ഖത്തറിലെ അൽ ബെയ്‌ത് സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽനിന്ന് അയാൾ ചുറ്റും നോക്കുകയാണ്. സ്റ്റേഡിയത്തിന്റെ മേൽക്കൂര കൂടാരം പോലെ ഗാലറികളിലേക്കു നിഴൽ വിരിച്ചിരിക്കുന്നു. ഖത്തറിലെ പരമ്പരാഗത നിവാസികളുടെ വീട് ഇതുപോലുള്ള കൂടാരങ്ങളായിരുന്നു. അതി‍ൽനിന്നാണ് ഈ സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ ആശയം കിട്ടിയത്. കസേരകളെല്ലാം നിരന്നിരിക്കുന്നു. പലയിടത്തായി ആളുകൾ ഉറുമ്പുകളെപ്പോലെ ജോലി ചെയ്യുന്നതു കാണാം. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം നടക്കേണ്ട സ്റ്റേഡിയം. ലോകം മുഴുവൻ ഇവിടേക്കു നോക്കിയിരിക്കുന്ന നിമിഷങ്ങൾ. രാജാക്കന്മാരും ലോക നേതാക്കളും ചരിത്രത്തിലെ സുവർണ നിമിഷം പങ്കിട്ടെടുത്തവരുമായ എത്രയോ പേർ ഇവിടേക്കു വരും. 8000 ജീവനക്കാരുടെ വിയർപ്പിൽനിന്നുണ്ടായ സ്റ്റേഡിയം. ഗൾഫിൽ എത്തിയ കാലത്തു മരുഭൂമിയിലെ ടിപ്പർ വാനിന്റെ പിറകിൽ കിടന്നുറങ്ങിയ പി. മുഹമ്മദാലി എന്ന മനുഷ്യൻ കരാറെടുത്തു പണിത സ്റ്റേഡിയമാണിത്. അദ്ദേഹം സ്റ്റേഡിയത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ പലയിടത്തും നാനാ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവർ അറിഞ്ഞിട്ടുണ്ടാകില്ല ഒരിക്കൽ തങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്തൊരു മനുഷ്യനാണ് 8000 കോടി രൂപയുടെ ഈ സ്റ്റേഡിയം നിർമിച്ചതെന്ന്. 50 വർഷം മുൻപായിരുന്നു മുഹമ്മദാലിയുടെ അധികമാരുമറിയാത്ത ആ ജീവിതം. ലോകകപ്പിന്റെ സുവനീറായി ഖത്തർ സർക്കാർ ഇറക്കിയ കറൻസിയിൽ അച്ചടിച്ചത് ഈ സ്റ്റേഡിയത്തിന്റെ ചിത്രമായിരുന്നു. ഒരു മനുഷ്യന്റെ അധ്വാനത്തിനു കിട്ടാവുന്ന പരമോന്നത ബഹുമതി. തിരക്കുകളോ ആളുകളോ ബഹളങ്ങളോ ഇല്ലാതെ ഈ മനുഷ്യനെ നിങ്ങൾ എത്രയോ എയർപോർട്ടുകളിൽ കണ്ടിട്ടുണ്ടാകും. ഗൾഫാർ മുഹമ്മദാലി അങ്ങനെയാണ്. അദ്ദേഹം തിരക്കുകളിലേക്കു പോകാറില്ല. ജോലിയിൽനിന്നു ജോലിയിലേക്കു മാത്രം പോകുന്നു. 50 വർഷംകൊണ്ടു ഗൾഫിലെ ഏറ്റവും വലിയ കൺസ്ട്രക്‌ഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത ഗൾഫാർ മുഹമ്മദാലി ജീവിതം പറയുകയാണ്. തൃശൂർ വലപ്പാടു നിന്നുള്ള നീണ്ട യാത്രയുടെ കഥ. എങ്ങനെയാണ് അദ്ദേഹം ഒമാനിലെ ജീവിതം തുടങ്ങിയത്? ഗള്‍ഫാർ കമ്പനിയുടെ തുടക്കം എങ്ങനെയായിരുന്നു? ഇന്നു കാണുന്ന വിജയത്തിനു പിന്നിലെ കഠിനാധ്വാനം എന്തെല്ലാമാണ്? അതിനായി താണ്ടിയ കനൽവഴികളുടെ കഥയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം. വായിക്കാം, അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്തറിലെ അൽ ബെയ്‌ത് സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽനിന്ന് അയാൾ ചുറ്റും നോക്കുകയാണ്. സ്റ്റേഡിയത്തിന്റെ മേൽക്കൂര കൂടാരം പോലെ ഗാലറികളിലേക്കു നിഴൽ വിരിച്ചിരിക്കുന്നു. ഖത്തറിലെ പരമ്പരാഗത നിവാസികളുടെ വീട് ഇതുപോലുള്ള കൂടാരങ്ങളായിരുന്നു. അതി‍ൽനിന്നാണ് ഈ സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ ആശയം കിട്ടിയത്. കസേരകളെല്ലാം നിരന്നിരിക്കുന്നു. പലയിടത്തായി ആളുകൾ ഉറുമ്പുകളെപ്പോലെ ജോലി ചെയ്യുന്നതു കാണാം. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം നടക്കേണ്ട സ്റ്റേഡിയം. ലോകം മുഴുവൻ ഇവിടേക്കു നോക്കിയിരിക്കുന്ന നിമിഷങ്ങൾ. രാജാക്കന്മാരും ലോക നേതാക്കളും ചരിത്രത്തിലെ സുവർണ നിമിഷം പങ്കിട്ടെടുത്തവരുമായ എത്രയോ പേർ ഇവിടേക്കു വരും. 8000 ജീവനക്കാരുടെ വിയർപ്പിൽനിന്നുണ്ടായ സ്റ്റേഡിയം. ഗൾഫിൽ എത്തിയ കാലത്തു മരുഭൂമിയിലെ ടിപ്പർ വാനിന്റെ പിറകിൽ കിടന്നുറങ്ങിയ പി. മുഹമ്മദാലി എന്ന മനുഷ്യൻ കരാറെടുത്തു പണിത സ്റ്റേഡിയമാണിത്. അദ്ദേഹം സ്റ്റേഡിയത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ പലയിടത്തും നാനാ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവർ അറിഞ്ഞിട്ടുണ്ടാകില്ല ഒരിക്കൽ തങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്തൊരു മനുഷ്യനാണ് 8000 കോടി രൂപയുടെ ഈ സ്റ്റേഡിയം നിർമിച്ചതെന്ന്. 50 വർഷം മുൻപായിരുന്നു മുഹമ്മദാലിയുടെ അധികമാരുമറിയാത്ത ആ ജീവിതം. ലോകകപ്പിന്റെ സുവനീറായി ഖത്തർ സർക്കാർ ഇറക്കിയ കറൻസിയിൽ അച്ചടിച്ചത് ഈ സ്റ്റേഡിയത്തിന്റെ ചിത്രമായിരുന്നു. ഒരു മനുഷ്യന്റെ അധ്വാനത്തിനു കിട്ടാവുന്ന പരമോന്നത ബഹുമതി. തിരക്കുകളോ ആളുകളോ ബഹളങ്ങളോ ഇല്ലാതെ ഈ മനുഷ്യനെ നിങ്ങൾ എത്രയോ എയർപോർട്ടുകളിൽ കണ്ടിട്ടുണ്ടാകും. ഗൾഫാർ മുഹമ്മദാലി അങ്ങനെയാണ്. അദ്ദേഹം തിരക്കുകളിലേക്കു പോകാറില്ല. ജോലിയിൽനിന്നു ജോലിയിലേക്കു മാത്രം പോകുന്നു. 50 വർഷംകൊണ്ടു ഗൾഫിലെ ഏറ്റവും വലിയ കൺസ്ട്രക്‌ഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത ഗൾഫാർ മുഹമ്മദാലി ജീവിതം പറയുകയാണ്. തൃശൂർ വലപ്പാടു നിന്നുള്ള നീണ്ട യാത്രയുടെ കഥ. എങ്ങനെയാണ് അദ്ദേഹം ഒമാനിലെ ജീവിതം തുടങ്ങിയത്? ഗള്‍ഫാർ കമ്പനിയുടെ തുടക്കം എങ്ങനെയായിരുന്നു? ഇന്നു കാണുന്ന വിജയത്തിനു പിന്നിലെ കഠിനാധ്വാനം എന്തെല്ലാമാണ്? അതിനായി താണ്ടിയ കനൽവഴികളുടെ കഥയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം. വായിക്കാം, അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

കർഷക ഇടത്തരം കുടുംബത്തിൽനിന്നൊരു കുട്ടി 50 വർഷം മുൻപു നിർമാണ രംഗത്തേക്കു വരാൻ ഇടയാക്കിയത് എന്താണ്? 

ADVERTISEMENT

വലപ്പാട് ശ്രീരാമ പോളി ടെക്നിക്കിൽനിന്നു സിവിൽ എൻജിനീയറിങ് ഡിപ്ലോമ എടുത്ത ഉടനെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജോലി കിട്ടി. മിസോറാമിലായിരുന്നു ജോലി. അന്നത്തെ കാലത്ത് ആ ജോലി എന്റെ ഗ്രാമത്തിലെ വലിയ നേട്ടമാണ്. 1967 മുതൽ 3 വർഷം ഞാനവിടെ റോഡു നിർമാണവുമായി ബന്ധപ്പെട്ടു ജോലി ചെയ്തു. വൈദ്യുതിയും വെള്ളവുമില്ലാത്ത, അതികഠിന കാലാവസ്ഥയിലുള്ള ജോലി കഠിനംതന്നെയായിരുന്നു. പാട്ടാളക്കാരനുമാത്രമേ അവിടെ ഇതുപോലെ ജോലി ചെയ്യാനാകൂ. ഗൾഫിൽ പതുക്കെ അവസരങ്ങൾ വന്നു തുടങ്ങിയ കാലമാണത്. പാസ്പോർട്ട് എടുത്തതും വീസയ്ക്കു പണം കൊടുത്തതും ഉപ്പയാണ്. 1970ൽ ഞാൻ ദുബായിയിലേക്കു പോന്നു. 

ഗൾഫാർ മുഹമ്മദാലി (പഴയകാല ചിത്രം: മനോരമ)

∙ ദുബായിയിൽ വന്നതു നിർമാണ ജോലിക്കാണോ?

അന്നൊന്നും ജോലി കിട്ടി വരുന്ന കാലമല്ല. വന്നതിനു ശേഷം കണ്ടുപിടിക്കണം. ഭാഗ്യം. വന്ന ദിവസംതന്നെ എനിക്കു ബാങ്ക് ഓഫ് ഒമാനിൽ ജോലി കിട്ടി. പരിചയക്കാരന്, ബാങ്ക് നടത്തുന്ന അറബി കുടുംബവുമായി ബന്ധമുണ്ടായിരുന്നു. 

∙ അതിൽ തുടരാതിരുന്നത് എന്തുകൊണ്ടാണ്?

ADVERTISEMENT

അന്നും എനിക്കു താൽപര്യം നിർമാണ ജോലികളോടാണ്. അതിലേക്കുള്ള അന്വേഷണം തുടരുകയായിരുന്നു. എന്നെത്തന്നെ അമ്പരപ്പിക്കുന്ന എന്തെങ്കിലും ജോലി ചെയ്യണം എന്നായിരുന്നു ലക്ഷ്യം. ബാങ്കിലെ ജോലിക്ക് അതിനു കഴിയുമെന്നു തോന്നിയില്ല. പിന്നീടു ദുബായ് ഹാർബറിൽ എൻജിനീയറിങ് സൂപ്പർ വൈസർ ജോലിക്കു ചേർന്നു. അപ്പോഴും അന്വേഷണം തുടർന്നു. 1972ൽ ഞാൻ ഒമാനിലെത്തി. ജോലി ഉണ്ടായിട്ട് എത്തിയതല്ല. സുഹൃത്തിനൊപ്പം എത്തിയതാണ്. ഒമാനിൽ പുതിയ ഭരണകൂടം വന്നു വളർച്ചയെക്കുറിച്ചു ചിന്തിക്കുന്ന കാലമായിരുന്നു അത്. അന്നെല്ലാം എന്തു റിസ്കും എടുക്കാനുള്ള ധൈര്യമുണ്ടായിരുന്നു. 

∙ ഒമാനിലെ ജീവിതം തുടങ്ങിയത് എങ്ങനെയായിരുന്നു?

ഒമാനിൽ അന്നു വൈദ്യുത ലൈനുകളില്ല, വെള്ളമില്ല, റോഡില്ല. ആകെയുണ്ടായിരുന്നതു 5 കിലോമീറ്റർ ടാർ റോഡാണ്. എന്റെ നാടായ വലപ്പാട്ടെ വികസനമെത്താത്ത പ്രദേശത്തേക്കാളും മോശമായിരുന്നു ഒമാൻ. ഒരു പാർട്ണറും 4 ജീവനക്കാരുമായാണു ഗൾഫാർ എന്ന കമ്പനി തുടങ്ങിയത്. ചെറിയ ചെറിയ കരാറുകൾ അന്വേഷിച്ചു ധാരാളം യാത്ര ചെയ്തു. അതുപോലും കിട്ടാനില്ലായിരുന്നു. 30,000 റിയാലിന്റെ ജോലിയാണ് ആദ്യം കിട്ടിയത്. എല്ലാ സാധനവും മുംബൈയിൽനിന്നു വരണം. ഒമാനിൽ കമ്പിയോ സിമന്റോ ഒന്നുമില്ല. സ്ഥിരമായൊരു താമസ സൗകര്യമില്ലായിരുന്നു. ജോലി സ്ഥത്തുതന്നെ പഴയ കാറിൽ കിടന്നുറങ്ങും. 20 മണിക്കൂർവരെ ജോലി ചെയ്ത ദിവസങ്ങളുണ്ട്. കുറച്ചു കാലം പാർട്ണർമാരുടെ വീട്ടിൽ താമസിച്ചു. പിന്നീടു പ്ലൈവുഡ് പലകകൾ മറച്ചൊരു ഒറ്റമുറിയിലായി ഉറക്കം. അപ്പോഴെല്ലാം മനസ്സു പറഞ്ഞിരുന്നു, ഇതു ചെയ്തു മുന്നോട്ടു പോകുമെന്ന്. നാട്ടിലെ സുഖജീവിതത്തിലേക്ക് ഇതിട്ടെറിഞ്ഞുപോരാൻ ഒരു നിമിഷംപോലും മനസ്സു സമ്മതിച്ചില്ല. ഇതിനിടയിൽ നിയമ പ്രശ്നങ്ങൾ കാരണം പാർട്ണർ പുറത്തായി. അദ്ദേഹത്തിനെതിരെ നിയമ നടപടികൾ വന്നു. ആരും കൂട്ടിനില്ലാതെ തനിയെ ജോലി ചെയ്യേണ്ട അവസ്ഥ. ഒരോ ദിവസവും പലയിടത്തുനിന്നായി കടം വാങ്ങി ജോലി മുന്നോട്ടു നീക്കി. 

ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ രാത്രിക്കാഴ്ച (ഫയൽ ചിത്രം: MOHAMMED MAHJOUB/ AFP)

∙ നന്നായി കഷ്ടപ്പെട്ടുവല്ലേ..?

ADVERTISEMENT

പൊരിവെയിലത്തു മരുഭൂമിയിൽ വഴി അറിയാതെ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. മരിച്ചുപോകുമെന്നുറപ്പിച്ച ദിവസങ്ങളായിരുന്നു അത്. ഒരിറ്റു വെള്ളംപോലും വലിയ ലക്ഷ്വറിയാകുന്ന നിമിഷങ്ങൾ. രക്ഷപ്പെട്ടതു ദൈവകൃപകൊണ്ടു മാത്രമാകണം. മരിക്കാൻ എളുപ്പമാണ്. ജീവിക്കുക എളുപ്പമല്ല. 

∙ ഗൾഫാർ എന്ന പേരുണ്ടായത് എങ്ങനെയാണ്? 

അന്ന് ആ പ്രദേശത്തെ ജൽഫാർ എന്നു വിളിച്ചിരുന്നു. ആ പേരിടാനാണു തീരുമാനിച്ചത്. ഞാനത് ഗൾഫാറാക്കി. 1972ൽതന്നെ കമ്പനിക്കു പേരിട്ടിരുന്നു. ഒരിക്കൽ വലുതാകുമെന്ന സ്വപ്നത്തിലാണിതെല്ലാം ചെയ്തത്. 

∙ പച്ച പിടിക്കുമെന്നു തോന്നിയത് എപ്പോഴാണ്? 

അന്ന് ഒമാനിലെ എല്ലാ സർക്കാർ നിർമാണ ജോലികളും ചെയ്തിരുന്നത് ഇന്ത്യൻ സർക്കാരിന്റെ സെൻട്രൽ പിഡബ്ല്യുഡി വകുപ്പാണ്. ഒമാൻ സർക്കാരിന് അതു ചെയ്യാനുള്ള സംവിധാനമില്ലായിരുന്നു. ആ വകുപ്പിലെ ഒരു മുതിർന്ന എൻജിനീയറെ ഒമാനിൽ ഡപ്യൂട്ടേഷനിൽ നിയോഗിച്ചിരുന്നു. എ.സി. മുഖർജി എന്ന ആ മനുഷ്യൻ എനിക്കു പല ജോലികളും തന്നു. പണം അഡ്വാൻസും തന്നു. അതായിരുന്നു വളർച്ചയുടെ ആദ്യ പടവുകൾ. തുടക്കം മുതൽ ഒമാൻ എന്നെ വിശ്വസിച്ചു. എന്റെ പാർട്ണർ കമ്പനി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ ഓഹരിയും അവകാശങ്ങളും ഞാൻ നൽകി. അത് എനിക്കും കമ്പനിക്കും വലിയ ബഹുമാനം ഉണ്ടാക്കിത്തന്നു. അതു ചെയ്യേണ്ടതില്ലെന്നു പലരും പറഞ്ഞതാണ്. പക്ഷേ ഞാനതു ചെയ്തു. അതുണ്ടാക്കിയ നല്ല പേര് ചെറുതായിരുന്നില്ല. 

ഒമാനിലെ ഗൾഫാർ ഓഫിസ്.

1979 മുതൽ ഞങ്ങൾ വളർന്നു തുടങ്ങി. വലിയ കരാറുകൾ കിട്ടിത്തുടങ്ങി. കരാറുകൾ ഞങ്ങളെ തേടി വന്നു. 1980ലാണ് ഒമാനിൽ പെട്രോളിയം കണ്ടെത്തി പുറത്തെടുത്തു വിൽക്കാൻ തുടങ്ങുന്നത്. അതോടെ വളർച്ചയുടെ കുതിപ്പു തുടങ്ങുകയായിരുന്നു. ഓയിൽ ഫീൽഡുകളുടെ നിർമാണത്തിൽ ഞങ്ങൾ വൈവിധ്യം നേടി. കെട്ടിട നിർമാണത്തിലും റോഡു നിർമാണത്തിലും ഗൾഫാർ നിറഞ്ഞുനിന്നു. 90കളിൽ രംഗത്തുവന്ന യൂറോപ്യൻ, അമേരിക്കൻ കമ്പനികളെയെല്ലാം ഞങ്ങൾ മറികടന്നു. കോടിക്കണക്കിനു രൂപയുടെ നിർമാണ ജോലികൾ നടക്കുമ്പോൾ അതിൽ നല്ലൊരു ശതമാനവും ചെയ്തതു ഗൾഫാർ ആയിരുന്നു. 1985 മുതൽ ഞങ്ങൾ എല്ലാ പെട്രോളിയം കമ്പനികളുടെയും സർവീസ് പ്രൊവൈഡർമാരായിരുന്നു. 1990ൽ ഗൾഫാർ സ്വന്തമായി ഓയിൽ റിഗ് തുടങ്ങി. 1980 മുതൽ 2010 വരെ ഞങ്ങൾ രാവും പകലും ഉറങ്ങാതെ ഓടുകയായിരുന്നു എന്നു പറയാം. എല്ലാ രംഗത്തും പിടിച്ചു കയറി. നല്ല മിടുക്കരെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൊണ്ടു വന്നു. ഏതു രംഗത്തും ഗൾഫാറിനു സാധ്യതയുണ്ടെന്നു ഞങ്ങൾക്കു തോന്നി. 

അവസരം വന്നപ്പോൾ നാട്ടിലെ എത്രയോ പേരെ ഉപ്പ ഞങ്ങളുടെ സ്ഥാപനത്തിലേക്കയച്ചു. ഒരു പൈസയും വാങ്ങാതെ ഗൾഫിൽ ജോലി വാങ്ങിക്കൊടുത്ത ഉപ്പയോട് അവർക്കു വലിയ സ്നേഹമായിരുന്നു. അവരിൽ പലരും പിന്നീടു ഗൾഫാർ വിട്ടു വലിയ വ്യവസായികളായി.

പി. മുഹമ്മദാലി എന്ന വ്യക്തിയല്ല, ഗൾഫാർ ഒരു ടീമായിരുന്നു. 1985 ആയപ്പോഴേക്കും ഗൾഫാർ എന്ന കമ്പനിക്കു മുഹമ്മദാലിയുടെ അധ്വാനം ആവശ്യമില്ലാത്ത അവസ്ഥയിലെത്തി. ഗൾഫാർ എന്ന സ്ഥാപനം വളരുകയായിരുന്നു. എനിക്കതിൽ കാര്യമായ അധ്വാനം ഉണ്ടെന്നു പറയാനാകില്ല. 1980ൽ ഒരു മില്യൻ (10 ലക്ഷം) റിയാലിന്റെ ഒരു ടൗൺഷിപ്പ് കരാർ ഗൾഫാറിനു കിട്ടി. അന്നു വലിയ ആഘോഷമായിരുന്നു. 10 ലക്ഷം റിയാലിലേക്കു ഗൾഫാർ വളർന്ന ദിവസം. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട സുവർണ നിമിഷങ്ങളിലൊന്നും അതാണ്. 90 മുതൽ റോഡു നിർമാണത്തിലും നിക്ഷേപം തുടങ്ങി. കുവൈത്ത്, ഒമാൻ,ഖത്തർ തുടങ്ങിയ സ്ഥലത്തെല്ലാം സൂപ്പർ ഹൈവേകളും ഹൈവേകളും ഞങ്ങൾ നിർമിച്ചു. ഞാൻ എത്തുമ്പോൾ ഒമാനിലുണ്ടായിരുന്നതു 5 കിലോമീറ്റർ ടാർ റോഡാണ്. പിന്നീട് ആയിരക്കണക്കിനു കിലോമീറ്റർ റോഡ് ഞങ്ങൾതന്നെ നിർമിച്ചു. 90കളിൽതന്നെ ഞങ്ങൾ വിവിധ രാജ്യങ്ങളിൽ വിവിധ കമ്പനികളുമായി ചേർന്നു ജോലി തുടങ്ങിയിരുന്നു. ആ രീതിതന്നെയാണ് ഇന്നും തുടരുന്നത്. എത്ര കമ്പനികൾ, എത്ര ജോലികൾ, എത്ര വരുമാനം എന്നൊന്നും ഞങ്ങൾ പറയാറില്ല. ഒരോ നേട്ടവും കൂടെയുള്ള കമ്പനികൾക്കു കൂടി അവകാശപ്പെട്ടതാണ്. അതു ഗൾഫാറിന്റെ മാത്രം നേട്ടമല്ല. കൂടെയുള്ളവരുടെ മികവുകൊണ്ടു കൂടിയാണു വളർന്നത്. അല്ലാതെ തനിച്ചല്ല. 

ഗൾഫാർ മുഹമ്മദാലി (ഫയൽ ചിത്രം: മനോരമ)

∙ ഗൾഫിൽ പോകണമെന്നു പറഞ്ഞതു ഉപ്പയായിരുന്നല്ലോ. അദ്ദേഹം ഈ വളർച്ചയെ കണ്ടത് എങ്ങനെയാണ്? 

ഉപ്പ മരിച്ചത് 1992ലാണ്. എന്റെ വളർച്ചയെല്ലാം ആളുകളെ സഹായിക്കാനുള്ള വഴി മാത്രമായാണ് അദ്ദേഹം കണ്ടത്. കാരുണ്യം ചെയ്യാനായി ഈശ്വരൻ കാണിച്ചൊരു വഴി മാത്രം. 4500 രൂപ കൊടുത്താണ് ഉപ്പ എനിക്കു വേണ്ടി വീസ വാങ്ങിയത്. അന്ന് ഒരു പവൻ സ്വർണത്തിനു 50 രൂപയാണ്. എന്നെ പറഞ്ഞയയ്ക്കാനുള്ള പ്രയാസം ഉപ്പയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവസരം വന്നപ്പോൾ നാട്ടിലെ എത്രയോ പേരെ ഉപ്പ ഞങ്ങളുടെ സ്ഥാപനത്തിലേക്കയച്ചു. ഒരു പൈസയും വാങ്ങാതെ ഗൾഫിൽ ജോലി വാങ്ങിക്കൊടുത്ത ഉപ്പയോട് അവർക്കു വലിയ സ്നേഹമായിരുന്നു. അവരിൽ പലരും പിന്നീടു ഗൾഫാർ വിട്ടു വലിയ വ്യവസായികളായി. അതെല്ലാം നൽകുന്ന സന്തോഷം വലുതായിരുന്നു. ഉപ്പ സ്കൂളുകൾ തുടങ്ങുകയും പഠിക്കാനായി എത്രയോ കുട്ടികളെ സഹായിക്കുകയും ചെയ്തു. അറിവു നൽകുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഉപ്പ വിശ്വസിച്ചു. 

∙ താങ്കളും ഒമാനിൽ 18,000 കുട്ടികളെ പഠിപ്പിക്കുന്നില്ലേ? 

ഞാനല്ല, ഗൾഫാർ എന്ന സ്ഥാപനം പഠിപ്പിക്കുന്നുണ്ട്. ഒമാനിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളജും എൻജിനീയറിങ് കോളജും രാജ്യാന്തര സ്കൂളും തുടങ്ങിയതു ഞങ്ങളാണ്. ആയിരക്കണക്കിനു കുട്ടികളെ വിവിധ ജോലികളിൽ പ്രാപ്തരാക്കി. അതിനായി അവരെ കേരളത്തിലെ പോളി ടെക്നിക്കിൽ കൊണ്ടുപോയി പഠിപ്പിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു വലിയ കാര്യമായി പറയുകയല്ല. ചെറിയ കാര്യം ചെയ്യാനായി എന്നു പറയുകയാണ്. 

ഗൾഫാർ മുഹമ്മദാലി. ഫയൽ ചിത്രം: മനോരമ

∙ താങ്കളുടെ മാതൃക ഉപ്പയായിരുന്നോ?

അങ്ങനെ ആലോചിച്ചിട്ടില്ല. തീർച്ചയായും ആയിരിക്കും. ചെറുപ്പത്തിലേ ഞാൻ ധൈര്യമുള്ള കുട്ടിയായിരുന്നു. രാത്രി ഖബറിസ്ഥാൻ മുറിച്ചു കടന്നു കടയിലോ മറ്റോ പോകണമെങ്കിൽ എന്നെയാണു വിളിക്കുക. എനിക്ക് അതിനു പരിസരത്തകൂടി നടക്കാൻ പേടിയില്ലായിരുന്നു. ധൈര്യം വേണ്ട ഏതു കാര്യത്തിനും കുട്ടികൾ എന്നെ വിളിക്കും. ഉണ്ടായിരുന്ന ജോലി വിട്ടു കയ്യിൽ ഒന്നുമില്ലാതെ ഒമാനിലേക്കു പോകുമ്പോഴും അവിടെ ടിപ്പറിനു പിറകിൽ ഉറങ്ങുമ്പോഴും എനിക്കുണ്ടായിരുന്ന ധൈര്യം എല്ലാറ്റിനും ഒരു ഉത്തരം ഉണ്ടാകും എന്നതായിരുന്നു. ഉപ്പ പഠിപ്പിച്ചതു കാരുണ്യത്തിന്റെ പാഠമാണ്. 

∙ ഉമ്മയും ഉപ്പയും അവിടെയെത്തി ഗൾഫാർ എന്ന വലിയ സ്ഥാപനം കണ്ടിരുന്നോ?

ഗൾഫാർ എത്രത്തോളം വലുതാണെന്നോ അതിന്റെ ആസ്തികൾ എന്താണെന്നോ അവർക്ക് അറിയില്ലായിരുന്നു. ഞാൻ വിശദീകരിച്ചിട്ടുമില്ല. ഉമ്മ സാധാരണ വീട്ടമ്മയായിരുന്നു. ഭൂമി വാങ്ങി, ഓയിൽ ഫീ‍ൽഡ് വാങ്ങി എന്നെല്ലാം പറഞ്ഞാൽ ഉമ്മ ചോദിക്കും, ‘‘അവിടെ എത്ര നാളികേരം കിട്ടും പശുവിനെ വളർത്താനാകുമോ’’ എന്ന്. ഉമ്മയുടെ ലോകം അതായിരുന്നു. പല തവണ അവർ ഓമാനിൽ വന്നിട്ടുണ്ട്. ഗൾഫാറിന്റെ ബിസിനസോ ബന്ധങ്ങളോ വളർച്ചയോ ഒന്നും അവരുടെ വിഷയങ്ങളായിരുന്നില്ല. എന്നോടു ചോദിക്കുകയോ ഞാൻ പറയുകയോ ചെയ്തിട്ടില്ല. 

ശശി തരൂരിനൊപ്പം ഗള്‍ഫാർ മുഹമ്മദാലി (ഫയൽ ചിത്രം: മനോരമ)

∙ രാജ കുടുംബവുമായും താങ്കൾക്കു വലിയ അടുപ്പമില്ലേ?

ഓരോ രാജ്യത്തും ആ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്ന വലിയ പദ്ധതികൾ ഏറ്റെടുത്തു നടത്തുമ്പോൾ അവരുമായി അടുപ്പമുണ്ടാകും. അതിൽ ചിലതു വ്യക്തിപരവും മറ്റു ചിലതു തികച്ചും ഔദ്യോഗികവുമാകും. വളർച്ചയുടെ കാലത്ത് ഒരുമിച്ചു വളർന്നവരാണു പലരും. പല രാജ്യങ്ങളുടെയും വളർച്ചയ്ക്കു ഞങ്ങൾ സാക്ഷികളും സഹായികളുമായി. അവർ ഞങ്ങളേയും വളർത്തി. ജോയിന്റ് ഒമാനൈസേഷൻ കമ്മിറ്റിയുടെ ചെയർമാൻ അവിടുത്തെ ധനകാര്യ മന്ത്രിയും വൈസ് ചെയർമാൻ ഞാനുമായിരുന്നു. ഒമാൻ പെട്രോളിയം അലയൻസ്, ഒമാൻ സൊസൈറ്റി ഓഫ് കോൺട്രാക്റ്റേഴ്സ് തുടങ്ങിയ പല സംഘടനകളുടേയും ചുമതല എനിക്കു കിട്ടി. അതെല്ലാം അവർ നമുക്കുതന്ന സ്നേഹമായി ഞാൻ കാണുന്നു. 

∙ ഒമാനിലെ വിദ്യാഭ്യാസ രംഗത്തു വലിയ സ്ഥാപനങ്ങളുണ്ടാക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

വലപ്പാട് എന്ന ചെറിയ ഗ്രാമത്തിൽ നാട്ടുകാരും സർക്കാരും ചേർന്നു സ്ഥാപിച്ച ശ്രീരാമ പോളി ടെക്നിക് എന്ന സ്ഥാപനമാണ് ആ പ്രദേശത്തെ എത്രയോ പേരെ വലിയ പദവികളിലെത്തിച്ചത്. എന്നെ ഇവിടെ എത്തിച്ചതും ആ സ്ഥാപനമാണ്. അല്ലെങ്കിൽ ടൈപ്പ് റൈറ്റിങ് പഠിച്ചു പതിവുപോലെ എവിടെയെങ്കിലും ചെറിയ ജോലിയുമായി ജീവിക്കുമായിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനം നാട്ടിലുണ്ടാക്കുന്ന മാറ്റം എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം സ്ഥാപനങ്ങൾ തുടങ്ങിയെന്നു മാത്രം. 

English Summary: Interview with Galfar P Mohamed Ali, Part 1