റിയാദ് ∙ റൊണാൾഡോ സൗദിയിൽ കരിയർ അവസാനിപ്പിക്കില്ലെന്ന് അൽ നസർ പരിശീലകൻ റൂഡി ഗാർസിയ. താരം യൂറോപ്പിൽ തിരിച്ചു ചെന്നായിരിക്കും

റിയാദ് ∙ റൊണാൾഡോ സൗദിയിൽ കരിയർ അവസാനിപ്പിക്കില്ലെന്ന് അൽ നസർ പരിശീലകൻ റൂഡി ഗാർസിയ. താരം യൂറോപ്പിൽ തിരിച്ചു ചെന്നായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റൊണാൾഡോ സൗദിയിൽ കരിയർ അവസാനിപ്പിക്കില്ലെന്ന് അൽ നസർ പരിശീലകൻ റൂഡി ഗാർസിയ. താരം യൂറോപ്പിൽ തിരിച്ചു ചെന്നായിരിക്കും കളിക്കളത്തോട് വിടപറയുക. യൂറോപ്പിൽ താൻ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നും ഇനി സൗദി ക്ലബിനൊപ്പം പുതിയ റെക്കോർഡുകൾ തിരുത്തണമെന്നുമാണ് റൊണാൾഡോ പറഞ്ഞിരുന്നത്. ഇതോടെ റൊണാൾഡോ ഇനി യൂറോപ്പിലേക്ക് തിരിച്ചു പോകില്ലെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. സൗദി ക്ലബായ അൽ നസറിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിനോട് വിട പറയുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

റൊണാൾഡോ എത്തിയത് ടീമിനു പോസിറ്റിവായ മാറ്റം ഉണ്ടാക്കിയെന്നു പറഞ്ഞ ഗാർസിയ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോയെന്നും താരം സൗദിയിലല്ല, യൂറോപ്പിൽ തന്നെ കളി അവസാനിപ്പിക്കുമെന്നും പറഞ്ഞു.

ADVERTISEMENT

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക് തിരിച്ചു വരാൻ തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായ താരത്തിന് ഇനിയും ടോപ് ലെവൽ ഫുട്ബോളിൽ എത്താനും വർഷങ്ങൾ കൂടി തുടരാനും കഴിയും. അൽ നസർ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയാൽ അടുത്ത സീസണിൽ തന്നെ റൊണാൾഡോ യൂറോപ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

English Summary : Cristiano Ronaldo’s new manager says ‘he will not finish his career at Al-Nassr