ദുബായ് ∙ റമസാനിലെ ആദ്യ നോമ്പ് സ്നേഹമയവും ഭക്തിസാന്ദ്രവുമായ നിമിഷങ്ങളിലൂടെ ഗൾഫിലെ വിശ്വാസികൾ പൂർത്തിയാക്കി. യുഎഇയിലെയും സൗദിയിലെ മക്ക, മദീന എന്നിവിടങ്ങളിലെയും പള്ളികളില്‍ വൻ തിരക്കനുഭവപ്പെട്ടു. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെയും സമൂഹനോമ്പുതുറ ടെന്റുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ റമസാനിലെ ആദ്യ നോമ്പ് സ്നേഹമയവും ഭക്തിസാന്ദ്രവുമായ നിമിഷങ്ങളിലൂടെ ഗൾഫിലെ വിശ്വാസികൾ പൂർത്തിയാക്കി. യുഎഇയിലെയും സൗദിയിലെ മക്ക, മദീന എന്നിവിടങ്ങളിലെയും പള്ളികളില്‍ വൻ തിരക്കനുഭവപ്പെട്ടു. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെയും സമൂഹനോമ്പുതുറ ടെന്റുകളും നിറഞ്ഞുകവിഞ്ഞു.

Read Also: റമസാൻ രാവുകൾക്ക് നിറം പകരാനൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

ADVERTISEMENT

വിവിധയിടങ്ങളിൽ സമൂഹനോമ്പുതുറയിൽ ഒട്ടേറെ പേർ പങ്കെടുത്തു. കോവിഡ്19നു മുൻപത്തെ നോമ്പുതുറയുടെ അനുഭവമായിരുന്നു ഇത്തവണയെന്നു പലരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഇല്ലാതിരുന്ന പല പള്ളികളിലും ഇത്തവണ സമൂഹ നോമ്പുതുറ സജ്ജീകരിച്ചു.

മിക്കയിടത്തും ഇഫ്താർ ടെന്റുകളും നിർമിച്ചിരുന്നു. കുടുംബങ്ങൾ ഒന്നിച്ച് നോമ്പുതുറന്നപ്പോൾ, ബാച്‌ലർമാരിൽ ചിലർ തങ്ങളുടെ താമസ സ്ഥലത്തും നോമ്പുതുറ ഗംഭീരമാക്കി. പള്ളികളിലെ നോമ്പുതുറയ്ക്ക് പതിവുപോലെ അറബിക്, ഹൈദരബാദി ബിരിയാണി, ഹരീസ, ജ്യൂസ്, ഇൗന്തപ്പഴം, ലബൻ (മോര്),  പഴം, ഒാറഞ്ച്, ആപ്പിൾ തുടങ്ങിയ സഹിതം വിഭവസമൃദ്ധമായിരുന്നു. 

ADVERTISEMENT

ഗ്രാമ പ്രദേശങ്ങളിൽ സ്വദേശി ഭവനങ്ങളിൽ നിന്നും വൈവിധ്യമാർന്ന ഭക്ഷണമെത്തി. ചില പള്ളിക്കാർ കാറ്ററിങ് സർവീസിനെയാണ് ആശ്രയിക്കുന്നത്. ബാച്‌ലർമാർ ഭൂരിഭാഗവും റമസാൻ മുഴുവൻ ഇത്തരത്തിലാണ് നോമ്പു തുറക്കാറ്. തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമൂഹ നോമ്പുതുറ നൽകുന്ന സഹായം കുറച്ചൊന്നുമല്ല. ഇഫ്താറിന് ശേഷം എല്ലാവരും ഒന്നിച്ച് മഗ്‌രിബ് പ്രാർഥന നടത്തി.