കോവിഡിനു ശേഷം ഹജ് തീർഥാടനത്തിന് മക്ക ഒരുങ്ങുകയാണ്. ഇക്കുറി ഹജിന് ലോകത്തെങ്ങുമുള്ള തീർഥാടകരെ സൗദി അറേബ്യ കോവിഡിന് മുന്‍പുള്ള അതേ സാഹചര്യങ്ങളോടെയാണ് സ്വീകരിക്കുക. അതായത് കോവിഡ് കവര്‍ന്ന മൂന്നു വര്‍ഷത്തിനു ശേഷം ഇത്തവണ നിയന്ത്രണങ്ങളില്ലാതെ ഹജ് ചെയ്യാം. കോവിഡ് കാലത്ത് ഉണ്ടായിരുന്ന പ്രായപരിധിയും ഇത്തവണ ഉണ്ടാവില്ല. ഏത് പ്രായക്കാര്‍ക്കും ഹജില്‍ പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹജിന് അനുമതി ഉണ്ടായിരുന്നില്ല. 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഹജ് തീര്‍ഥാടകർ ശരാശരി 23 ലക്ഷമായിരുന്നു. എന്നാല്‍ 2020 ല്‍ കോവിഡ് ആരംഭിച്ചതിന് ശേഷം 1000 തീര്‍ഥാടകരെ മാത്രമേ ഹജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. ഹജിന്റെ പ്രധാന ചടങ്ങുകള്‍ മാത്രമായി തീര്‍ഥാടനം പരിമിതപ്പെടുത്തുകയും ചെയ്തു. അടുത്ത വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട സൗദി പൗരന്മാരും സൗദിയിൽ താമസക്കാരുമായ 60,000 പേര്‍ക്ക് കോവിഡ് പ്രോട്ടോകോളുകള്‍ കൃത്യമായി പാലിച്ച് ഹജ് ചെയ്യാന്‍ അവസരം നല്‍കി. ഇൗ നിയന്ത്രണങ്ങളെല്ലാം ഇത്തവണ ഇല്ലാതായത് ലോക മുസ്‌ലിംകളിൽ സന്തോഷം പകർരുന്നതാണ്. ഹജിനായി മക്കയിലും സൗദി അറേബ്യയിലും എത്തുന്നവരെ കാത്ത് എന്തെല്ലാമാണ് ഒരുങ്ങിയിരിക്കുന്നത്? എന്തൊക്കെയാണ് സൗകര്യങ്ങൾ? വിശദമായി അറിയാം, കൂടാതെ ഹജ് ബുക്കിങ്ങിന്റെ വിവരങ്ങളും മനസ്സിലാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി സൗദി

ADVERTISEMENT

2023 ജൂൺ അവസാന വാരമായിരിക്കും ഹജ് തീർഥാടനം. അറബിക് കലണ്ടർ പ്രകാരമുള്ള ദുൽഹജ് മാസം 8 മുതൽ 12 വരെ ഇസ്‌ലാം മതവിശ്വാസികൾ മക്കയിലേക്കു നടത്തുന്ന തീർഥാടനവും അതോടനുബന്ധിച്ചുള്ള കർമങ്ങളുമാണ് ഹജ്. വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്‍ലാമിലെ അടിസ്ഥാന പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തേത്. ഇസ്‌ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും ദൈവത്തിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ് കരുതപ്പെടുന്നു. കോവിഡ് ഹജിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. കോവിഡ് കാലത്തെ ഹജിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എന്നാൽ കോവിഡിന് മുൻപുള്ള അതേ സ്ഥിതിയിലേക്ക് ഈ വർഷം ഹജ് തീർഥാടകരെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. ഇത്തവണ ഹജ് സീസണിൽ 20 ലക്ഷം തീർഥാടകരെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങുന്നു. ഇത്രയും തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാനുള്ള സൗകര്യം ഒുക്കിയതായി സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅയാണ് അറിയിച്ചത്.

സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ.

∙ ഹറമൈൻ എക്സ്പ്രസ് തയാർ, രണ്ടു മണിക്കൂർ യാത്ര

സമയവും പ്രയത്നവും ലാഭിക്കാവുന്ന തരത്തിൽ എല്ലാ തീർഥാടകർക്കും മികച്ച ആരോഗ്യ, ലോജിസ്റ്റിക് സേവനങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ നടത്തിപ്പും ഹജ്, ഉംറ സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും സേവനങ്ങളും ലഭ്യമാക്കും. ‘നുസുക് പ്ലാറ്റ്ഫോം’ നൽകുന്ന വിവിധ സേവനങ്ങളും തീർഥാടകർക്ക് ഗുണകരമാകും. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശ പ്രകാരം സർക്കാർ എല്ലാ നടപടിക്രമങ്ങളും സുതാര്യമാക്കുന്നതിലും, ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ മുസ്‌ലിംകൾക്ക് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനും പ്രാപ്‌തമാക്കുന്ന നിയമനിർമാണത്തിനായി പ്രവർത്തിക്കുന്നു. രണ്ടു മണിക്കൂർ യാത്രയിൽ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിൻ ഉൾപ്പെടെ 200 ബില്യൺ റിയാലിലേറെ ചെലവിൽ വിശുദ്ധ സ്ഥലങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഹറമൈൻ എക്സ്പ്രസ്.

∙ കാലതാമസമില്ലാതെ വീസ, ഹജ്ജിന് 20 ലക്ഷം പേർ

ADVERTISEMENT

വിദേശ രാജ്യങ്ങളിൽനിന്നുള്ള 18 ലക്ഷം പേരും സൗദി അറേബ്യയ്ക്കകത്തുനിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് 2023ൽ ഹജ് നിർവഹിക്കുക. ഇത്തവണത്തെ ഹജിന് കൂടുതൽ ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ലഭിക്കും. മുൻപ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ് ക്വാട്ട നിർണയിക്കുന്നത്. പ്രായപരിധികളില്ലാതെ ഇത്തവണ ഹജിന് അപേക്ഷിക്കാമെന്ന് ജിദ്ദയിലെ ഹജ് എക്‌സ്‌പോ സമ്മേളനത്തിൽ സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ വ്യക്തമാക്കിയിരുന്നു. 

കോവിഡുമായി ബന്ധപ്പെട്ട് യാതൊരു മാനദണ്ഡങ്ങളും ഇത്തവണ ഉണ്ടാകില്ല. കോവിഡിന് ശേഷം ഏർപ്പെടുത്തിയ പ്രായപരിധി എടുത്തുകളഞ്ഞതിനാൽ എല്ലാ പ്രായക്കാർക്കും ഹജ് ചെയ്യാൻ അവസരമുണ്ട്. മുൻ വർഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ പ്രായപരിധി 60 ആയി കുറച്ചിരുന്നു. കൂടാതെ ഹജ് തീർഥാടകർക്കുള്ള ഇൻഷുറൻസ് പോളിസി 109 റിയാലിൽ നിന്ന് 29 റിയാലായി കുറച്ചു. ഈ വർഷം മുതൽ ലോകത്തിലെ ഹജ് ഓഫിസുകൾക്ക്, ഏതെങ്കിലും ലൈസൻസുള്ളവരുമായി കരാർ അനുവദിക്കും.

25 വർഷത്തിനിടെ ഹജ്, ഉംറ എന്നിവയ്ക്കായി രാജ്യം അനുവദിച്ചത് 100 ദശലക്ഷത്തിലേറെ വീസകളാണ്.  വീസകൾ നൽകുന്നതിന് മുൻപൊക്കെ ഒട്ടേറെ ദിവസങ്ങൾ എടുക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് മിനിറ്റുകൾക്കുള്ളിൽ വീസകൾ നൽകാൻ കഴിയുന്നു. രാജ്യം സാക്ഷ്യം വഹിച്ച ഡിജിറ്റൽ പരിവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണിത്.

∙ ബുക്കിങ് നുസൂക് ആപ് വഴി

ADVERTISEMENT

വിവിധ പാക്കേജുകളില്‍ ബാക്കിയാകുന്ന സീറ്റുകള്‍ക്കനുസരിച്ച് ദുല്‍ഹജ് ഏഴു വരെ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും നുസുക് ആപ്പും വഴി ഹജ് ബുക്കിങ് നടത്താന്‍ കഴിയും. ഹജ് പാക്കേജ് നിരക്ക് അടക്കുകയും ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്ന പക്ഷം ആഭ്യന്തര മന്ത്രാലയം ഹജ് പെര്‍മിറ്റ് അനുവദിക്കും. ശവ്വാല്‍ 15 മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി അപേക്ഷകര്‍ ഹജ് പെര്‍മിറ്റിന്റെ പ്രിന്റൗട്ട് എടുക്കണം. ഹജ് പെര്‍മിറ്റ് നമ്പര്‍ അപേക്ഷകര്‍ക്ക് എസ്എംഎസ് ആയി ലഭിക്കും. ഹജ് അപേക്ഷകന് തിരഞ്ഞെടുത്ത പാക്കേജിന്റെ ബിൽ അടച്ച ശേഷം സഹയാത്രികരിലൊരാളെ റദ്ദാക്കാം. എന്നാൽ, റദ്ദാക്കൽ പ്രക്രിയ സ്ഥിരീകരിച്ചതിന് ശേഷം അപേക്ഷകന് വീണ്ടും ആ വ്യക്തിയെ ചേർക്കാൻ സാധ്യമല്ല.

ഹജ് തീർഥാടനത്തിനിടെ മക്ക ഹറം പള്ളിയിൽ പ്രാ‍ർഥിക്കുന്ന വിശ്വാസികൾ. ഫയൽ ചിത്രം: REUTERS/Umit Bektas.

∙ ഇന്ത്യയിൽ നിന്ന് 1,75 ലക്ഷം തീർഥാടകർ

സൗദി ഹജ്, ഉംറ ഡപ്യൂട്ടി മന്ത്രി ഡോ.അബ്ദുൽഫത്താഹ് ബിൻ സുലൈനും ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലമും ജിദ്ദയിലെ ഓഫിസിൽ ഒപ്പുവച്ച ഇന്ത്യ–സൗദി ഹജ് കരാർ പ്രകാരം ഈ വർഷം 1,75,025 തീർഥാടകർ ഇന്ത്യയിൽ നിന്ന് ഹജ് നിർവഹിക്കാനെത്തും. ഇന്ത്യൻ ഹജ് മിഷൻ വഴിയും സ്വകാര്യ ഹജ് സേവന കേന്ദ്രങ്ങൾ വഴിയുമാണ് തീർഥാടകർ പുണ്യഭൂമിയിലെത്തുക. 2019-ൽ 1.4 ലക്ഷം തീർഥാടകർ വിശുദ്ധ തീർഥാടനം നടത്തി. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ക്വാട്ടയാണ്. തൊട്ടടുത്ത വർഷം ഇത് 1.25 ലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും, കോവിഡ് കാരണം ആ വർഷം ഹജ് റദ്ദാക്കപ്പെട്ടു. എന്നാൽ 2022-ൽ സൗദി അറേബ്യ 79,237 ഇന്ത്യൻ തീർഥാടകരെ ഹജിനായി സ്വാഗതം ചെയ്തിരുന്നു.

∙ മുൻഗണന മുൻപ് ഹജ് ചെയ്യാത്തവർക്ക്

മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഉൾപ്പെടുന്നതാണ് സൗദിയിൽ നിന്നുള്ള ആഭ്യന്തര ഹജ് തീർഥാടകർ. ഇവർക്ക് ഹജിന് അപേക്ഷിക്കാമെന്ന് അടുത്തിടെ അധികൃതർ അറിയിച്ചിരുന്നു. രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ‘നുസ്‌ക്’ ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാൻ കഴിയും. ഇതോടൊപ്പം, ഹജ് നിർവഹിക്കുന്നതിനുള്ള റജിസ്ട്രേഷൻ വ്യവസ്ഥകളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. മുമ്പ് ഹജ് ചെയ്തിട്ടില്ലാത്തവർക്കാണ് റജിസ്ട്രേഷനിൽ മുൻഗണന. ഹിജ്റ 1444 ദുൽഹിജ്ജയുടെ അവസാനം വരെ ദേശീയ ഐഡന്റിറ്റി അല്ലെങ്കിൽ ഇഖാമ സാധുവായിരിക്കണമെന്നതാണ് ആഭ്യന്തര തീർഥാടകർക്കുള്ള വ്യവസ്ഥകളിലൊന്ന് മറ്റു  വ്യവസ്ഥകളും പാലിക്കണം.

സൗദി ഡെപ്യൂട്ടി ഹജ്–ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മാഷ് ഇന്ത്യൻ കോൺസൽ ജനറഴ്‍ ഷാഹിദ് ആലത്തിനൊപ്പം.

∙ ഹജിന് നാലു പാക്കേജുകൾ 

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകർക്കായി നാലു പാക്കേജുകളാണുള്ളത്. ഏറ്റവും കുറഞ്ഞ പാക്കേജ് 3,465 റിയാലും ഉയർന്ന പാക്കേജ് 11,435 റിയാലുമാണ്. വാറ്റ് ഒഴികെയുള്ള നിരക്കാണിത്. ഓരോ യാത്രാക്കൂലിയും താമസത്തിനും യാത്രയ്ക്കും വ്യത്യസ്തമായിരിക്കും.

പാക്കേജ് 1: 10,596 മുതൽ 11,841 വരെ.

പാക്കേജ് 2: 8,092-8,548.

പാക്കേജ് 3: 13,150.

പാക്കേജ് 4: വാറ്റ് ഉൾപ്പെടെ 3,984 റിയാൽ.

∙ ഹജ് ബുക്കിങ് എങ്ങനെ? 

∙ വെബ്സൈറ്റ് അല്ലെങ്കിൽ നുസുക്ക് ആപ്പ് വഴി വഴി ഹജിനുള്ള അപേക്ഷ വെബ്സൈറ്റിൽ ബുക്ക് ചെയ്യുക. 

∙ ഇതു കഴിഞ്ഞാൽ മൊബൈലിലേയ്ക്ക് മെസേജ് വരും. 

∙ അതിനുശേഷം നിങ്ങൾ പണം അടച്ച് ഇത് സ്ഥിരീകരിക്കണം.

∙ ഇതോടെ അനുമതി പത്രം ലഭിക്കും.

∙ ഇത് പ്രിന്റൗട്ട് എടുത്ത് കൈയിൽ കരുതുക.

∙ ഹജ് നിർവഹിക്കുന്നതിന് റജിസ്റ്റർ ചെയ്യുന്ന സമയത്ത്, സൗകര്യാർഥം ഒരു പാക്കേജിൽ ഒരേ സമയത്ത് 13 കൂട്ടാളികളെ വരെ ചേർക്കാം.

∙ തീർഥാടകൻ നല്ല ആരോഗ്യമുള്ളവനായിരിക്കണം.

∙ സാംക്രമിക രോഗങ്ങളോ മറ്റ് വിട്ടുമാറാത്ത രോഗങ്ങളോ ഉണ്ടായിരിക്കരുത്.

∙ മുൻ റിസർവേഷൻ റദ്ദാക്കി റീബുക്ക് ചെയ്തില്ലെങ്കിൽ ഹജ് സൗകര്യത്തിലോ മറ്റ് പാക്കേജിലോ റജിസ്റ്റർ ചെയ്യാൻ കഴിയില്ല.

∙ റിസർവേഷൻ റദ്ദാവുന്നത് ഒഴിവാക്കാൻ തിരഞ്ഞെടുത്ത പാക്കേജിന്റെ പേയ്‌മെന്റ് പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ നിർദിഷ്ട തീർഥാടന കേന്ദ്രത്തിൽ അടയ്ക്കണം.

∙ ഒരു ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പർ മറ്റൊരു ബുക്കിങ്ങിനായി ഉപയോഗിക്കാൻ കഴിയില്ല.

∙ ഹജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മറ്റ് നിയന്ത്രണ അധികാരികൾ എന്നിവ നൽകുന്ന നിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുക.

∙തിരഞ്ഞെടുത്ത പാക്കേജുകൾ അനുസരിച്ച് മിനയിൽ നിന്ന് പുറപ്പെടുമ്പോൾ തീർഥാടകൻ അബ്ഷിർ പോർട്ടലിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് തീർഥാടന പെർമിറ്റ് പ്രിന്റ് ചെയ്യണം.

∙ അതിൽ ക്യു ആർ കോഡ് വ്യക്തമായി കാണുകയും ആചാര സമയത്ത് സൂക്ഷിക്കുകയും വേണം.

ഹജ് ചടങ്ങുകൾക്കിടെ അറഫാ മൈതാനിയിലെ കാരുണ്യത്തിന്റെ മലയിൽ ഒരുമിച്ചു കൂടിയ തീർഥാടകർ. ഫയൽ ചിത്രം: REUTERS/Ahmed Yosri.

∙ ഹജ് ചെയ്യാൻ സഹായിക്കും, ഈ സിനിമ 

സൗദിയിൽ എത്തുന്ന ഹജ് തീർഥാടകർക്ക് കർമങ്ങൾ സുഗമായി നിർവഹിക്കുന്നതിനായി ‘ദ് ജേർണി ഓഫ് ലൈം’ എന്ന പേരിൽ ബോധവൽക്കരണ സിനിമ ഹജ് ഉംറ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅയാണ് സിനിമാ പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനറൽ അതോറിറ്റി ഓഫ് എൻഡോവ്മെന്റിന്റെയും സൗദി എയർലൈൻസ് വിമാന കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 9 ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ സിനിമ, 7 ആഴ്ചകൊണ്ട് 14 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. വിദ്യാഭ്യാസ കഥകളും ചരിത്ര സംഭവങ്ങളും ഉൾപ്പെടുത്തിയതാണ് സിനിമ. 800 ലേറെ പേരാണ് സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചത്. തീർഥാടകർ കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ കടന്നു പോകുന്ന എല്ലാ ഘട്ടങ്ങളെയും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന വിധത്തിലും വളരെ രസകരമായാണ് സിനിമയുടെ നിർമാണം. സൗദി വിമാനങ്ങളിലെ എയർ എന്റർടൈൻമെന്റ് ഉള്ളടക്ക പാക്കേജിൽ ഈ സിനിമ ഉൾപ്പെടുത്തും. ഹജ്, ഉംറ മന്ത്രാലയം നിർമിക്കുന്ന ചിത്രം ഹജ്, ഉംറ ചാനലുകൾ വഴി സൗദി വിമാനങ്ങളിൽ പ്രദർശിപ്പിക്കും.

∙ ഹജ് ഇനി സുഗമം, ഹറം വികസനത്തിന് പദ്ധതി 

തീര്‍ഥാടകരുടെ സേവനത്തിന് സൗദി അറേബ്യ വന്‍കിട പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 20,000 കോടിയിലേറെ റിയാല്‍ ചെലവഴിച്ചാണ് ഹറം വികസന പദ്ധതി നടപ്പാക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിയാണിത്. മസ്ജിദുന്നബവിയിലും വികസന പദ്ധതി നടപ്പാക്കുന്നുണ്ട്. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി 40 ബില്യണ്‍ റിയാല്‍ ചെലവിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം സ്ഥാപിച്ചത്. വിശുദ്ധ ഹറമിനെയും മസ്ജിദുന്നബവിയെയും ബന്ധിപ്പിച്ച് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ 6,400 കോടി റിയാല്‍ ചെലവഴിച്ചു. മക്കയ്ക്കും മദീനക്കുമിടയിലെ യാത്രാ സമയം രണ്ടു മണിക്കൂറായി കുറക്കാന്‍ ഹറമൈന്‍ ട്രെയിന്‍ പദ്ധതി സഹായിക്കുന്നു.

ജനുവരിയിൽ നടന്ന ഹജ് എക്സ്പോയിൽ നിന്ന്.

∙ വൈവിധ്യമായി ഹജ് എക്‌സ്‌പോ

അറബ്, ഇസ്‍ലാമിക ലോകത്തെ എല്ലാ രാജ്യങ്ങളുമായും പ്രാദേശികമായും ആഗോളമായും ആശയവിനിമയം ശക്തിപ്പെടുത്താനുള്ള പ്രധാന ജാലകമായ ഹജ് എക്സ്പോയിൽ അൻപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക സംഘങ്ങൾ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇസ്ലാമിക്, ഔഖാഫ്, ഹജ് കാര്യ മന്ത്രിമാരും സൗദിയിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും കോണ്‍സലുമാരും ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200 ലേറെ സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ഹജ് എക്സ്പോയിൽ സംബന്ധിച്ചു. ഹജ്, ഉംറ സേവനം മെച്ചപ്പെടുത്താനും ഡിജിറ്റൽവൽക്കരണം ഊർജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു ജനുവരിയിൽ ഹജ ഹജ് എക്‌സ്‌പോ സംഘ‌ടിപ്പിച്ചത്.

∙ ഹജ്: ഇന്ത്യയിലെ ഒരുക്കങ്ങൾ എന്തൊക്കെ?

ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ (HCoI) ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ഫോമുകൾ സൗജന്യമായി ലഭിക്കും. ഇന്ത്യൻ ഗവൺമെന്റിന്റെ ഹജ് പോളിസി 2023 അനുസരിച്ച്, ഈ വർഷം എല്ലാവർക്കും സൗജന്യമായി ഹജിന് അപേക്ഷിക്കാം. ഓരോ അപേക്ഷയ്ക്കും നേരത്തെ 400 രൂപ ഫീസ് ഈടാക്കിയിരുന്നു.

∙ ഭിന്നശേഷിക്കാർ, പ്രായമായവർ സ്ത്രീകൾ എന്നിവർക്ക് മുൻഗണന

പുതിയ ഇന്ത്യൻ ഹജ് നയം പ്രകാരം ഈ വർഷം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുൻഗണന നൽകും. 45 വയസ്സിന് മുകളിലുള്ള ഏതൊരു വനിതയ്ക്കും ഇപ്പോൾ ഹജ് തീർഥാടനത്തിന് അപേക്ഷിക്കാം. ഈ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,75,000 പേർക്ക് ഹജ് നിർവഹിക്കാൻ കഴിയും. ഇവരിൽ 80 ശതമാനം തീർഥാടകരും ഹജ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് തീർഥാടനത്തിന് പോകും. 20 ശതമാനം ഹജ് തീർഥാടകർക്ക് സ്വകാര്യ ടൂർ ഓപറേറ്റർമാർ വഴി ഹജിന് പോകാം. അതേസമയം കേന്ദ്രസർക്കാർ ഈ വർഷം വിഐപി ക്വാട്ട റദ്ദാക്കിയതിനാൽ, വിഐപികൾക്കും സാധാരണ തീർഥാടകരെ പോലെ യാത്ര ചെയ്യേണ്ടി വരും.

ഹജ് ചടങ്ങുകൾക്കിടെ, അറഫാ മൈതാനത്ത് പ്രാർഥനയിൽ മുഴുകിയ തീർഥാടകർ. ഫയൽ ചിത്രം: REUTERS/Ahmad Masood

∙ ഇന്ത്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാം?

ഈ വർഷം മേയ് അവസാനമോ ജൂണിലോ ഹജ് തീർഥാടനം ആരംഭിക്കാനാണ് സാധ്യത, ഓൺലൈൻ അപേക്ഷാ പ്രക്രിയ കഴിഞ്ഞദിവസം ആരംഭിച്ചു. ഹജിന് കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. രണ്ട് ശൂന്യ പേജുകളും ഉണ്ടായിരിക്കണം. കൂടാതെ, ഒരു ആധാർ കാർഡും പാൻ കാർഡും ആവശ്യമാണ്. സൗദി അറേബ്യൻ സർക്കാർ കോവിഡ്19 വാക്സിനേഷൻ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ഹജ് കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്ര 40 ദിവസമാണ്. എന്നാൽ, പല സ്വകാര്യ ടൂർ ഓപറേറ്റർമാർക്കും 13, 21, 25, 35, 40 ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ഉണ്ട്. ഈ യാത്രയ്ക്കായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ കുറഞ്ഞത് 3.80 ലക്ഷം മുതൽ 4 ലക്ഷം വരെ ചെലവഴിക്കും, ഈ പണമെല്ലാം ഗഡുക്കളായി അടയ്ക്കാം.

English Summary: Saudi Arabia preparing for Hajj, Everything you need to know