അബുദാബി ∙ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനു പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നു സമ്മിശ്ര പ്രതികരണം. കേന്ദ്ര സർക്കാർ പ്രവാസികളെ പൂർണമായും തഴഞ്ഞപ്പോൾ കേരളം പ്രവാസികൾക്ക് പ്രധാന്യം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും വിമാനനിരക്ക്

അബുദാബി ∙ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനു പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നു സമ്മിശ്ര പ്രതികരണം. കേന്ദ്ര സർക്കാർ പ്രവാസികളെ പൂർണമായും തഴഞ്ഞപ്പോൾ കേരളം പ്രവാസികൾക്ക് പ്രധാന്യം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും വിമാനനിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനു പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നു സമ്മിശ്ര പ്രതികരണം. കേന്ദ്ര സർക്കാർ പ്രവാസികളെ പൂർണമായും തഴഞ്ഞപ്പോൾ കേരളം പ്രവാസികൾക്ക് പ്രധാന്യം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും വിമാനനിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനു പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നു സമ്മിശ്ര പ്രതികരണം. കേന്ദ്ര സർക്കാർ പ്രവാസികളെ പൂർണമായും തഴഞ്ഞപ്പോൾ കേരളം പ്രവാസികൾക്ക് പ്രധാന്യം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും വിമാനനിരക്ക് നിയന്ത്രിക്കാനുള്ള നടപടികളും സ്വാഗതം ചെയ്തു. എന്നാൽ, ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുന്നതാണെന്ന അഭിപ്രായവും ഉയർന്നു. ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും പ്രായോഗികമല്ലെന്നും ഇക്കൂട്ടർ കുറ്റപ്പെടുത്തി.

Also Read: സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് എന്തുണ്ട്?

ADVERTISEMENT

സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുന്നു

പ്രവാസി ക്ഷേമത്തിനായി 84.60 കോടി രൂപ വകയിരുത്തിയ സംസ്ഥാന ബജറ്റിലൂടെ സംസ്ഥാന സർക്കാർ പ്രവാസി സമൂഹത്തെ ഒരിക്കൽ കൂടി ചേർത്തുപിടിച്ചിരിക്കുകയാണെന്നു ശക്തി തിയറ്റേഴ്‌സ് അബുദാബി അഭിപ്രായപ്പെട്ടു. മടങ്ങിയെത്തുന്നന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ വലിയ ശ്രദ്ധയാണ് നൽകിയിരിക്കുന്നത്. 

പ്രവാസികളുടെ ഭാവി ഭദ്രമാക്കുന്നതിന് ദീർഘവീക്ഷണത്തോടെയാണ് സംസ്ഥാന സർക്കാർ സമീപിച്ചിരിക്കുന്നതെന്ന് ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും പറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെ സമ്പൂർണമായി അവഗണിച്ച സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റിലൂടെ പ്രവാസി സമൂഹത്തിനു മുന്തിയ പരിഗണന നൽകിയിരിക്കുന്നതെന്ന് കാര്യം ചേർത്ത് വായിക്കേണ്ടതാണെന്നും ഇവർ പറഞ്ഞു.

ജനങ്ങളുടെ നടുവൊടിയും

ADVERTISEMENT

പെട്രോൾ–ഡീസൽ വിലയുടെ പേരിൽ ഒരു സ്ഥലത്തു കേന്ദ്ര സർക്കാരിനെ കുറ്റം പറയുകയും എന്നാൽ സംസ്ഥാന നികുതി വീണ്ടും വർധിപ്പിച്ചു ജനങ്ങളുടെ നടുവൊടിക്കാനുമാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും ബിജെപി സഹയാത്രികനുമായ രമേഷ് മന്നത്ത് പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ നികുതി കൂട്ടിയതും സാധാരണക്കാരായ ജനങ്ങളോടുള്ള ദ്രോഹനടപടിയാണ്.

ഗൾഫിൽ നിന്നുള്ള വിമാനത്തിന്റെ നിരക്ക് നിയന്ത്രിക്കുന്നതിന് തുക വകയിരുത്തിയപ്പോഴും അതിനുള്ള നടപടിക്രമങ്ങൾ എങ്ങനെ എന്ന് വ്യക്തമാക്കുന്നില്ല. കാരണം വിമാന കമ്പനികളുടെ മേൽ സംസ്ഥാന സർക്കാറുകൾക്ക് യാധൊരു നിയന്ത്രണവുമില്ലാത്തതാണ്. പ്രവാസികളുടെ പുനരധിവാസത്തിനും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ സഹായിക്കാനോ, അവിദഗ്ധ തൊഴിലാളികളുടെ ഉന്നമനത്തിനോ, പ്രവാസികളുടെ മക്കൾക്ക് അധിക ഫീസ് ഈടാക്കാതെ ഉന്നത, പ്രഫഷണൽ വിദ്യാഭ്യാസം ഉറപ്പുവരുത്താനോ യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

മുൻകാലങ്ങളെ പോലെ തന്നെ ഇടതുപക്ഷ സർക്കാരിന്റെ ഒരു ജനദ്രോഹ ബജറ്റ് ആണ് ഇന്ന് കേരളത്തിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതികൾ നടപ്പാക്കണം

ADVERTISEMENT

ബജറ്റിൽ നിദേശിക്കപ്പെടുന്ന പല പദ്ധതികളും ആവിയായിപ്പോകുന്ന സാഹചര്യമൊഴിവാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന ഭരണകൂടത്തിനുണ്ടാവണമെന്ന് ഐസിഎഫ് ഇന്റർനാഷനൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ഷരീഫ് കാരശ്ശേരി പറഞ്ഞു. പ്രവാസി മലയാളികളുടെ പ്രധാന ആവശ്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്.  വിമാന യാത്രാ നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിനെതിരെ കോർപസ് ഫണ്ട്, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി, ആശ്രിതരുടെ സാന്ത്വനത്തിനു 35 കോടി, നൈപുണ്യ വികസനത്തിന് 86 കോടി, ക്ഷേമ പദ്ധതികൾക്ക് 50 കോടി എന്നതൊക്കെ ആശ്വാസകരമായ നിർദേശങ്ങളാണ്. 

കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി പലിശരഹിത വായ്പ നൽകുമെന്നതും ലോക കേരള സഭയുടെ ശുപാർശകൾ നടപ്പാക്കാൻ വിഹിതം അനുവദിച്ചതും സ്വാഗതാർഹമാണ്. ഇത്തരം നിദേശങ്ങൾ കടലാസ് പ്രഖ്യാപനങ്ങളാവാതെ സമയബന്ധിതമായി യാഥാർഥ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് പ്രതീക്ഷിച്ച നേട്ടമില്ല

സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളും ഉണ്ടായില്ലെന്ന് ഒഐസിസി - ഇന്‍കാസ് ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പ്രവാസികളെ അവഗണിച്ച അവസ്ഥയാണ്. പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത ലോക കേരളസഭയ്ക്ക് ബജറ്റില്‍ പണം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചു നില്‍ക്കുമ്പോഴാണ് പുതിയ പ്രഖ്യാപനങ്ങള്‍.

മടങ്ങിയെത്തുന്ന പ്രവാസികളെപോലെ പരിഗണിക്കപ്പെടേണ്ടവരാണ് സംരംഭകരും. പല പ്രവാസി സംരംഭകരും കേരളത്തില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ തയാറാണ്. ഇവര്‍ക്കുവേണ്ടി പദ്ധതികളോ പണമോ നീക്കിവയ്ക്കാന്‍ ധനമന്ത്രിക്കു കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍ക്കായി സൗജന്യ ചികിത്സാപദ്ധതി, വിദ്യാഭ്യാസ സഹായം എന്നീ ആവശ്യങ്ങള്‍ക്കും ഏറെ നാളത്തെ പഴക്കമുണ്ട്. ഇതും ബജറ്റില്‍ ഇടംപിടിച്ചില്ല. സ്വദേശിവത്ക്കരണം ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ട്ടിക്കുന്ന വിവരം പ്രവാസി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ പലവട്ടം ബോധിപ്പിച്ചിട്ടുള്ള കാര്യമാണ്. ഇവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ കാണുന്നില്ല. ഇത്തരം വിഷയങ്ങളെ ദീര്‍ഘവീക്ഷണത്തോടെ സമീപിയ്‌ക്കേണ്ടതാണെന്നും സര്‍ക്കാര്‍ മറക്കുന്നു.

നികുതി ഭാരം കൂട്ടാതെ പ്രവാസി നിക്ഷേപകരെ കേരളത്തിലേക്ക് എത്തിക്കാന്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയായിരുന്നുവേണ്ടത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മുന്നില്‍ കണ്ട് ഇത്തരം പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിക്കാതെ പോയത് ധനകാര്യമന്ത്രിയുടെ പിടിപ്പുകേടാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തുസഭയായ ലോക കേരളസഭയ്ക്ക് രണ്ടരകോടിയോളം രൂപ നീക്കിവെച്ചത് പരിഹാസത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഈ തുക പാഴാക്കാതെ മറ്റു പദ്ധതികളിലേക്ക് നീക്കിവയ്ക്കുകയാണ് വേണ്ടത്. പ്രവാസികളെയും സാധാരണക്കാരെയും ഒരുപോലെ അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും കുമ്പളത്ത് ശങ്കരപിള്ള അറിയിച്ചു.

കേന്ദ്രം അവഗണിച്ചു, കേരളം പരിഗണിച്ചു

പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023 - 2024 ലെ കേന്ദ്ര ബജറ്റ് പ്രവാസികളേയും, രാജ്യത്തെ പാവപ്പെട്ടവരേയും, കേരളത്തെയും പൂർണ്ണമായും അവഗണിക്കുന്നതായിരുന്നു. പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണന ഒരു തുടർക്കഥയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ ബജറ്റ് കേരളം മുന്നോട്ട് വെക്കുന്നത്.

മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നോർക്ക വകുപ്പിലൂടെ ജന്മ നാട്ടിൽ ‘ഒരു വർഷം ഒരു ലക്ഷം തൊഴില്‍' അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി,  പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്ന് 25 കോടി, പുനരധിവാസത്തിനും നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളില്‍ 85 കോടി രൂപ, കൂടാതെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ, സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ തുടങ്ങി പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ലോക കേരളസഭയിലെ ചർച്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങളും, ആവലാതികളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതോടൊപ്പം, ഭരണപരമായ തീരുമാനങ്ങളിലൂടെ ഇടതു സർക്കാർ പ്രവാസികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകകൂടിയാണ് ചെയ്തിരിക്കുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണക്കുള്ള അംഗീകാരമാണ് ബജറ്റിൽ പ്രവാസികളെ ചേർത്തു പിടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.