അബുദാബി∙തൊഴിൽത്തർക്കത്തെത്തുടർന്ന് കുടിശികയായ 31.7 കോടി ദിർഹം മലയാളികൾ ഉൾപ്പടെ 14,777 തൊഴിലാളികൾക്ക് 2022ൽ അബുദാബി ലേബർ കോടതി വീണ്ടെടുത്തു നൽകി.......

അബുദാബി∙തൊഴിൽത്തർക്കത്തെത്തുടർന്ന് കുടിശികയായ 31.7 കോടി ദിർഹം മലയാളികൾ ഉൾപ്പടെ 14,777 തൊഴിലാളികൾക്ക് 2022ൽ അബുദാബി ലേബർ കോടതി വീണ്ടെടുത്തു നൽകി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙തൊഴിൽത്തർക്കത്തെത്തുടർന്ന് കുടിശികയായ 31.7 കോടി ദിർഹം മലയാളികൾ ഉൾപ്പടെ 14,777 തൊഴിലാളികൾക്ക് 2022ൽ അബുദാബി ലേബർ കോടതി വീണ്ടെടുത്തു നൽകി.  8560 തൊഴിലാളികൾ സംഘമായി നൽകിയ പരാതിയിൽ 12.5 കോടി ദിർഹവും 6,217 വ്യക്തിഗത പരാതികളിൽ 19.2 കോടി ദിർഹവും കമ്പനി ഉടമകളിൽ നിന്ന് ഈടാക്കി.

Also read: റീഎൻട്രി അപേക്ഷ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപ്

ADVERTISEMENT

തൊഴിൽത്തർക്ക പരാതികൾ റെക്കോർഡ് സമയം കൊണ്ടാണ് തീർപ്പാക്കിയത്. ഇരു കക്ഷികളുമായി അനുരഞ്ജന ചർച്ച നടത്തി തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം നിയമം അനുശാസിക്കുന്ന അവകാശങ്ങൾ ഉറപ്പാക്കിയതായും കോടതി വ്യക്തമാക്കി. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയും ചെയ്തുവരുന്നു.

ADVERTISEMENT

വേതന സുരക്ഷാ പദ്ധതി പ്രകാരം തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകണമെന്നും കുടിശിക വരുത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ലേബർ കോടതി പറഞ്ഞു. സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ചായിരിക്കും ശിക്ഷാ നടപടികൾ. ശമ്പള കുടിശിക തീർത്തു നൽകുന്നതു വരെ തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുന്നതും കോടതി തടഞ്ഞിരുന്നു. മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

ADVERTISEMENT

കിട്ടില്ലെന്നു കരുതിയ തുക തിരിച്ചുപിടിച്ച സന്തോഷത്തിലാണ് തൊഴിലാളികൾ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം തൊഴിൽത്തർക്കം വേഗത്തിൽ തീർപ്പാക്കാൻ കുറ്റമറ്റ സംവിധാനമാണ് കോടതികളിൽ ഒരുക്കിയിരിക്കുന്നത്.