ദുബായ് ∙ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍ നമുക്ക് മുന്നിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ.ആര്‍. റഹ്‌മാന്‍ മുമ്പ് ഓസ്‌കാര്‍ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഏലിയന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍ നമുക്ക് മുന്നിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ.ആര്‍. റഹ്‌മാന്‍ മുമ്പ് ഓസ്‌കാര്‍ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഏലിയന്‍ എന്ന പേരില്‍ ഹോളിവുഡ് സിനിമ പുറത്തിറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മഹാ സംവിധായകന്‍ സത്യജിത് റായിയെപ്പോലുള്ളവരുടെ ശ്രമങ്ങളും എക്കാലവും ഓര്‍മിക്കപ്പെടേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ഡാം 999 എന്ന ഒറ്റ സിനിമയിലൂടെ ആഗോള ശ്രദ്ധ നേടിയ ഹോളിവുഡ് സംവിധായകനും മലയാളിയുമായ സോഹന്‍ റോയിയുടേത്. 

ADVERTISEMENT

ഹോളിവുഡ് സംവിധായകനെന്ന നിലയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ആഗോള വേദികളില്‍ പ്രോത്സാഹനം നല്‍കുന്നതിന് സോഹന്‍ റോയ് വഹിച്ച പങ്ക് ഏറെയാണ്. 2011ല്‍ തന്റെ ആദ്യ ഹോളിവുഡ് സിനിമയായ ഡാം999-ന്റെ തിരക്കഥയും, ഗാനരചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുമ്പോഴാണ് ഓസ്‌കാര്‍ വേദിയിലേക്കുള്ള സോഹന്‍ റോയിയുടെ യാത്ര ആരംഭിക്കുന്നത്. വാര്‍ണര്‍ ബ്രോസ് വിതരണം ചെയ്ത സിനിമ മികച്ച ചിത്രം, ഒറിജിനല്‍ സ്‌കോര്‍, ഒറിജിനല്‍ സോങ്ങ് (മൂന്ന് ഗാനങ്ങള്‍) എന്നീ അഞ്ച് വിഭാഗങ്ങളില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ ഹോളിവുഡ് മാതൃകയില്‍ ഇന്ത്യയില്‍ സിനിമ സംവിധാനം ചെയ്യുകയും അത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തത്. മുമ്പ് ഇന്ത്യന്‍ വംശജര്‍ ഓസ്‌കാര്‍ ബഹുമതികള്‍ നേടിയിട്ടുണ്ടെങ്കിലും അവയൊക്കെ വിദേശ സിനിമകളിലെ പ്രകടനത്തിന്  ആയിരുന്നു. 

ADVERTISEMENT

പത്ത് ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഇന്‍ഡിവുഡ് എന്ന സോഹന്‍ റോയിയുടെ സിനിമാ പദ്ധതി മുഖേന 29 ഇന്ത്യന്‍ സിനിമകള്‍ക്ക് ഓസ്‌കറില്‍ മത്സരിക്കുന്നതിനുള്ള പിന്തുണ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിനും ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ആഗോള വേദികള്‍ ലഭ്യമാക്കുന്നതിനും സോഹന്‍ റോയിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. 

ADVERTISEMENT

സത്യജിത് റായിയിലൂടെ നടത്തിയ ഇന്ത്യയുടെ ശ്രമങ്ങള്‍ ഡാം999ലൂടെ സോഹന്‍ റോയ് പൂവണിച്ചതോടൊപ്പം ഇന്ത്യൻ സിനിമകളുടെ ആഗോള വിതരണവും ലോകനിലവാരത്തിലുള്ള സ്റ്റുഡിയോയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡ്യുവല്‍4കെ ജയന്റ് തിയറ്റര്‍, ആനിമേഷന്‍ സ്റ്റുഡിയോ, രാജ്യാന്തര സിനിമ മാഗസിന്‍, ചലച്ചിത്ര മേളകള്‍, ഫിലിം മാര്‍ക്കറ്റ്, ഇന്‍വെസ്റ്റര്‍ മീറ്റുകള്‍, ടാലന്റ് ഹണ്ട്, ചാരിറ്റി സിനിമകൾ, ഗ്ലാസ് രഹിത 3ഡി സാങ്കേതികവിദ്യ, ക്യാംപസ് ഫിലിം ക്ലബ്ബ് തുടങ്ങിയവയ്ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. 

ഓസ്‌കര്‍ വേദിയിലേക്കുള്ള ഭാരത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. 11 വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമായിരുന്നു ആ നേട്ടം. ഈ വര്‍ഷം അദ്ദേഹം പിന്തുണച്ച കാന്താര, റോക്കട്രി എന്നീ സിനിമകള്‍ക്ക് ഓസ്‌കര്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ സിനിമയെ ഓസ്‌കറിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആര്‍ആര്‍ആറിലൂടെ സഫലമായിരിക്കുകയാണ്. താന്‍ വരച്ചുകാട്ടിയ പാത ഇന്ത്യന്‍ സിനിമയ്ക്ക് ആഗോളവേദിയിലേക്കുള്ള അംഗീകാരമായി മാറിയതിന്റെ ചാരിതാർഥ്യത്തിലാണ് സോഹന്‍ റോയ് ഇന്ന്. ഇന്ത്യന്‍ സിനിമ ലോകത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പുതുതലമുറയിലെ ചലച്ചിത്രക്കാര്‍ക്ക് ഒരു മാർഗ്ഗരേഖയും പ്രചോദനവും കൂടിയാണ്.