസ് വിഭാഗം തലവൻ ലഫ്.കേണൽ സാലിം ബിൻ അലി അറിയിച്ചു. ഇത്തരത്തിൽ വീസ സംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും  ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫിനാൻഷ്യൽ, നിയമ ഉപദേശം, എമിഗ്രേഷൻ കാർഡ്, താമസ വീസ, സന്ദർശക വീസ,  മാനുഷിക പരിഗണനയുള്ള ഇടപാടുകൾ, ഗോൾഡൻ വീസ, സ്വദേശികളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ, പ്രോപ്പർട്ടി ഇൻവെസ്റ്ററുടെ വീസകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ഔദ്യോഗികമായി  അറിയാനും ആവശ്യമായ സേവനം ലഭ്യമാകാനും ഇതിലൂടെ സാധിക്കുന്നതാണ്.

 

നിലവിൽ വകുപ്പിന്റെ ഓഫിസ് പ്രവൃത്തി സമയമായ  രാവിലെ 7:30 മുതൽ വൈകിട്ട് 6 വരെയാണ് സർവീസ് ലഭ്യമാവുക. വരും കാലങ്ങളിൽ മുഴുവൻ സമയവും ലഭ്യമാകുന്നതാണെന്ന് വകുപ്പ് അറിയിച്ചു.

ADVERTISEMENT

 

എങ്ങനെ വിഡിയോ കാൾ സേവനം തേടാം

 

–വകുപ്പിന്റെ വെബ്സൈറ്റായ https://gdrfad.gov.ae/en  സന്ദർശിക്കുക

ADVERTISEMENT

 

– ഇടത് ഭാഗത്തുള്ള വിഡിയോ കോൾ സേവനം എന്നത് ക്ലിക്ക് ചെയ്യുക 

 

–ഔദ്യോഗിക രേഖകളിലെ ശരിയായ  പേര് നൽകുക

 

– ഇ–മെയിൽ ഐഡി

 

–ബന്ധപ്പെടുന്ന ആളുടെ മൊബൈൽ നമ്പർ

 

– പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പർ

 

–ദൃശ്യമായ സ്ക്രീനിൽ ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുക

 

– തുടർന്ന് വകുപ്പിലേയ്ക്ക് സമർപ്പിക്കുക

 

തുടർന്ന് ഏതാനും മിനിട്ടുകൾ കൊണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താവുന്നതാണ്. ഫ്രണ്ട് കാമറ പ്രവർത്തിക്കുന്ന ഏത് ഉപകരണവും സേവനം ലഭിക്കാനായി ഉപയോഗിക്കാം. ഇത് ഉപയോക്താക്കളുടെ ഓഫീസുകളിലെ കാത്തിരിപ്പും അധ്വാനവും കുറയ്ക്കുന്നതാണ്.