അബുദാബി∙ യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

Also read: വരവേൽപ്: റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ

ADVERTISEMENT

അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീ–എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു. 180 ദിവസത്തിൽ (6 മാസം) കൂടുതൽ വിദേശത്തു കഴിഞ്ഞതിനുള്ള കാരണം ബോധിപ്പിക്കണം. 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കും.

ADVERTISEMENT

വിവിധ കാരണങ്ങളാൽ 6 മാസത്തിൽ‍ കൂടുതൽ യുഎഇയ്ക്കു പുറത്തു കഴിയേണ്ടിവന്നവർക്ക് തിരിച്ചെത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. യുഎഇ ഐസിപി സ്മാർട് ആപ്ലിക്കേഷൻ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ ‍വഴിയോ അപേക്ഷിക്കാം. 150 ദിർഹമാണ് ഫീസ്. അംഗീകരിച്ചാൽ അതേ വീസയിൽ യുഎഇയിൽ തിരിച്ചെത്താം.

ADVERTISEMENT

സ്വദേശിയുടെ വിദേശിയായ ഭാര്യ, സർക്കാർ ഉദ്യോഗസ്ഥൻ, ഭാര്യ, വിദേശ ചികിത്സയ്ക്കു പോയവർ (മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം), വിദ്യാർഥികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഒപ്പം പോയ യുഎഇ വീസയുള്ള വീട്ടുജോലിക്കാർ എന്നിവർക്ക് ഇളവുണ്ട്. ഗോൾഡൻ വീസക്കാർക്കും 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം.