ദോഹ∙ പുകവലി നിർത്തുന്നതിനുള്ള ബദൽ മാർഗമല്ല ഇലക്ട്രോണിക് സിഗരറ്റുകളെന്ന് ആരോഗ്യ വിദഗ്ധർ. ഇലക്ട്രോണിക് സിഗരറ്റുകളും ഹുക്കകളും വലിക്കുന്നതിനെതിരെ ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) പുകവലി നിയന്ത്രണ കേന്ദ്രം മുന്നറിയിപ്പു നൽകി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ പുകവലി നിർത്തുന്നതിനുള്ള ബദൽ മാർഗമല്ല ഇലക്ട്രോണിക് സിഗരറ്റുകളെന്ന് ആരോഗ്യ വിദഗ്ധർ. ഇലക്ട്രോണിക് സിഗരറ്റുകളും ഹുക്കകളും വലിക്കുന്നതിനെതിരെ ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) പുകവലി നിയന്ത്രണ കേന്ദ്രം മുന്നറിയിപ്പു നൽകി.

Also read: പുകവലിച്ചിട്ട് വലിച്ചെറിഞ്ഞാൽ അബുദാബിയില്‍ വലിയ വില കൊടുക്കേണ്ടിവരും

ADVERTISEMENT

ഇ-സിഗരറ്റുകളും ഹുക്കകളും വിൽക്കുന്നത് രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റുകൾ വലിക്കുമ്പോഴുള്ള പുകയിൽ വിഷവും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് ഹാനികരമാണ്. ഇതു സംബന്ധിച്ച് ശാസ്ത്രീയ പരാമർശങ്ങളുമില്ല.

പുകവലി നിർത്താനുള്ള സഹായ മാർഗമായി  ഇ-സിഗരറ്റുകളെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകരിച്ചിട്ടില്ല എന്ന് എച്ച്എംസി ഡിസീസ് കൺട്രോൾ സീനിയർ കൺസൽറ്റന്റും പുകവലി നിയന്ത്രണ കേന്ദ്രം ഡയറക്ടറുമായ ഡോ.അഹമ്മദ് അൽ മുല്ല വ്യക്തമാക്കി. ചില രാജ്യങ്ങളിൽ ഇ-സിഗരറ്റുകൾ വലിക്കാൻ അനുവദിച്ചത് യുവജനങ്ങൾക്കിടയിലും പുകവലി വർധിക്കാൻ കാരണമായെന്നും ഡോ. അൽ മുല്ല ചൂണ്ടിക്കാട്ടി. 

ADVERTISEMENT

പുകവലി നിർത്താൻ മെഡിക്കൽ സഹായം തേടാം

ADVERTISEMENT

രാജ്യത്ത്  ഇ-സിഗരറ്റുകൾ ഉപയോഗിക്കുന്നത് 11 ശതമാനം പേരാണ്. ഇവ സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് സുരക്ഷിതമാണെന്നും പുകവലി വേഗത്തിൽ ഉപേക്ഷിക്കാൻ കഴിയുമെന്നുമാണ് മിക്കവരുടെയും ധാരണ. എന്നാൽ ഇതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പുകവലി നിർത്തൽ വിഭാഗം വിദഗ്ധൻ ഡോ. ജമാൽ ബാ സുഹെയ് വ്യക്തമാക്കി.

ഇ-സിഗരറ്റ് വലിക്കുന്നവർക്കിടയിലും വായ, മോണ, പല്ല് എന്നിവയ്ക്ക് കേടുപാടുകളും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയത്തിനും നെഞ്ചിനും വേദനയും ഉണ്ടാകുന്നു. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് എച്ച്എംസിയുടെ പുകവലി നിയന്ത്രണ കേന്ദ്രത്തിന്റെ സഹായം തേടാം. സുരക്ഷിതമായ മരുന്നുകളും പരിശീലനം നേടിയ വിദഗ്ധരുടെ കൗൺസിലിങ്ങും പിന്തുണയുമാണ് കേന്ദ്രം നൽകുന്നത്.