അബുദാബി∙ യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നാളെ മുതൽ പരീക്ഷാ ചൂടിലേക്ക്. സിബിഎസ്ഇ വിദ്യാർഥികളുടെ

അബുദാബി∙ യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നാളെ മുതൽ പരീക്ഷാ ചൂടിലേക്ക്. സിബിഎസ്ഇ വിദ്യാർഥികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നാളെ മുതൽ പരീക്ഷാ ചൂടിലേക്ക്. സിബിഎസ്ഇ വിദ്യാർഥികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ നാളെ മുതൽ പരീക്ഷാ ചൂടിലേക്ക്. സിബിഎസ്ഇ വിദ്യാർഥികളുടെ പരീക്ഷ ആരംഭിച്ചിരുന്നു. നാളെ ആരംഭിക്കുന്ന എസ്എസ്എൽസി മോഡൽ പരീക്ഷകൾ മാർച്ച് 3 വരെയും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 4 വരെയും തുടരും.

Also Read: ഒപ്പു വച്ചത് കോടികളുടെ കരാറുകൾ; പ്രതിരോധ പ്രദർശനം വൻ വിജയം

ADVERTISEMENT

കേരളത്തിൽ 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ ദിവസം നടത്തേണ്ട മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്കു മാറ്റുകയായിരുന്നു. മോഡലിൽ രാവിലെയും വൈകിട്ടുമായി ഒരു ദിവസം പരീക്ഷകൾ നടക്കും. മാർച്ച് 9 മുതൽ ബോർഡ് പരീക്ഷകൾ തുടങ്ങുന്നതിനാൽ അവസാന വട്ട പഠനച്ചൂടിലാണ് വിദ്യാർഥികൾ.

ഡിസംബറിൽ പാഠഭാഗങ്ങൾ തീർത്ത ശേഷം ജനുവരിയിൽ റിവിഷൻ,‍ പ്രീ–മോഡൽ, ഈ മാസം ആദ്യവാരം സ്കൂൾ വക മോഡൽ എന്നിവ നടത്തിയാണ് യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുന്നത്. കൂടാതെ എസ്ഇആർടി ക്വസ്റ്റ്യൻ പൂളിൽനിന്നുള്ള മാതൃകാ ചോദ്യപേപ്പറുകൾക്ക് ഉത്തരമെഴുതി നോക്കിയതിന്റെ ആത്മവിശ്വാസവും കുട്ടികൾക്കുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT

എസ്എൽഎൽസി വിദ്യാർഥികൾക്കും മാതൃകാ ചോദ്യശേഖരം ഗുണംചെയ്യുന്നതാണെന്നും പറഞ്ഞു. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പ്രാക്ടിക്കൽ കഴിഞ്ഞു. എസ്എസ്എൽസിക്കാർക്ക് പരീക്ഷ കഴിഞ്ഞ ശേഷമായിരിക്കും പ്രാക്ടിക്കൽ.

എസ്എസ്എൽസി

ADVERTISEMENT

മാർച്ച് 9ന് മലയാളം/അഡീഷനൽ ഇംഗ്ലിഷ് പരീക്ഷയോടെ തുടങ്ങുന്ന എസ്എസ്എൽസി ബോർഡ് പരീക്ഷ 29ന് മലയാളം സെക്കൻഡ്/സ്പെഷൽ ഇംഗ്ലിഷോടെ അവസാനിക്കും. യുഎഇ സമയം 8ന് പരീക്ഷ തുടങ്ങും. ചില വിഷയങ്ങളുടെ സമയം 9.45 വരെയും മറ്റു ചിലത് 10.45 വരെയുമായിരിക്കും.

പ്ലസ് ടു

10ന് സോഷ്യോളജി/ആന്ത്രപോളജി/ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷയോടെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ 30ന് ഹോം സയൻസ്/ഗാന്ധിയൻ സ്റ്റഡീസ്/ഫിലോസഫി/ജേണലിസം/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് വരെ തുടരും. 

പ്ലസ് വൺ

പാർട്ട് ടു ലാംഗ്വേജ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടിയോടെയാണ് പ്ലസ് വൺ പരീക്ഷ ആരംഭിക്കുക. 30ന് പാർട്ട് വൺ ഇംഗ്ലിഷ് പരീക്ഷയോടെ സമാപിക്കും. പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് വിദ്യാർഥികൾ സ്കൂളിൽ എത്തണം.